ഡാവിഞ്ചിയുടെ മഹാരഹസ്യം 2 [Smitha] 128

റോബർട്ട് ലാങ്ങ്ഡൻ അസഹ്യത്യയോടെ മുരണ്ടു. മതങ്ങളെക്കുറിച്ചും അവയിലെ ചിഹ്നങ്ങളെക്കുറിച്ചും ചിത്രങ്ങളെക്കുറിച്ചുമുള്ള അയാളുടെ പുസ്തകങ്ങൾ ലോക പ്രസിദ്ധങ്ങളാണ്. ഇന്ന് രാത്രി പാരീസ് യൂണിവേഴ്‌സിറ്റിയിൽ നടത്തിയ പ്രഭാഷണം യാഥാസ്ഥികരെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ചാർട്ടേഴ്സ് കത്തീഡ്രൽ പള്ളിയിലെ വിശുദ്ധരൂപങ്ങൾ മുഴുവൻ വിജാതീയരിൽ നിന്ന് കടം കൊണ്ടവയാണ് എന്ന് സമർത്ഥിച്ചപ്പോൾ എന്ത് മാത്രം എതിർപ്പുകളാണ് ഉയർന്നത്! എപ്പോഴും ആരെങ്കിലും അക്കാരണത്താൽ വഴക്കിന് വരിക ഇപ്പോൾ ഒരു സംഭവമായി മാറിയിട്ടുണ്ട്.

അത്തരത്തിൽ ഒരാളാണോ ഇപ്പോൾ ഈ പാതിരാത്രിയിൽ തന്നെ കാണാൻ വന്നിരിക്കുന്നത്?
“സോറി…”
റോബർട്ട് ലാങ്ങ്ഡൻ പറഞ്ഞു.
“ഭയങ്കര ക്ഷീണം. ഇപ്പോൾ ആരെയും കാണാനുള്ള ഒരു മൂഡിലല്ല ഞാനി………”
“സാർ…”
റോബർട്ട് ലാങ്ങ്ഡനെ പറയാൻ സമ്മതിക്കാതെ റിസപ്ഷനിസ്റ്റ് ഇടയിൽ കയറി.
“താങ്കളെ കാണാൻ വന്നിരിക്കുന്നത് അത്ര പ്രധാനപ്പെട്ട ഒരു വ്യക്തിയാണ്. അദ്ദേഹം താങ്കളുടെ റൂമിന് നേരെ വന്നുകൊണ്ടിരിക്കുകയാണ്,”
റോബർട്ട് ലാങ്ങ്ഡൻ പൂർണ്ണമായും ഉണർന്നു. അയാൾ കണ്ണുകൾ മിഴിച്ചു.
“എന്താ പറഞ്ഞെ? നിങ്ങൾ അയാളെ എന്റെ റൂമിലേക്ക് പറഞ്ഞുവിട്ടെന്നോ!”
“സോറി, സാർ…”
റിസപ്‌ഷനിസ്റ്റിന്റെ ക്ഷമാപണം നിറഞ്ഞ വാക്കുകൾ റോബർട്ട് ലാങ്ങ്ഡൻ വീണ്ടും കേട്ടു.
“ക്ഷമിക്കണം. അദ്ദേഹത്തെപ്പോലെ ഒരാൾ താങ്കളെ ഇപ്പോൾ തന്നെ കാണണം എന്ന് പറയുമ്പോൾ….അത്ര വലിയ ഒരു അധികാരിയെ തടയുക എന്നത് സാധ്യമല്ല സാർ…”
“ആരാ ശരിക്കും അയാൾ?”
പക്ഷെ അപ്പോഴേക്കും റിസപ്‌ഷനിസ്റ്റ് ഫോൺ വെച്ചു കഴിഞ്ഞിരുന്നു.
ആ നിമിഷം തന്നെ റോബർട്ട് ലാങ്ങ്ഡൻ
കതകിൽ ശക്തിയായ മുട്ട് കേട്ടു.
എന്താണ് ചെയ്യേണ്ടതെന്ന് അയാൾക്ക് ആദ്യം ഒരു രൂപവും കിട്ടിയില്ല.
കിടക്കയിൽ നിന്ന് അയാൾ ഇറങ്ങി.
മേശമേൽ കിടന്ന ബാത്തിങ് ടവ്വൽ ദേഹത്തേക്കിട്ട് റോബർട്ട് ലാങ്ങ്ഡൻ കതകിന് നേരെ നടന്നു.
“ആരാ?”
അയാൾ വിളിച്ചു ചോദിച്ചു.
“മിസ്റ്റർ ലാങ്ങ്ഡൻ, എനിക്ക് നിങ്ങളോടു സാംസാരിക്കണം,”
വിദേശികൾ ഉച്ചരിക്കുന്നത് പോലെയാണ് ആഗതന്റെ ഇഗ്ലീഷ്. പക്ഷെ അതിൽ അധികാരത്തിന്റെ സ്ഫുരണമുണ്ട്. മൂർച്ചയും.
“ഞാൻ ലെഫ്റ്റനന്റ് ജെറോം കോളറ്റ്. ഡയറക്ഷൻ സെൻട്രൽ പോലീസ് ജുഡീഷ്യറി…”
റോബർട്ട് ലാങ്ങ്ഡൻ ആശ്വസിച്ചു.
ഓ! ജുഡീഷ്യൽ പോലീസാണോ? താൻ കരുതി. ഇന്നത്തെ തന്റെ പ്രസംഗം ഇഷ്ടപ്പെടാതെ ആരെങ്കിലും തെറി പറയാൻ വരികയാണ് എന്ന്!
പക്ഷെ…
അടുത്ത നിമിഷം അയാളുടെ മനസ്സിൽ ആശങ്ക നിറഞ്ഞു.
തന്റെ നാട്ടിലെ എഫ് ബി ഐയ്ക്ക് സമാനമാണ് ഫ്രാൻസിൽ ഡി സി പി ജെ. അതിലെ ലഫ്റ്റനന്റ് പദവിയിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥൻ ഈ സമയത്ത് തന്നെ കാണാൻ വരേണ്ട കാര്യമെന്താണ്?
സെക്യൂരിറ്റി ചെയിൻ അൽപ്പം അകത്തി റോബർട്ട് ലാങ്ങ്ഡൻ കതക് ഏതാനും ഇഞ്ചുകൾ വിടവിൽ തുറന്നു.
അകത്തേക്ക് തന്റെ കണ്ണുകളിലേക്ക് ആഗതൻ സൂക്ഷിച്ച് നോക്കുന്നത് കണ്ടു.
ഉരുണ്ട മുഖം. ഗൗരവം.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

