എബി ഒട്ടും സമയം കളഞ്ഞില്ല. താൻ വന്ന കാര്യം വ്യക്തമാക്കി: “റിട്ടയേർഡ് സബ് രജിസ്ട്രാർ രാധാകൃഷ്ണൻ, റിട്ടയേർഡ് ഫോറൻസിക് ഡോക്ടർ സോമൻ പിള്ള, പാർട്ടി സെക്രട്ടറി രാജ്‌മോഹൻ… ഇവരെക്കുറിച്ച് എനിക്കറിയണം.”
മാത്യു വക്കീൽ ശരിക്കും ഞെട്ടി. ഇവർ മൂന്നുപേരുടെയും ലീഗൽ അഡ്വൈസറാണ് താനെന്ന് എബിക്ക് അറിയാമെന്ന് വക്കീലിന് മനസ്സിലായി. “കേറി വാടാ… നമുക്ക് ഓഫീസിലിരുന്ന് സംസാരിക്കാം.”.
വക്കീലിന്റെ ഓഫീസ് റൂം ഒരു ചെറിയ ബാർ കൗണ്ടർ പോലെയായിരുന്നു. അവിടെയുള്ള അഞ്ച് കസേരകളിൽ ഒന്നിൽ എബി ഇരുന്നു. മാത്യു വക്കീൽ ഒരു കുറുക്കന്റെ ബുദ്ധിയോടെ എബിയെ നോക്കി. “നിന്റെ പ്രശ്നം മക്കളോടല്ലേ? എന്തിനാണ് അവരുടെ തന്തമാരെ പറ്റി അറിയുന്നത്?”
“ഞാൻ തിരിച്ചു അടിക്കാൻ തുടങ്ങിയാൽ ആ പിള്ളേർ താങ്ങില്ല അങ്കിൾ. കോളേജിലെ പ്രശ്നം കോളേജിൽ തീരേണ്ടതായിരുന്നു. പക്ഷേ അവർ എന്റെ വീട്ടിൽ കയറി. അതുകൊണ്ട് എനിക്ക് അവരുടെ വീട്ടിലും കയറേണ്ടി വരും.” എബിയുടെ വാക്കുകളിൽ ഉറച്ച തീരുമാനമുണ്ടായിരുന്നു.
“മോനെ എബി… ഇത് നിന്റെ പെരിങ്ങാമലയല്ല,” മാത്യു ഒന്ന് ഭീഷണിപ്പെടുത്തി നോക്കി.
“മുൻപിലിരിക്കുന്ന അങ്കിളിനും എന്നെ തല്ലാൻ ആളെ വിട്ടവർക്കും പെരിങ്ങാമലയിലെ എബിയെ അത്ര നിശ്ചയമില്ല.” എബി ടേബിളിൽ കൈ അമർത്തി മുന്നോട്ട് ആഞ്ഞു.
പിന്നെ മാത്യു വക്കീലിന് വഴങ്ങേണ്ടി വന്നു. എബിക്ക് വേണ്ട വിവരങ്ങൾ ഓരോന്നായി അയാൾ നൽകി. രാധാകൃഷ്ണന്റെ മകൻ വിക്രമിന്റെ കൈക്കൂലി കേസും, രാജ്‌മോഹന്റെ കാർ ഭ്രാന്തും, സോമൻ പിള്ളയുടെ കുടുംബവിശേഷങ്ങളും എബി കൃത്യമായി ചോദിച്ചറിഞ്ഞു.

super story bro, pls continue
എന്തൊരു സ്പീഡാണ് ബ്രൊ
ഒരു കാര്യവും ഒന്ന് ഇരുത്തി ഡീറ്റൈൽ ആയിട്ട് പറയുന്നില്ല. കുറേ സ്ത്രീകളുടെ ഡ്രസ്സ് ഒക്കെ വിവരിക്കുന്നത് കണ്ടപ്പൊ അവരുടെ കൂടെ കളി ഉണ്ടാകുമെന്ന് കരുതി
എവിടെ ചുമ്മാ അവരെ ഒന്ന് വർണ്ണിക്കും ഉടനെ സ്കിപ് അടിച്ചങ്ങു പോകും
നീ ഈ സ്റ്റോറി മുഴുവൻ എഴുതി വെച്ചെങ്കിൽ അതങ്ങു ഇടുമോ. നല്ല രസികൻ ഐറ്റം. തൂവാനത്തുമ്പികൾ ഒക്കെ ഓർമ വരുന്ന ലെവൽ ബില്ഡപ്പ് . കൊള്ളാം വേഗം ഇത് പോലെ തന്നെ തന്നാൽ നന്നായിരുന്നു.
Sathyam parayallo bro Ingane aadhyam muthal thanne post cheythirunnenkil ee kadha k nalla support kittumayirunnu📈. Ippo Veendum ingane vayikkumboal enthoru mattam undennariyo, storyude correct feel ippoazhan kittunnath⚡️. By the by next part enn verum😌