ശ്രീകുമാർ അല്പം ഭയത്തോടെ തന്നെ മറുപടി നൽകി. രാജ്‌മോഹന്റെ അനിയൻ രാംദേവ് ജയിലിൽ കിടക്കുന്ന കാര്യവും, ഭരതന്റെയും ബ്രിട്ടോയുടെയും ഗുണ്ടായിസവും അയാൾ എബിയോട് പങ്കുവെച്ചു.
“ഇതറിയാൻ നിനക്ക് ഒന്ന് ഫോൺ ചെയ്താൽ പോരായിരുന്നോ?” ശ്രീകുമാർ ചോദിച്ചു.
“ഏയ്… ഇതുപോലെയുള്ള ചെറിയ കാര്യങ്ങൾക്ക് നേരിട്ട് വരുന്നതാണ് അന്തസ്സ്. എനിക്ക് മൂന്ന് പാർട്ടിക്കാരുടെയും ഡീറ്റെയിൽസ് വേണം. പഴയ പാർട്ടി സെക്രട്ടറി വിക്ടർ കൊല്ലപ്പെട്ടത് മുതലുള്ള ഫയലുകൾ!” എബി ചുണ്ട് കൊട്ടി ചിരിച്ചു.
“അത് ക്ലോസ് ചെയ്ത കേസ് ആണ് എബി,” ശ്രീകുമാർ ദേഷ്യത്തോടെ നോക്കി.
“സ്വന്തം അളിയന്റെ കേസല്ലേ അങ്കിൾ? മയൂരിയുടെ പങ്ക് അന്ന് മുതൽ പറഞ്ഞു കേൾക്കുന്നതാണ്. ഭരിക്കുന്ന പാർട്ടി അവരുടെ കൂടെയുള്ളപ്പോൾ റിസ്ക് ഉണ്ടെന്ന് എനിക്കറിയാം. പക്ഷേ… എനിക്ക് ഫയലുകൾ കിട്ടിയേ തീരൂ. ഇല്ലെങ്കിൽ ഞാൻ കോടതിയിൽ പോകും. അന്ന് കേസ് അന്വേഷിച്ച എസ്.പി. ഗോപിനാഥ് സാർ ഇപ്പോഴത്തെ ഐ.ജി സ്ഥാനം രാജിവെക്കേണ്ടി വരും.” എബി പഴ്സണൽ ആയി കാര്യങ്ങൾ ഡീൽ ചെയ്യാൻ തുടങ്ങിയപ്പോൾ ശ്രീകുമാർ ശരിക്കും പെട്ടു.
“നീ എന്റെ ഫ്രണ്ടിന്റെ മകനാണെന്നത് മറക്കരുത്,” ശ്രീകുമാർ രോഷത്തോടെ പറഞ്ഞു.
“പക്ഷേ ഞാൻ ഇപ്പോൾ സംസാരിക്കുന്നത് എസ്.പി. ശ്രീകുമാറിനോടാണ്,” എബി പുച്ഛത്തോടെ ചിരിച്ചു.
“സമയം വേണം,” ശ്രീകുമാർ വഴങ്ങി. എബി എഴുന്നേറ്റ് പുറത്തേക്ക് നടന്നു. “ആ കിളവന്റെ (കുരുവിളയുടെ) അതേ സ്വഭാവം!” ശ്രീകുമാർ പിറുപിറുത്തുകൊണ്ട് സി.ഐ. മനോജിനെ വിളിച്ചു.

super story bro, pls continue
എന്തൊരു സ്പീഡാണ് ബ്രൊ
ഒരു കാര്യവും ഒന്ന് ഇരുത്തി ഡീറ്റൈൽ ആയിട്ട് പറയുന്നില്ല. കുറേ സ്ത്രീകളുടെ ഡ്രസ്സ് ഒക്കെ വിവരിക്കുന്നത് കണ്ടപ്പൊ അവരുടെ കൂടെ കളി ഉണ്ടാകുമെന്ന് കരുതി
എവിടെ ചുമ്മാ അവരെ ഒന്ന് വർണ്ണിക്കും ഉടനെ സ്കിപ് അടിച്ചങ്ങു പോകും
നീ ഈ സ്റ്റോറി മുഴുവൻ എഴുതി വെച്ചെങ്കിൽ അതങ്ങു ഇടുമോ. നല്ല രസികൻ ഐറ്റം. തൂവാനത്തുമ്പികൾ ഒക്കെ ഓർമ വരുന്ന ലെവൽ ബില്ഡപ്പ് . കൊള്ളാം വേഗം ഇത് പോലെ തന്നെ തന്നാൽ നന്നായിരുന്നു.
Sathyam parayallo bro Ingane aadhyam muthal thanne post cheythirunnenkil ee kadha k nalla support kittumayirunnu📈. Ippo Veendum ingane vayikkumboal enthoru mattam undennariyo, storyude correct feel ippoazhan kittunnath⚡️. By the by next part enn verum😌