38 Comments

Add a Comment
  1. ഇരുട്ട്

    വളരേ നന്നായിട്ടുണ്ട്.?
    എഴുത്തിൽ കുറച്ച് കഷ്ടപ്പാടുണ്ടെന്നറിയാം.?

    ചെറിയ നിർദ്ദേശം:
    : ഷോർട്ട് ഫോമുകൾ ഡി.സി.പി.ജെ എന്ന രീതിയിലോ ഇംഗ്ലീഷിലോ എഴുതലാണ് നല്ലതെന്ന് തോന്നുന്നു.

    : പേരുകൾ ആവർത്തിക്കുമ്പോൾ (അത്യാവശ്യമല്ലാത്ത ഘട്ടങ്ങളിൽ) firstname ഒ second name ഒ മാത്രം പറയലാണ് ഭംഗി എന്ന് കരുതുന്നു.

    പേജൊക്കെ സൗകര്യം പോലെ മതി?

    ഇരുട്ട് ? റാബി

    1. പേരുകൾ ആവർത്തിക്കുന്ന കാര്യത്തിൽ താങ്കൾ പറഞ്ഞതാണ് ശരി. മിക്കയിടത്തും ഞാൻ ഫസ്റ്റ് നെയിമും സെക്കൻഡ് നെയിമും ഒരുമിച്ച് ആവർത്തിച്ചിട്ടുണ്ട്. അതിന്റെ അഭംഗി വായിച്ചപ്പോൾ അനുഭവപ്പെട്ടു.
      നിർദ്ദേശങ്ങൾക്ക് വളരെ നന്ദി.

      സ്മിത
      അടുത്ത എഴുത്തിൽ ഓർമ്മിക്കാം

  2. ചേച്ചി അടുത്ത ഭാഗം പെട്ടന്ന് ഇടുട്ടോ….

