ഡാവിഞ്ചിയുടെ മഹാരഹസ്യം 4 [Smitha] 154

ഡാവിഞ്ചിയുടെ മഹാരഹസ്യം 4

Da Vinciyude Maharahasyam Part 4 | Author : Smitha | Previous Parts

ഡി. സി. പി. ജെയുടെ വാഹനമോടിച്ചയാൾ പറഞ്ഞതെത്ര ശരിയാണ്. ലാങ്‌ഡൻ  ഓർത്തു. കലികയറിയ ഒരു കാളയെപ്പോലെയാണ് ക്യാപ്റ്റൻ ബേസു ഫാഷിന്റെ ചലനങ്ങൾ. അയാളുടെ വീതികൂടിയ തോളുകൾ എപ്പോഴും മുമ്പോട്ടും പിമ്പോട്ടും അനങ്ങുകയും കീഴ്ത്താടി നെഞ്ചിലേക്ക് കുനിഞ്ഞ് കുത്തിചേർന്നിരിക്കുകയും ചെയ്യുന്നു.

പ്രസിദ്ധമായ മാർബിൾ സ്റ്റെയർ കേസിലൂടെ സ്ഫടിക പിരമിഡിന്റെ താഴെയുള്ള ലോബിയിലേക്ക്  ലാങ്‌ഡൻ അയാളെ പിന്തുടർന്നു. താഴേക്ക് നടക്കുന്നതിനിടെ, യൂണിഫോമിലുള്ള, കൈയ്യിൽ മെഷീൻ തോക്കുകൾ പിടിച്ച, രണ്ട് ജുഡീഷ്യൽ പോലീസ് ഗാർഡുകളെ അവർ കടന്നുപോയി.

അത് നൽകുന്ന സന്ദേശം വ്യക്തമാണ്:

ക്യാപ്റ്റൻ ഫാഷിന്റെ അനുമതിയോടെയല്ലാതെ ആർക്കും അകത്തേക്കോ പുറത്തേക്കോ സഞ്ചരിക്കാൻ കഴിയില്ല.

തന്റെ അസ്വാസ്ഥ്യം വീണ്ടും സാവധാനം വളരുന്നത്  ലാങ്‌ഡൻ മനസ്സിലാക്കി. ഫാഷിന്റെ സാന്നിധ്യം ഒരു സുരക്ഷിത ബോധത്തിന് പകരം മറ്റെന്തോ ആണ്  നൽകുന്നത്. ശ്മാശാനതുല്യമായ ഒരസഹ്യ ശാന്തതയിലാണ് ലൂവ്ര് ഇപ്പോൾ, രാത്രിയുടെ ഈ സമയം. സ്റ്റെയർകേസിന്റെ ഓരോ പടിയും ഇല്ലൂമിനേറ്റ് ചെയ്തിരിക്കുന്നത് ഒരു പ്രേതസാന്നിദ്ധ്യത്തിന്റെ ഗന്ധം നൽകുന്നു. എത്ര സൂക്ഷിച്ചും സാവധാനം നടന്നിട്ടും തന്റെ കാലടികൾ മുകളിലെ സ്ഫടിക മേൽക്കൂരയിൽ തട്ടി പ്രതിധ്വനിക്കുന്നു. സുതാര്യമായ മേൽക്കൂരയിലേക്ക് നോക്കിയപ്പോൾ, വൈദ്യുത പ്രകാശത്തിൽ കലർന്ന് മൂടൽമഞ്ഞ് പതിയെ നീങ്ങുന്നത്  ലാങ്‌ഡൻ കണ്ടു.

“ഇഷ്ടപ്പെട്ടോ?”

ലാങ്‌ഡൻ മുകളിലേക്ക് നോക്കുന്നത് കണ്ട് ഫാഷ് ചോദിച്ചു.

ഇപ്പോൾ ഒരു ഗെയിം കളിക്കാനുള്ള മൂഡിലല്ല താൻ. അതുകൊണ്ട് ലാങ്‌ഡൻ പറഞ്ഞു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

34 Comments

Add a Comment
  1. ᏕᎮᎥᎴᏋᏒ ᏰᎧᎩ

    ❤️

  2. വായനക്കാരൻ

    ഇതിന്റെ ബാക്കിയിനി ഈ ആണ്ടിലുമെങ്ങാനുമുണ്ടാകോ…???

