“നവാസ്, പൊക്കോളൂ!” ഹാരിസ് സാർ ആക്രോശിച്ചു. നവാസ് എബിയെ ഒരു പുച്ഛത്തോടെ നോക്കി ജീപ്പിൽ കയറിപ്പോയി.
“ഇത്രയും ചെയ്തിട്ടും നിനക്ക് മതിയായില്ലേടാ?” ഹാരിസ് എബിയുടെ നേരെ തിരിഞ്ഞു.
“ഞാൻ മുന്നേയും പറഞ്ഞിട്ടുണ്ട്, എന്റെ കാര്യം ഞാൻ നോക്കിക്കോളാം. എനിക്ക് ആരുടെയും സഹായം വേണ്ട!” എബി ജോസിയെ ഒന്ന് നോക്കി. ജോസി പതുക്കെ പിന്നിലേക്ക് മാറി.
“അതൊക്കെ ഇതിന്റെ പുറത്ത്! എന്റെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോടാ!” ഹാരിസ് വിട്ടുകൊടുത്തില്ല.
എബി ഒന്ന് പരിഹാസത്തോടെ ചിരിച്ചു. “ഈ വീടും സ്ഥലവും വലിയവീട്ടിൽ കുരുവിള എഴുതിത്തന്നതാണ്. ഹാരിസ് എബ്രഹാം വലിയവീട്ടിന്! അതായത് എനിക്ക്. ജോലിയിൽ സത്യസന്ധത കാണിച്ചിട്ട് നിങ്ങൾക്ക് എന്ത് കിട്ടി? വലിയവീട്ടിൽ കുരുവിള കള്ള് കച്ചവടം നടത്തി ഉണ്ടാക്കിയ പണം കൊണ്ട് കെട്ടിപ്പൊക്കിയതാണ് ഈ വീട്. അല്ലാതെ ലോപ്പസ് തന്ന അഞ്ച് ലക്ഷം കൊണ്ടല്ല!”
“എബി!” സ്മിത (മമ്മി) അവനെ തടയാൻ വന്നു.
“മമ്മി പോ! ഞാൻ കാരണം ഒരു പ്രശ്നം നിങ്ങൾക്ക് ഉണ്ടാകില്ല. കോളേജിലെ പ്രശ്നത്തിന് ഗുണ്ടകൾ ഈ വീട്ടിൽ കയറിയിട്ടുണ്ടെങ്കിൽ അവർക്കുള്ളത് ഞാൻ കൊടുത്തോളാം.”
ചോരയൊലിക്കുന്ന വലതുകൈയുമായി എബി അകത്തേക്ക് നടക്കുന്നത് ബാക്കിയുള്ളവർ നോക്കിനിന്നു. മുറിയിലെത്തിയ അവൻ ചോര തുടച്ചുമാറ്റി ചന്ദ്രൻ അങ്കിളിനെ (പ്രിൻസിപ്പാൾ) വിളിച്ചു.
“സന്ദീപ്, ഇഷാൻ, നെൽസൺ… ഇവരുടെ മൂന്നുപേരുടെയും അഡ്മിഷൻ പേപ്പറും കഴിഞ്ഞ വർഷത്തെ മാർക്കും എനിക്ക് വേണം.” എബിയുടെ ശബ്ദം ഉറച്ചതായിരുന്നു.

🔥🔥🔥🔥
❤️🔥
super story bro, pls continue
❤️
എന്തൊരു സ്പീഡാണ് ബ്രൊ
ഒരു കാര്യവും ഒന്ന് ഇരുത്തി ഡീറ്റൈൽ ആയിട്ട് പറയുന്നില്ല. കുറേ സ്ത്രീകളുടെ ഡ്രസ്സ് ഒക്കെ വിവരിക്കുന്നത് കണ്ടപ്പൊ അവരുടെ കൂടെ കളി ഉണ്ടാകുമെന്ന് കരുതി
എവിടെ ചുമ്മാ അവരെ ഒന്ന് വർണ്ണിക്കും ഉടനെ സ്കിപ് അടിച്ചങ്ങു പോകും
ഇതൊരു ക്രൈംത്രില്ലെർ സ്റ്റോറിയാണ് ബ്രോ, നീട്ടി എഴുതിയത് മുഴുവൻ കുറച്ചു ഓരോ എപ്പിസോഡ് ആക്കി എടുത്തതാണ് ഇതിൽ സെക്സ് സീൻ കാണില്ല.
നീ ഈ സ്റ്റോറി മുഴുവൻ എഴുതി വെച്ചെങ്കിൽ അതങ്ങു ഇടുമോ. നല്ല രസികൻ ഐറ്റം. തൂവാനത്തുമ്പികൾ ഒക്കെ ഓർമ വരുന്ന ലെവൽ ബില്ഡപ്പ് . കൊള്ളാം വേഗം ഇത് പോലെ തന്നെ തന്നാൽ നന്നായിരുന്നു.
മുഴുവൻ എഡിറ്റ് ചെയ്തു അയച്ചിട്ടുണ്ട്.
ബ്രോ സ്റ്റോറി മുഴുവൻ ആയി കംപ്ലീറ്റ് ആയി ഈ മന്തിൽ തന്നെ തീരുമോ. തീരുമ്പോൾ pdf ആക്കി ഇടണം . ❤️
Sathyam parayallo bro Ingane aadhyam muthal thanne post cheythirunnenkil ee kadha k nalla support kittumayirunnu📈. Ippo Veendum ingane vayikkumboal enthoru mattam undennariyo, storyude correct feel ippoazhan kittunnath⚡️. By the by next part enn verum😌
മുഴുവൻ എഴുതി വെച്ചിട്ടു എഡിറ്റ് ചെയ്യാൻ കാരണം ബ്രോ ആണ്, നിർത്തി പോകുന്നതിൽ നല്ലത് സിമ്പിളായി കഥയെ മാറ്റിയ മതിയെന്ന് തോന്നി,സ്പീഡ് കൂടുതൽ ആയിരിക്കും.