    അത്രേം മാത്രം parayunollu…. പ്ലീസ് …

    1. ഇന്ന് രാത്രി ഇടാം അഖിൽ….താങ്ക്സ്

  3. കൊള്ളാം, ചേച്ചി കഥയൊന്നും അറിയില്ലെങ്കിലും ചെറുതായിട്ട് പിടി കിട്ടി വരുന്നുണ്ട്, ഇങ്ങനെയുള്ള കഥകളൊന്നും ഞാൻ അധികം വായിക്കാറില്ല, പിന്നെ ഫേമസ് കഥ ആയതുകൊണ്ടും, ചേച്ചി എഴുതുന്നത് കൊണ്ടും ഒന്ന് വായിച്ച് നോക്കാം എന്ന് വിചാരിച്ചു.
    ( ഈ ഫിലിമിന്റെ link, അല്ലെങ്കിൽ അത് കിട്ടുന്ന സൈറ്റ് ഉണ്ടെങ്കിൽ ഒന്ന് മെൻഷൻ ചെയ്യണേ)

    1. ഹായ്‌ റഷീദ്…

      താങ്ക്യൂ…

      ഈ സിനിമ You Tube ൽ ലഭ്യമാണ്.

      1. ഇതിന്റെ ഫസ്റ്റ് പർട് വായിച്ചിട്ട് ഇന്നലെ ഈ ഫിലിം കണ്ടായിരുന്നു. സൂപ്പർ!
        Please continue. Waiting for the Novel translation. വായിക്കുന്ന സുഖം കണ്ടാൽ കിട്ടില്ലല്ലോ….

        1. Thank you so much, Yasar…

  4. ഫഹദ് സലാം

    ഞാൻ ഇത് വരെ ഈ പേരിൽ ഉള്ള കഥയും സിനിമയും കണ്ടിട്ടില്ല.. ഒരുപാട് കേട്ടിട്ടുണ്ട്.. 2003ൽ പുറത്തിറങ്ങിയ ത്രില്ലർ നോവലുകൾക്ക് പേരുകേട്ട അമേരിക്കൻ എഴുത്തുകാരൻ ഡാൻ ബ്രൗൺന്റെ “The Da Vinci Code”ഉം അത് പോലെ 2003ൽ ഏറ്റവും കൂടുതൽ വിറ്റുപോയ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി പ്രമുഖ ഹോളിവുഡ് സംവിധായകൻ റോൺ ഹൊവാർഡ് സംവിധാനം ചെയ്ത “The Da Vinci Code”ഉം.. കുറച്ചു മുൻപ് “Angels & Demons” എന്ന ഹോളിവുഡ് ചിത്രത്തിന്റെ പരസ്യ വാചകത്തിൽ കണ്ടിരുന്നു from the director of ‘The Da Vinci Code and appolo 13 എന്ന്.. അന്ന് കാണണം എന്ന് കരുതിയിരുന്നു പക്ഷെ കണ്ടില്ല.. ഏതായാലും സ്മിതയെ പോലുള്ള മികച്ച കഥാകാരി ‘The Da Vinci Code’ പോലുള്ള നോവലിന് മലയാള പരിഭാഷ നൽകുന്നത് അങ്ങേയറ്റം സന്തോഷം നൽകുന്നു.. അന്ന് കഴിയാതെ പോയത് ഇന്ന് മലയാള രൂപത്തിൽ കാണാൻ കഴിഞ്ഞതിനു ഞാൻ സ്മിതയോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. All The Best??

    (അല്ല അന്ന് പറഞ്ഞ പ്രണയകഥ എന്തായി.. രതിയിൽ ചാലിച്ച പ്രണയം എന്ന് പറഞ്ഞിരുന്നല്ലോ.. എന്തായാലും വേണ്ടില്ല എനിക്ക് പ്രണയം ആയാൽ മതി.. നായികയെ ജീവന് തുല്യം സ്നേഹിക്കുന്ന നായകനും.. നായകന്റെ സ്നേഹം കണ്ട ഭാവം നടിക്കാത്ത ഒരു നായികയും.. പിന്നീട് അവന്റെ സ്നേഹം മനസിലാക്കി നായകനെ മനസിലാകുന്ന നായിക മൊത്തത്തിൽ ഒരു മീനത്തിലെ താലികെട്ട് സ്റ്റൈൽ പ്രണയം.. അടിയും പിടിയും എല്ലാം ആയുള്ള പ്രണയം)

    1. പ്രിയ ഫഹദ്…

      നെഗറ്റിവ് എലമെൻറ്സ് കൊണ്ട് സമ്പന്നമായതാണ് ഡാവിഞ്ചി കോഡ് എന്നാണു പൊതുവായ ആരോപണം. എങ്കിലും അങ്ങേയറ്റം സ്ത്രീവിരുദ്ധമായ മണിപ്രവാള സാഹിത്യം ആസ്വദിക്കുന്ന, അങ്ങേയറ്റം തൊഴിലാളി വിരുദ്ധമായ ഷേക്സ്പിയർ നാടകങ്ങൾ കണ്ണുകൾ തുറന്നു വെച്ച് കാണുന്ന, അങ്ങേയറ്റം ദളിത് വിരുദ്ധമായ മതേതിഹാസങ്ങൾ ഭക്തിപൂർവ്വം പാരായണം ചെയ്യുന്ന നമുക്ക് ഡാവിഞ്ചി കോഡിനെ മുപ്പതടി ദൂരത്തേക്ക് മാറ്റിനിർത്തേണ്ടതുണ്ടോ എന്ന ലളിതമായ ചോദ്യമാണ് ഈ വിവർത്തനിടെ പ്രേരണകളിൽ ഒന്ന്.