  3. Ithinu baaki ille chechi?

  4. ഓൾ ഇസ് വെൽ

    എന്റെ സത്യസന്ധമായ ഒരു അഭിപ്രായം ഒന്നു പറയുന്നു..ഡാവിഞ്ചി കോഡ് എന്ന പുസ്തകം വായിക്കുകയും അതിന്റെ ഫിലിമും , രണ്ടും ഇറങ്ങിയ സമയത്തു കണ്ടു . അതു കൊണ്ടു തന്നെ എന്നെ സംബന്ധിച്ചു ഇതിന്റെ സസ്പെൻസ് എന്താണ് എന്ന് അറിയാം. അതിനാൽ വായനസുഖം കിട്ടുന്നില്ല. സ്മിതയുടെ മറ്റു കഥകൾ കിട്ടുന്ന സവികാര്യത ഈ കഥക്ക് കിട്ടാത്ത കാരണം ഒരു പക്ഷെ ഇതായിരിക്കാം..നല്ല ഒരു വിവർത്തനം ആണ് സ്മിതയുടേത് . വീനസ് ഇൻ ഇന്ത്യ , പേൾ മഗസീൻ തുടങ്ങിയ വിവർത്തനം ചെയ്താൽ മനോഹരമായിരിക്കും

    1. ഇത് ഒരു പോൺ സൈറ്റ് അല്ലെ? പോൺ കഥകൾക്ക് മാത്രമേ സ്വീകാര്യതയുണ്ടാവുകയുള്ളൂ. ഞാൻ എഴുതിയ ശിശിരപുഷ്‌പം, കോബ്രാഹിൽസിലെ നിധി തുടങ്ങിയ കഥകൾക്കും ഇതേ സ്വീകാര്യതയെ കിട്ടിയിരുന്നുള്ളൂ. ഈ കഥ എല്ലാ റീഡേഴ്‌സിനും വേണ്ടിയുള്ളതല്ല. സൈറ്റിലെ ഏറ്റവും അടുപ്പമുള്ള കൂട്ടുകാർക്കും പിന്നെ സാഹിത്യ പ്രേമികളെ ഉദ്ദേശിച്ചും മാത്രം എഴുതുന്നതാണിത്. നൂറു പേർ വായിച്ചിരുന്നെകിൽ എന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. വ്യൂ കൗണ്ട് കാണിക്കുന്നത് ആയിരത്തിനടുത്ത് വായനക്കാർ വായിച്ചു എന്നാണ്. അതിനർത്ഥം എന്റെ പ്രതീക്ഷയ്ക്ക് അപ്പുറത്ത് ഇതിനു സ്വീകാര്യത കിട്ടി എന്നാണു.
      താങ്ക് യൂ.

      താങ്കൾ പറഞ്ഞ പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടില്ല. വായിച്ചതിനു ശേഷം എന്നിൽ താല്പര്യമുണർത്തുന്നതാണ് എങ്കിൽ വിവർത്തനത്തെക്കുറിച്ച് ചിന്തിക്കും.

  5. സ്മിതച്ചേച്ചി, മൂവി കണ്ടിട്ടുണ്ടെങ്കിലും എനിക്ക് മനസ്സിലാവാത്ത, അല്ലെങ്കിൽ ശ്രദ്ധിക്കാത്ത കുറെ കാര്യങ്ങൾ തുടക്കം മുതലേ ഈ കഥയിൽ ഉണ്ടെന്നു തോന്നുന്നു. വായിച്ചു പെട്ടെന്ന് തീർന്നുപോയി. പേജ് കൂട്ടിയില്ലെങ്കിലും അടുത്ത ഭാഗം വേഗം പോസ്റ്റ് ചെയ്യാമോ? ക്രൈം ത്രില്ലർ വായിക്കുമ്പോ, വായിച്ചിരുന്നു പോകുന്ന ആ ഒരു മൂഡ് മുറിഞ്ഞു പോവുമ്പോ ഒരു എന്തോ ശൂന്യത. പിന്നെ, എഴുത്തു കുടുക്കി.✊

    1. Thank you dear Kamal…

      Movie left behind a lot of valuable areas of this novel. Movie can not be an appreciative form of what Dan Brown tried to envisage.

