“ദിവ്യ…” അത്ര ഉച്ചത്തിലല്ലാതെ ഞാൻ വിളിച്ചു.
കാര്യമായി എന്തോ എഴുതിക്കൊണ്ടിരുന്ന ദിവ്യ മുഖമുയർത്തി എന്നെ നോക്കി. അടുത്ത നിമിഷം അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നതും ബുക്ക് മടക്കി എന്റെ നേരെ ഒരു വരവുമാണ് കണ്ടത്. ഞാൻ തിരിഞ്ഞു നോക്കിയപ്പോഴാണ് സണ്ണി എന്നെ ‘തേച്ച’ കാര്യം മനസ്സിലായത്. അവന്റെ ബോഡി സ്പ്രേയുടെ മണം പോലും ആ പരിസരത്തില്ല.
“തനിക്ക് കിട്ടിയതൊന്നും പോരെ?” ദിവ്യ ദേഷ്യത്തിൽ അലറി.
ഇവളിത് ആരോടാണ്? ഞാൻ വീണ്ടും പുറകിലേക്ക് നോക്കി. എന്നോട് തന്നെയാണ്!
“ദിവ്യ… ഞാൻ എബിയാണ്,” എന്റെ മുന്നിൽ കലിപ്പിച്ചു നിൽക്കുന്നവളോട് ഞാൻ പതുക്കെ പറഞ്ഞു.
“പണ്ട് കൂടെ പഠിച്ചതാണെന്ന് കരുതി എന്ത് തോന്നിവാസവും ചെയ്യാമെന്നാണോ?”
മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് ഞാൻ അവളെ ഇത്രയും അടുത്തു കാണുന്നത്. ശരിക്കൊന്നു നോക്കാൻ പോലും സമയം തന്നില്ല, അതിന് മുൻപേ അവൾ തോന്നിവാസം തുടങ്ങി.
“മൊബൈലിലൂടെ നല്ല ഒലിപ്പിക്കലായിരുന്നല്ലോ… നേരിൽ ഇപ്പോൾ ഒന്നും മിണ്ടാനില്ലേ?” ക്ലാസ്സിനകത്തും പുറത്തും നിൽക്കുന്ന കുട്ടികൾ ഞങ്ങളെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.
“ദിവ്യ, നമുക്ക് മാറിനിന്ന് സംസാരിക്കാം,” ഞാൻ കുറച്ച് പതുക്കെ പറഞ്ഞു നോക്കി. അപ്പോഴാണ് അവളും ചുറ്റുമുള്ള ആളുകളെ ശ്രദ്ധിച്ചത്. മുഖം അല്പം ശാന്തമായി. അവൾ മുന്നേ നടന്നു മൂന്നാം നിലയിലേക്കുള്ള പടികയറി, പിന്നാലെ ഞാനും.
ആളുകൾക്ക് പെട്ടെന്ന് കാണാൻ പറ്റാത്ത ഒരു കോർണറിൽ അവൾ നിന്നു. പച്ചയും നീലയും കലർന്ന ചുരിദാർ ടോപ്പും വൈറ്റ് ലെഗിൻസുമായിരുന്നു വേഷം. കയ്യിലും കാതിലും ഫാൻസി ആഭരണങ്ങൾ. നെറ്റിയിൽ ഒരു ചെറിയ പൊട്ട്. ഷാംപൂ ചെയ്ത് ഒതുക്കിയ മുടി അഴിച്ചിട്ടിരിക്കുന്നു. ലിപ്സ്റ്റിക് ഇട്ടതുകൊണ്ടാകണം ചുണ്ടിന് നല്ല ചുവപ്പ്. ഞാൻ കൂടുതൽ നോക്കേണ്ടെന്ന് തീരുമാനിച്ചു.

🔥🔥🔥🔥
❤️🔥
super story bro, pls continue
❤️
എന്തൊരു സ്പീഡാണ് ബ്രൊ
ഒരു കാര്യവും ഒന്ന് ഇരുത്തി ഡീറ്റൈൽ ആയിട്ട് പറയുന്നില്ല. കുറേ സ്ത്രീകളുടെ ഡ്രസ്സ് ഒക്കെ വിവരിക്കുന്നത് കണ്ടപ്പൊ അവരുടെ കൂടെ കളി ഉണ്ടാകുമെന്ന് കരുതി
എവിടെ ചുമ്മാ അവരെ ഒന്ന് വർണ്ണിക്കും ഉടനെ സ്കിപ് അടിച്ചങ്ങു പോകും
ഇതൊരു ക്രൈംത്രില്ലെർ സ്റ്റോറിയാണ് ബ്രോ, നീട്ടി എഴുതിയത് മുഴുവൻ കുറച്ചു ഓരോ എപ്പിസോഡ് ആക്കി എടുത്തതാണ് ഇതിൽ സെക്സ് സീൻ കാണില്ല.
നീ ഈ സ്റ്റോറി മുഴുവൻ എഴുതി വെച്ചെങ്കിൽ അതങ്ങു ഇടുമോ. നല്ല രസികൻ ഐറ്റം. തൂവാനത്തുമ്പികൾ ഒക്കെ ഓർമ വരുന്ന ലെവൽ ബില്ഡപ്പ് . കൊള്ളാം വേഗം ഇത് പോലെ തന്നെ തന്നാൽ നന്നായിരുന്നു.
മുഴുവൻ എഡിറ്റ് ചെയ്തു അയച്ചിട്ടുണ്ട്.
ബ്രോ സ്റ്റോറി മുഴുവൻ ആയി കംപ്ലീറ്റ് ആയി ഈ മന്തിൽ തന്നെ തീരുമോ. തീരുമ്പോൾ pdf ആക്കി ഇടണം . ❤️
Sathyam parayallo bro Ingane aadhyam muthal thanne post cheythirunnenkil ee kadha k nalla support kittumayirunnu📈. Ippo Veendum ingane vayikkumboal enthoru mattam undennariyo, storyude correct feel ippoazhan kittunnath⚡️. By the by next part enn verum😌
മുഴുവൻ എഴുതി വെച്ചിട്ടു എഡിറ്റ് ചെയ്യാൻ കാരണം ബ്രോ ആണ്, നിർത്തി പോകുന്നതിൽ നല്ലത് സിമ്പിളായി കഥയെ മാറ്റിയ മതിയെന്ന് തോന്നി,സ്പീഡ് കൂടുതൽ ആയിരിക്കും.