      ഇതിനു മുമ്പ് ഞാൻ ആവേശത്തോടെ കണ്ടിരുന്ന എഴുത്തുകാരൻ നിക്കോസ് കസാൻദ് സാക്കീസാണ്. ദ ലാസ്റ്റ് റ്റെംറ്റേഷൻ ഓഫ് ക്രൈസ്റ്റ് ആണ് ശരിക്ക് പറഞ്ഞാൽ ക്രിസ്തുവെന്ന ചരിത്രത്തിലെ ഏറ്റവും അസാധാരണനായ മനുഷ്യനെ പ്രണയിക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഈ പുസ്തകം ആ പ്രണയം ഒന്നുകൂടി ബലപ്പെടുത്തി. അതിന്റെ സാക്ഷ്യം കൂടിയാണ് ഈ വിവർത്തന ശ്രമം.

      പിന്നെ ഈ പുസ്തകം ഹാരിപോട്ടറിന് സമാനമായ ഒരു യക്ഷിക്കഥാലോകം തുറന്നിടുന്നുണ്ട്. ഹാരി പോട്ടറിനെതിരെയും വ്യാപകമായ പ്രചാരണങ്ങൾ വലത് പക്ഷ യാഥാസ്ഥിതിക ഭൂരിപക്ഷം വൻതോതിൽ നടത്തിയിരുന്നു. പക്ഷെ വായന ഇഷ്ട്ടപ്പെടുന്ന ന്യൂനപക്ഷം അതൊന്നും മുഖവിലക്കെടുത്തില്ല. ആ യക്ഷി കഥയുടെ എലമെന്റ് ആണ് ഈ വിവർത്തനത്തിന് പ്രേരകമായ മറ്റൊരു കാരണം.

      പ്രണയ കഥ ഏതാനും പേജുകൾ എഴുതിയിട്ടുണ്ട്. ഇപ്പോഴത്തെ ചെറിയ തിരക്കുകൾ കഴിയുമ്പോൾ അത് അയക്കാം.

      താങ്ക്സ്,
      സ്മിത

  5. ചേച്ചി വായിച്ചു

    അറിയുന്ന കഥാതന്തുക്കൾ ആണ് എങ്കിലും,ചേച്ചിയുടെ വിവർത്തനം ഒരു പുതുമ നൽകുന്നുണ്ട്.പിന്തുണ അറിയിക്കുന്നു.പുതുമയെറിയ ഭാഗങ്ങൾ കാത്തിരിക്കുന്നു.കവർ ചിത്രം അത്‌ വേണമായിരുന്നോ???മൊണാലിസ ആ പെയിന്റിംഗ് ആ കണ്ണുകളിൽ കാണുന്ന ഭാവം
    മൈ ഫേവറേറ്റ് വൺ.ആ ഒറ്റ പെയിന്റിംഗ് ആണ് എന്നിൽ ഡാവിഞ്ചിയോട് ആരാധന ഉളവാക്കിയത്.മൈക്കിൾ ആഞ്ചലോ ആണ് ഫേവറേറ്റ് എങ്കിലും

    സ്നേഹപൂർവ്വം
    ആൽബി

    1. താങ്ക്യൂ ആൽബി…
      പിന്നെ കവർ ചിത്രം. രാജ വളരെ കഷ്ടപ്പെട്ട് കണ്ടെത്തിയ ചിത്രമാണ് അത്. കഥയുടെ ജീവൻ ലാസ്റ്റ് സപ്പറിൽ ആണെങ്കിലും പുസ്തകത്തിന്റെ കവറിൽ മൊണാലിസയായിരുന്നു.

      1. മന്ദൻ രാജാ

        സുന്ദരീ,
        ഡാവിഞ്ചി കോഡ് എഴുതാൻ സ്മിതക്ക് താല്പര്യം ഉണ്ടന്ന് അഭിപ്രായങ്ങളിൽ അർച്ചന എഴുതിയപ്പോൾ ഞാൻ ചിന്തിച്ചത് സുന്ദരിക്ക് അല്പം വട്ടുണ്ടോ എന്നാണ്.