      Surely I shall come up with the next part with more pages.

      Thank you very much.

      1. Too true smithechi, now that I compare this story (of course till the part that i have read), with the movie, i felt like the author had much more in his bag than pure entertainment. Please continue to enlighten your readers with your writing tool.✊

        1. *you are welcome ?✌️✊

  6. ഒഴുകി നടക്കുക ആയിരുന്നു …. പതിനൊന്നു പേജ് തീർന്നത് അറിഞ്ഞില്ല ……… ലൂവ്ര് മൂസിയത്തിന്റെ അകത്തളങ്ങളിൽ മയങ്ങി പോയി….. നൈസ് …..

    അപ്പോ ആ കൊലപാതകിയും ഇഴഞ്ഞു ആയിരിക്കും പുറത്തു എത്തിയത് അല്ലെ…

    ബാക്കിക്കായി അക്ഷമയോടെ കാത്തിരിക്കുന്നു…..

    പതിനൊന്നുപേജ് ഉണ്ടായിട്ടും അതും പോരാ എന്നൊരു തോന്നൽ …

    1. താങ്ക്യൂ അഖിൽ….

      അഭിപ്രായത്തിന് നന്ദി.

      പിന്നെ ഒന്നാം അധ്യായത്തിലുള്ള ചില കാര്യങ്ങൾ താഴെപ്പറയുന്നത് പോലെയാണ്:
      1 ] അക്രമി സോണിയറുടെ ഓഫീസിലെത്തി.
      2 ] സോണിയർ ഗ്രാൻഡ് ഗ്യാലറിയിലേക്ക് പ്രാണരക്ഷാർത്ഥം ഓടി.
      3 ] അക്രമി പിന്തുടർന്നു.
      4 ] ഗ്രാൻഡ് ഗ്യാലറിയിലെത്തിയ സോണിയർ മേരിസി ഡി കാരവാഗിയോയുടെ ഒരു ചിത്രം ഭിത്തിയിൽ നിന്നിളക്കി.
      5 ] അപ്പോൾ ഗ്രാൻഡ് ഗ്യാലറിയുടെ ആരംഭത്തിലുള്ള ഒരു ഇരുമ്പഴിഗേറ്റ് അടഞ്ഞു. അക്രമി വെളിയിലായി. ഇരുമ്പഴിയ്ക്കുള്ളിലൂടെ അക്രമി സോണിയറിന്റെ നേരെ വെടിയുതിർത്തു.

      ബാക്കി ഭാഗങ്ങൾ ഉടനെ അയക്കാം.

      പതിനൊന്നു പേജുകൾ പോരാ എന്ന് തോന്നിയത് അഖിലിന് കഥ ഇഷ്ടമായി എന്ന് എന്നോട് പറഞ്ഞ രീതിയാണ്. ഇത്തരം അഭിപ്രായങ്ങൾ നൽകുന്ന ആവേശം നിസ്സാരമല്ല.

      വളരെ വലിയ ഊർജ്ജമാണ് നൽകുന്നത്.

      വളരെ നന്ദി.

      സ്നേഹപൂർവ്വം,
      സ്മിത.

      1. ഓക്കേ ഇപ്പോൾ clear ആയി…. ????

  7. വളരെ interesting ആയിട്ടുള്ള പാർട്ട് ആണ് ചേച്ചി… ഏജന്റ് Christianity yodu എത്ര മാത്രം vidheyamulla ആളാണെന്ന് അത് വായിക്കുമ്പോൾ തന്നെ മനസ്സിലാകും. പിന്നെ ലാങ്ടനിനെ എന്തിനാണ് അവിടേക്ക് വിളിപ്പിച്ചത് എന്നറിയാം എന്നാലും ചേച്ചിയുടെ എഴുത്തിലൂടെ അത് വിവരിക്കുന്നത് അറിയാൻ കാത്തിരിക്കുന്നു..

