“കാര്യം സിമ്പിളാണ്,ദിവ്യയുടെ പേരിൽ പ്രിയ ഫേക്ക് ഫേസ്ബുക് അക്കൗണ്ട് ഉണ്ടാക്കി.എന്നെയറിയാവുവന്നവരെ ടാർഗറ്റ് ചെയ്‌തോരും കളി”.
“നിങ്ങളുടെ പോലീസിൽ ഇതു കേസാണോ “.തമാശ പോലെയാണെങ്കിലും പോലീസിന്റെ പേരിൽ എന്നെ കുട്ടിപ്പറയുന്നത് എന്നിക് ഇഷ്ടമല്ല അത് അവനും നല്ലപോലെ അറിയാം.
“ടാ”.അവനെ ദേഷ്യത്തിൽ എന്നപോലെ തള്ളിമാറ്റി ഞാൻ ബൈക്കിൽ കയറി.
ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ സണ്ണിയും പുറകിൽ കേറിയിരുന്നു.ഞാൻ ബൈക്ക് മുന്നോട്ട് എടുത്തു.പള്ളി ഗ്രൗണ്ടിലെ പിള്ളേർ ഒക്കെയും കളി കഴിഞ്ഞു പിരിഞ്ഞുയിരുന്നു.
“ഹാരിസ് സാർ വീട്ടിലുണ്ടോ”.
“ഒരു യാത്രയിലാണ്,കൂടുതൽ അറിയില്ല ഞാൻ ചോദിച്ചുമില്ല”.
“പ്രിയയും നീയും തമ്മിൽ ഞാൻ അറിയാതെ എന്തെങ്കിലും പ്രശ്നമുണ്ടോ”.
“ഞാൻ അവളുടെ കുടുംബക്കാരെ കൈ വെച്ചിട്ടുണ്ട് “.
“എന്തിനു,ഇതൊക്കെ എപ്പോൾ “.
“അവളുടെ ഒരു കസിൻ പയ്യനുണ്ട് അവന്റെ ഒരു വിഷയം”.
“എന്റെ എബി,ഇനി പ്രതികാരം വല്ലതുമാണോടാ “.വീണ്ടും പരിഹസത്തോടെയാണ് സണ്ണിയുടെ ചോദ്യം.
എന്നാലും ബൈക്ക് ഓടിക്കുന്ന ഇടയിലും ഒരു നിമിഷം ഞാൻ പ്രിയേ കുറച്ചു ആലോചിച്ചു.
പെണ്ണ് അത്ര ശെരിയല്ലലോ.ഇനി പ്രതികാരം വലതും.
“അവൾ പാവം”.ഞാൻ ഒന്നും വിട്ടു പറയാൻ പോയില്ല.
“ഇനിയും ഞാൻ അറിയത്തെ എന്തെങ്കിലുയുണ്ടോ “.
“ഇതിനെ പറ്റി ഒരു തവണ പറഞ്ഞുയിരുന്നു”.
“ഞാൻ മറന്നതായിരിക്കും “.
“കോളേജ് എങ്ങെനെ “.
സണ്ണിയോട് എന്നിക് പ്രിയയുടെ കാര്യം സംസാരിക്കാൻ താല്പര്യമില്ല.ഒന്നെങ്കിൽ അവനും എന്നെ സഹായിക്കാൻ ഇഷ്ടമാണ്.അല്ലെങ്കിൽ എന്നെ മാനസികമായി തളർത്താൻ.സത്യത്തിൽ ഞങ്ങൾ ഒരെ വൈബ് ആണേങ്കിലും അവന്റെ തന്ത ഒരു വക്കിലും എന്റെ തന്ത ഒരു പോലീസും ആണലോ. എത്ര കുട്ടിയാലും ചേർത്തുവെക്കാൻ പറ്റില്ല.

സംഗതി ഫയർ. പക്ഷേ കല്ല് അരിച്ചെടുത്തേ വായിക്കാൻ പറ്റൂ അത്രയ്‌ക്കും spelling mistakes. ഞെരിപ്പൻ ഐറ്റം വായിക്കുമ്പോൾ ഈ editing വായിക്കുന്ന സുഖം കളയുന്നു. ഒന്ന് ശ്രദ്ധിക്കുമോ
അടുത്ത part സെറ്റ് ചെയ്യാം ബ്രോ
kurach vaikiyalum vannallo👏 story adipoli aayirunnu, munbulla parts otta irippin veendum vayichu❤️ enthayalum adhikam vaikathe adutha part pradheekshikkunnu❤️❤️
ഫുൾ എഴുതി വെച്ചിട്ടുണ്ട് പക്ഷേ ഇവിടെ പോസ്റ്റ് ചെയ്യാൻ തോന്നുന്നില്ല ബ്രോ, എന്റെ എഴുത്തിലെ സ്റ്റൈൽ മാറ്റാൻ നോക്കുവാ ഈ പാർട്ടിന്റെ സപ്പോർട്ട് നോക്കിട്ടു ബാക്കി സെറ്റ് ചെയ്യാം.