        കാരണം, പലരും ഡാവിഞ്ചി കോഡ് പ്രമേയമാക്കി ബുക്കും സിനിമയും മറ്റും എടുത്തിട്ടുണ്ട്. അങ്ങനെയിരിക്കെ താങ്കൾക്ക് അതൊരു തങ്കളുടേതായ രീതിയിൽ വിവർത്തനം ചെയ്ത് ബുക്കാക്കി പ്രസിദ്ധീകരിച്ചാൽ പോരേയെന്നാണ് ചിന്തിച്ചത്. അതാകുമ്പോൾ പേരും പ്രശസ്‌തിയും പണവും കിട്ടും.താങ്കൾ മുൻപ് ചെയ്തിട്ടും ഉള്ളതാണ്. എന്നോട് ഡാവിഞ്ചിയെ കുറിച്ച് പറഞ്ഞപ്പോൾ സൂചിപ്പിക്കണമെന്നും കരുതി

        ങാ!! എന്നെപ്പോലെ പണം കൊടുത്തു വാങ്ങി വായിക്കാനാവില്ലാത്ത സാധാരണക്കാർക്ക് ഇവിടെ വായിക്കാൻ പറ്റുമല്ലോ എന്നോർത്താണ് മിണ്ടാതിരുന്നത്.

        സാഹിത്യം അല്ലെങ്കിൽ ചരിത്രങ്ങൾ വളച്ചൊടിക്കുന്നതിനെ പറ്റി എനിക്കും അത്ര താൽപര്യമില്ല. എന്നിരുന്നാലും ചതിയൻ ചന്തുവിനെ നായകനാക്കി ചിത്രീകരിച്ചപ്പോൾ ഇഷ്ടപ്പെടാതിരിക്കാനും സാധിച്ചില്ല.

        കോഴിക്കോടൻ സ്ലാങ്ങിലും തൃശൂർ സ്ലാങ്ങിലും അച്ചടിഭാഷയിലും ഒരു കഥ വന്നാൽ മൂന്നും വായിക്കുന്നത് വ്യത്യസ്ഥ അനുഭവം തന്നെ ആയിരിക്കും .

        പല ചരിത്രങ്ങളും പല രീതിയിൽ തന്നെ നാമാറിഞ്ഞിട്ടുണ്ട്.

        യേശുവിന്റെ നിശബ്ദമായ വർഷങ്ങൾ വരെ പലരും പല രീതിയിൽ വ്യാഖ്യാനിച്ചു.

        നെഹ്രുവും മൌണ്ട് ബാറ്റൻ പ്രഭുവിന്റെ ഭാര്യയും തമ്മിലുള്ള ഫ്രണ്ട്ഷിപ്പും പല രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടത്.

        ഇനിയും അനവധി ഉദാഹരണങ്ങൾ..

        അത് കൊണ്ട് സുന്ദരിയുടെ കണ്ണുകളിലൂടെ, തൂലികയിലൂടെ ഡാവിഞ്ചി വായിക്കാൻ വളരെയധികം ആകാംഷയോടെ കാത്തിരിക്കുന്നു.

        കഥയെ പറ്റി അധികമറിയില്ല, അതുകൊണ്ട് കവറും അത്ര സുഖമായില്ല എന്നറിയാം. പറ്റുന്ന പിക് ഉണ്ടെങ്കിൽ മാറ്റാം.

        സ്നേഹത്തോടെ-രാജാ

        1. രാജാ…

          എല്ലാ മഹാപുരുഷന്മാരും ചരിത്രത്തിന്റെ പൊതു സ്വത്താണ്. നമ്മൾ ഇന്ന് കാണുന്ന ഈ സംസ്ക്കാരം ഈ രീതിയിൽ രൂപപ്പെട്ടത് അനേകായിരം നിസ്വാർത്ഥരായ മനുഷ്യരുടെ ത്യാഗവും കഠിനാദ്ധ്വാനവും കൊണ്ടല്ലേ? അതിൽ മുൻ നിരയിൽ നിൽക്കുന്ന അസാധാരണ വ്യക്തിത്വമാണ് യേശു. സംശയമില്ല. എത്ര രാജ്യങ്ങളിലെ സംസ്ക്കാരത്തെയാണ് ആ സുന്ദരനായ കാരുണ്യമൂർത്തി നിർമ്മിക്കുകയും നിയന്ത്രിക്കുകയും ചെയ്തത്!