    കവർ പിക്ചർ മനോഹരം ആയിട്ടുണ്ട് ചേച്ചി “gsvxi bkgvc”

    1. ഉണ്ണികൃഷ്‌ണാ,

      ഫാഷ് തന്റെ മത വിശ്വാസം ടൈയിൽ വരെ പ്രകടിപ്പിക്കുന്നയാളാണ്. മതത്തോട് ആഭിമുഖ്യമോ വിരോധമോ ഇല്ലാത്ത ആളാണ് റോബർട്ട് ലാങ്‌ഡൻ.

      അതൊരു വല്ലാത്ത കോമ്പിനേഷൻ ആണ്.

      പിന്നെ ലാങ്‌ഡനെ അങ്ങോട്ട് വിളിപ്പിച്ചതെന്തിനാണ് എന്ന് ഉണ്ണികൃഷ്ണന് മനസ്സിലായ സ്ഥിതിക്ക്…

      ഓക്കേ, എന്റെ വാക്കുകൾ ഞാൻ ഉടനെ പറയാം.

  8. ഹായ്..,

    ക്രൈമും ഇൻവസ്റ്റിഗേഷനുമെല്ലാം ത്രില്ലിന്
    വേണ്ടി നിർമ്മിച്ചതാകുമ്പോൾ കാതൽ
    ഇതാണെന്ന് തോന്നി……;

    *………ഇത് ഫ്രാൻസാണ്.
    ഇവിടെ ക്രൈസ്തവികത ഒരു മതമല്ല.
    ജൻമാവകാശമാണ്……..!!……#

    ഒരു കാലത്ത് യൂറോപ്പ് മുഴുവൻ അങ്ങനെ
    ആയിരുന്നുവല്ലേ…..,
    പക്ഷേ ഇന്നത്തെ കാലത്ത്……??

    അങ്ങനെയാണെങ്കിൽ യാഥാസ്ഥിതികമായ അന്നത്തെ കാലത്ത് ഡാവിഞ്ചി രഹസ്യമായി വരച്ചത് എന്ത്,എങ്ങനെ ???

    ആ രഹസ്യങ്ങൾ അറിയാൻ വേണ്ടി മാത്രം
    കാത്തിരിക്കുന്നു…………………..

    1. “……this was France; Christianity was not a religion here so much as a
      birthright…” എന്ന വാക്യത്തിന്റെ പരിഭാഷയാണ് അത്.

      തീർച്ചയായും മതത്തിന് വിരോധമായി എഴുത്തോ ആവിഷ്ക്കാരങ്ങളോ എന്തിന് ചിന്തിക്കുന്നത് പോലും അനുവദനീയമല്ലാതിരുന്ന കാലത്ത് ആണ് ഡാവിഞ്ചി ജീവിച്ചു മരിച്ചത്.

      അതാണ് അദ്ദേഹത്തിന്റെ രചനകൾക്കെല്ലാം ഒരു രഹസ്യസ്വഭാവം.

      അതിനാലാണ് അവയെപ്പറ്റിയുള്ള ഗവേഷണങ്ങൾക്ക് ഇപ്പോഴും ശമനമുണ്ടാകാത്തതും.

  9. ചേച്ചി,വായിച്ചു….. ഇന്നലെ വായിക്കാൻ ഇരുന്നു എങ്കിലും അല്പം ഡിസ്റ്റർബിഡ് സിറ്റുവേഷൻ ആയിരുന്നു, സൊ വായന ഇന്നത്തെക്ക് മാറ്റി.

    ആദ്യം തന്നെ പറയട്ടെ മനോഹരമായ കവർ പിക്.ക്ലാസ്സ്‌ ടച്ച്‌ ഉണ്ട്. ആ കാണിച്ചിരിക്കുന്ന ഉപകരണം,അത്‌ ഒന്ന് വിശദീകരിക്കുമോ.