          പക്ഷെ ആരുടെ സ്വത്താണ് യേശു?

          ജിബ്രാൾട്ടർ ജലസന്ധിയും മെഡിറ്ററേനിയനും കടന്ന് ഇവിടെയെത്തിയ മിഷനറിമാർ അവതരിപ്പിച്ച ആൾ മാത്രമാണോ അല്ലെങ്കിൽ അവർ വ്യാഖ്യാനിച്ചു തരുന്ന വ്യക്തി മാത്രമാണോ യേശു?

          ഞാൻ അല്ല എന്ന് ഉത്തരം പറയും.

          അല്ലെങ്കിൽ എന്തുകൊണ്ടാണ് ഫിലിപ്പ് എഴുതിയ സുവിശേഷവും മഗ്ദലനമറിയം എഴുതിയ സുവിശേഷവും വ്യാജമാണ് എന്ന് ഔദ്യോഗിക സഭ പറയാത്തത്?

          അല്ലെങ്കിൽ എന്ത് കൊണ്ടാണ് ഈയിടെയായി യൂദായും യോസെയും യാക്കോബും യേശുവിന്റെ സ്വന്തം സഹോദരന്മാർ ആണ് എന്ന് കേരളം സഭയിലെ ചില പുരോഹിതന്മാരെങ്കിലും പഠിപ്പിക്കുന്നത്? മേലധ്യക്ഷന്മാർ അത്തരം പുരോഹിതരെ വിലക്കാത്തത് എന്ത് കൊണ്ടാണ്?

          എന്താണ് ഇതിന്റെ അർഥം?

          നീസ്യ [നിഖ്യ] സൂനഹദോസിനു മുമ്പ് ഉണ്ടായിരുന്നു എന്ന് പറയുന്ന സഭയുടെ ചരിത്രം ഏറെക്കുറെ സത്യമായത് കൊണ്ടല്ലേ?

          ഡാവിഞ്ചി കോഡിൽ ഒരിഞ്ച് പോലും ചരിത്രത്തിലെ സ്നേഹപ്രവാചകന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്താൻ ശ്രമിക്കുന്നില്ല,

          അത് വായനയുടെ വഴികളിൽ മനസ്സിലാകും.

          സപ്പോർട്ടിന് നന്ദി, സ്നേഹം, ആലിംഗനം….

          സ്മിത.

          1. മന്ദൻ രാജാ

            ?

  6. ഡാവിഞ്ചിയുടെ സുന്ദരി മോണാലിസയുടെ
    ഉത്പ്രേക്ഷഭാവത്തിൽ, ആ രഹസ്യത്തിന്റെ
    അർത്ഥമെന്താണെന്ന് എഴുതിവെച്ചിരിക്കും
    എന്ന് വിശ്വസിച്ചുകൊണ്ട് കാത്തിരിക്കുന്നു….

    1. താങ്ക്യൂ …

      ചിലരുടെ കാത്തിരിപ്പ് എനിക്ക് ആവേശം നൽകുന്നു. കഥകളെ ഭംഗിയുള്ള ഭാഷയിൽ നിരൂപണം ചെയ്യുന്ന താങ്കൾ അവരിൽ ഒരാളാണ്. …

      നന്ദി

    1. Thanks a lot, dear Ganga

  7. സ്മിത ,മറ്റെന്തു പറയാൻ…..ലവ് യു….കാരണം അക്ഷരങ്ങൾ നിങ്ങളുടെ കയ്യിലെ കളിപ്പാവകളാണ്…ഡാവിഞ്ചി കോഡ് സിനിമ ഞാൻ കണ്ടതാണ് ,കാര്യമായ ഒന്നുംഅന്ന് മനസ്സിലായില്ല..ഏതായാലും സ്മിതയുടെ എഴുത്തിലൂടെ അത് വായിക്കാൻ കഴിയുന്നത് നല്ലൊരു അനുഭവമാണ്..താങ്ക്സ്…

    1. വളരെ പ്രോത്സാഹ ജനകമായ ഒരു നോട്ട് എഴുതിയതിൽ വളരെ നന്ദി, പ്രിയ സഞ്ജു.

  8. ചേച്ചി, കണ്ടു.വായിച്ചിട്ട് അഭിപ്രായം അറിയിക്കാം

    1. ഓക്കേ..ആയിക്കോട്ടെ …താങ്ക്സ്

  9. Chechise…njn ee movieyum kanditila vayichitumila chechi sytil itapozanu aaha ingane ok oru katha indalenu ariyanath thane.iniyum kattiyula english dailogukalkay kathirikunu othiri intrestode

    1. സാരമില്ല . ഇത് വായിക്കൂ , അഭിപ്രായമറിയിക്കൂ ….