    ഈ അധ്യായത്തിലൂടെ സഞ്ചരിച്ചപ്പോൾ ലൂവ്ര് മ്യൂസിയം അതിനുള്ളിൽ ആണ് എന്നുതോന്നി. ഒരുകാര്യം ഞാൻ ഉറപ്പിച്ചു എന്നെങ്കിലും ഞാൻ അവിടെ സന്ദർശിക്കും.

    തോന്നിയ മറ്റൊരു കാര്യം വിവർത്തനം ചെയ്ത വ്യക്തി നേരിൽ കണ്ട് എഴുതിയതുപോലെ തോന്നി.പോയിട്ടുണ്ടോ??

    ലാങ്ടൺ അദ്ദേഹത്തിലൂടെ രഹസ്യങ്ങളുടെ ചുരുൾ അഴിയുമോ??? കാത്തിരിക്കുന്നു അടുത്ത അധ്യായം

    സ്നേഹപൂർവ്വം
    ആൽബി

    1. ആൽബിയ്ക്ക്….

      നന്ദി. ചിത്രത്തിലെ ആ ഉപകരണത്തിന്റെ പേര് ക്രിപ്റ്റിക്സ് എന്നാണു. ക്രിപ്റ്റിക്സിനെപ്പറ്റി കഥയിലൂടെ വിശാദീകരണം നൽകാം. കാരണം ക്രിപ്റ്റിക്സിനെപ്പറ്റി ഒരു ചാപ്റ്റർ തന്നെയുണ്ട്. അപ്പോൾ നേരത്തെ അതിനെക്കുറിച്ച് വിശദീകരണം നൽകിയാൽ കഥയുടെ ഒരു പകിട്ട് കുറയാൻ സാധ്യതയുണ്ട് എന്ന് തോന്നുന്നു.

      സഞ്ചാരപ്രിയരായവർ അവശ്യം കാണേണ്ട അദ്‌ഭുതസ്ഥലം തന്നെയാണ് ലൂവ്ര് മ്യൂസിയം. ലൈഫ് ടൈം അച്ചീവ്മെന്റ് എന്നൊക്കെ പറയുന്നത് പോലുള്ള അനുഭവം.

      ലാങ്‌ഡൻ എന്ത് ചെയ്യുന്നുവെന്ന് വൈകാതെ പറയാം.

      സസ്നേഹം,
      സ്മിത

      1. താങ്ക് യു ചേച്ചി……

        കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങൾക്കായി
        ഒപ്പം മറ്റു കഥകളും.ഫ്രീ ആകുമ്പോൾ വരൂ

        ക്രിപ്ക്സിറ്റിനെപ്പറ്റി കഥയിലൂടെ വിശാദീകരണം നൽകാം. കാരണം ക്രിപ്റ്റിക്സിനെപ്പറ്റി ഒരു ചാപ്റ്റർ തന്നെയുണ്ട്. അപ്പോൾ നേരത്തെ അതിനെക്കുറിച്ച് വിശദീകരണം നൽകിയാൽ കഥയുടെ ഒരു പകിട്ട് കുറയാൻ സാധ്യതയുണ്ട് എന്ന് തോന്നുന്നു.

        അതുമതി

        ആൽബി

  10. Tommyude.kadhakk kurachu koodi priority koduth athu vegam ezhuthi idoo . Please

    1. തീർച്ചയായും ..അടുത്ത ദിവസം തന്നെ ടോമിയുടെ കഥ അയയ്ക്കാം .

  11. സ്മിതേ ആ രാജിയുടെ സ്റ്റോറി ഒന്ന് അവസാനിപ്പിച്ചു തന്നെ പ്ലീസ് ഞാൻ ഉറങ്ങിട്ടു നാൾ കുറച്ചു ആയി പ്ലീസ് പ്ലീസ് പിന്നെ കത്രിനയുടെ അടുത്ത പാർട്ട്‌ എത്രയും വേഗം ആഡ് ചെയണം പ്ലീസ് by your katta fan