  10. ഇനിയും മുന്നോട്ട്. ഏതു എഴുതുമ്പോഴും വ്യക്തമായ കാഴ്ചപ്പാടുള്ള എഴുത്തുകാരിയാണ് സ്മിത. പേജിന്റെ എണ്ണം കൂട്ട് എന്ന നിലവിളിക്കു അതുകൊണ്ട് തന്നെ പ്രാധാന്യമില്ല. എങ്ങനെ വിളമ്പിയാൽ സ്വാദോടെ ആസ്വദിക്കാനാകും എന്ന് നല്ല ബോധ്യമുണ്ട്. കാത്തിരിക്കുന്നു തുടരൂ.

    1. പൊതുവാൾ…

      പുസ്തകത്തിലെ ഓരോ അധ്യായവും ആണ് വിവർത്തനം ചെയ്ത അയക്കുന്നത്. ചില അധ്യായങ്ങൾ വളരെ ചെറുതാണ്. അടുത്ത അദ്ധ്യായം തീർന്നു. പക്ഷെ അത് സൈറ്റിൽ വരുമ്പോൾ മൂന്ന് പേജ് എങ്കിലും ഉണ്ടാവുമോ എന്നറിയില്ല. അതുകൊണ്ട് അതിനടുത്ത അദ്ധ്യായം കൂടി ടൈപ് ചെയ്തിട്ട് ഒരുമിച്ച് അയക്കാം എന്ന് വിചാരിക്കുന്നു.

      പിന്തുണയ്ക്കും അഭിനന്ദന വാക്കുകൾക്കും നന്ദി.

      സ്നേഹപൂർവ്വം,
      സ്മിത.

  11. കവർ ചിത്രം ഡിസൈൻ ചെയ്ത മന്ദൻരാജെയ്ക്കും ഡോക്റ്റർ കുട്ടനും നന്ദി.

  12. വേതാളം

    ചേച്ചി വളരെ നന്നായിട്ടുണ്ട്… സിനിമയിൽ കണ്ട ഓരോ രംഗവും വായിക്കുമ്പോൾ മുന്നിൽ തെളിഞ്ഞു വരുന്നു.. ഒരു വ്യത്യാസം മാത്രം സിനിമയിൽ കോൺഫറൻസ് ഹാളിൽ നിന്ന് ഇറങ്ങുമ്പോൾ ആണ് ഏജൻറ് ലാഗ്ദനിനെ കാണാൻ വരുന്നത്.. സിനിമ കണ്ടതനെങ്കിൽ കൂടിയും വായിക്കാൻ നല്ല intrest ഉണ്ട്… അല്പം കൂടി പേജ് കൂട്ടി എഴുതിയാൽ നന്നായിരുന്നു.

    1. ശരിയാണ്, ജുഡീഷ്യൽ പോലീസ് ലാങ്ഡ് നെ കാണാൻ വരുന്നത് അങ്ങനെയാണ് സിനിമയിൽ. പക്ഷെ പുസ്തകത്തിൽ ഞാൻ ഈ അധ്യായത്തിൽ പറഞ്ഞിരിക്കുന്നത് പോലെയാണ്.

      വായിക്കാൻ ഇന്ററസ്റ്റ് തരുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.

      പുസ്തകം വായിച്ചവരാണ്, സിനിമയും കണ്ടവരാണ് സൈറ്റിലെ മിക്ക വായനക്കാരും. അതുകൊണ്ട് തന്നെ ബോറാവാനുള്ള സാധ്യതയേറും.

      പക്ഷെ ഉണ്ണികൃഷ്ണൻ പറഞ്ഞത് പ്രതീക്ഷക്ക് വക നൽകുന്നു.

      നന്ദി
      സ്നേഹത്തോടെ
      സ്മിത

  13. സ്മിതാ,

    ജീവിതത്തിൽ പലതും ആകസ്മികമാണ്, കുറച്ചുനാളുകൾ മുമ്പ് മലയാളം കഥ സെർച്ച് ചെയ്തപ്പോൾ ആണ് ഈ സൈറ്റ് കണ്ടതും, വെറുതെ തുറന്നപ്പോൾ ശിശിര പുഷ്പം കാണുകയും, അതിന്റെ ആഖ്യാന ഭംഗിയിൽ ലയിച്ചു പോകുകയും, സ്മിതയുടെ മറ്റു കഥകൾ തേടി വായിക്കുകയും ചെയ്തു. വായിക്കണമെന്ന് വിചാരിച്ചിട്ടും നടക്കാതെ പോയ പുസ്തകം ആണ് ഡാവിഞ്ചി കോഡ്, ഇപ്പോൾ ഇതാ അതും ഒരു മികച്ച എഴുത്തുകാരിയുടെ കാഴ്ചപ്പാടിൽ വായിക്കാനുള്ള അവസരം കിട്ടിയിരിക്കുന്നു.

    വാക്കുകൾ കൊണ്ട് ഇന്ദ്രജാലം കാണിക്കുന്ന സ്മിതക്ക് ഇതും വളരെ ഭംഗിയാക്കുവാൻ സാധിക്കും.

    1. കുട്ടിക്കാലത്ത് നാവിൽ നിന്ന് ഒഴിയാതെ അമ്പിളി അമ്മാവൻ എന്ന പേര് കൂടെയുണ്ടായിരുന്നു. ഹിന്ദി നാട്ടിൽ ചിലവിട്ട നാളുകളിൽ അത് പിന്നെ ചന്ദാ മാമ എന്നായി.

      അതിൽപ്പിന്നെ ഇപ്പോഴാണ് ഈ പേര് കേൾക്കുന്നത്.

      ശിശിരപുഷ്‌പം വായിച്ചതിൽ സന്തോഷം. ഞാൻ കണ്ട ജീവിതത്തിന്റെ ചില അംശങ്ങൾ അതിലുണ്ട്. കഥാപാത്രങ്ങൾ എനിക്ക് ചുറ്റും ചിലപ്പോഴൊക്കെ വന്ന് നിന്നിട്ടുമുണ്ട്.
      ഇപ്പോൾ ഡാവിഞ്ചി വായിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. പിന്തുണ പിന്നെയും അപേക്ഷിക്കുന്നു.

      സസ്നേഹം
      സ്മിത

  14. അഭിരാമി

    അഭിപ്രയം പറയാൻ ആയിട് ഇതിനു മുൻപ് ഞാൻ ഡേവിഞ്ചിക്കോഡ് വായിച്ചിട്ടില്ല. ചേച്ചി എഴുത്തു. കുറെ കൂടെ വായിച്ചിട് അഭിപ്രായങ്ങൾ അറിയിൽക്കാം.

    1. ഓക്കേ അഭി… തീർച്ചയായും….

  15. അഭിരാമി

    ഞാൻ ആദ്യം

    1. മന്ദൻ രാജാ

      സോണിയർ മരിച്ചത് എങ്ങനെയെന്ന് ആ ചിഹ്നങ്ങളിലൂടെ ലാങ്ഡിഡണിനു അറിയാൻ സാധിക്കുമോ…
      അതാണോ ഈ കഥയുടെ പേര് ഡാവിഞ്ചി കോഡ് എന്നായത്

      വല്ലാത്ത ജാതി പേരുകൾ .എഴുതാൻ പോലും പാട്..

      പേജുകൾ കുറവാണ് എങ്കിലും വായിക്കാൻ ഇന്ട്രെസ്റ് ഉണ്ട്..
      ആഴ്‌ച്ചയിൽ രണ്ട് പാർട്ട് എങ്കിലും ഇട്ടിതു പൂർത്തിയാക്കാൻ സാഹചര്യവും സമയവും ഉണ്ടാകട്ടെ എന്നാശംസിക്കുന്നു .സ്നേഹത്തോടെ-രാജാ

      1. ലാംഗ്‌ഡാൺ ഇതിൽ ഉൾപ്പെടുന്നതിന്റെ വിശദശാംശങ്ങൾ രണ്ട് മൂന്ന് അധ്യായങ്ങൾക്ക് ശേഷമേ മനസ്സിലാക്കാൻ കഴിയൂ.

        പിന്നെ പേരിലെ പ്രശ്നം..
        ഫ്രാൻസിൽ ആണ് ആദ്യ സംഭവങ്ങൾ നടക്കുന്നത്. സ്വാഭാവികമായും ഫ്രഞ്ച് പേരുകൾ ആണ് വരിക. അമേരിക്കക്കാരനായി ലാങ്‌ഡൻ മാത്രമേയുള്ളൂ.

        പിന്നെ കവർ ചിത്രത്തിന് നന്ദി
        ഡോക്റ്റർ കുട്ടനും

        സ്നേഹത്തോടെ
        സ്മിത

    2. താങ്ക്യൂ അഭി….

Leave a Reply

Your email address will not be published. Required fields are marked *