    1. ക്ഷമിക്കണം ഡോൺ…

      രാജിയുടെ കഥ ഇനി പൂർത്തിയാക്കുന്നില്ല. ഏഴാം അദ്ധ്യായം ഏകദേശം പൂർത്തിയാക്കിയപ്പോഴാണ് ബാബു അത് മറ്റൊരു റൈറ്ററോട് എഴുതാൻ ആവശ്യപ്പെട്ടത്. അദ്ദേഹം എഴുതാം എന്ന് സമ്മതിക്കുകയും ചെയ്തു. മറ്റൊരാൾ ചെയ്യാം എന്ന് പറഞ്ഞുകഴിഞ്ഞ് ഞാൻ വീണ്ടും അതിനു ശ്രമിക്കുന്നത് മര്യാദകേടാണ്. അതുകൊണ്ടാണ്.

  12. നിസ്സീമമായ നന്ദി:

    സർവ്വശ്രീ മന്ദൻരാജയോട്.

    സൈറ്റിന്റെ രാജശില്പികളായ സർവ്വശ്രീ ഡോക്റ്റർ കുട്ടൻ & ഡോക്റ്റർ പൈലി എന്നിവരോട്.

    കഥയുടെ ആത്മാവാണ് ഇപ്പോൾ ലഭ്യമായ ഈ കവർ ചിത്രം.

    മോണാലിസയോടൊപ്പമുള്ള ആ ഉപകരണം “ക്രിപ്റ്റെക്സ്” എന്ന് വിളിക്കുന്ന ഡാവിഞ്ചി നിർമ്മിച്ച മെഷീൻ കഥയുടെ ആത്മാവാണ്.

    അത് കവർ ചിത്രമായ തെരഞ്ഞെടുത്ത, ഈ കഥയുടെ വിവർത്തനത്തിന് മുമ്പ് തന്നെ ആവേശോജ്ജ്വലമായ സഹകരണം തന്ന മന്ദൻരാജയോടും അത് സ്വീകരിച്ച അഡ്മിനോടും വീണ്ടും നന്ദി പറയുന്നു.

    1. മന്ദൻ രാജാ

      ❤️?

      1. Tommyude amma bakki idoo. Athinu kurachu koodi priority kodukkoo

  13. മന്ദൻ രാജാ

    നല്ലൊരു പാർട്ട്..
    11 പേജുകൾ കഴിഞ്ഞത് അറിഞ്ഞില്ല.

    പെയിന്റിങ് ഇളകി മാറ്റിയാൽ വാതിൽ അടയും. അപ്പോൾ സോണിയറുടെ ഘാതകൻ എങ്ങനെ പുറത്തു കടന്നു…
    അയാളെ ആ ദൗത്യം ഏൽപ്പിച്ച ലേഡി ആരാണ് ..

    കാത്തിരിക്കുന്നു സുന്ദരീ…

    സ്നേഹത്തോടെ-രാജാ

  14. ചേച്ചി,കണ്ടു.വായിച്ചിട്ടു ബാക്കി പറയാം.
    തിരക്കുകൾ കഴിഞ്ഞോ.കഴിഞ്ഞ കഥയിൽ എനിക്ക് റിപ്ലൈ കിട്ടീട്ടില്ല,കീപ് ഇൻ മൈൻഡ്. ഫ്രീ ആകുമ്പോൾ വരൂ.

    സസ്നേഹം
    ആൽബി

    1. I just answered with an apology, Alby…

      1. കണ്ടു,ഇൻബൊക്സ് എന്ന് ഓക്കേ ആവും

    2. ഹായ്..,

      ക്രൈമും ഇൻവസ്റ്റിഗേഷനുമെല്ലാം ത്രില്ലിന്
      വേണ്ടി നിർമ്മിച്ചതാകുമ്പോൾ കാതൽ
      ഇതാണെന്ന് തോന്നി……;

      *………ഇത് ഫ്രാൻസാണ്.
      ഇവിടെ ക്രൈസ്തവികത ഒരു മതമല്ല.
      ജൻമാവകാശമാണ്……..!!……#

      ഒരു കാലത്ത് യൂറോപ്പ് മുഴുവൻ അങ്ങനെ
      ആയിരുന്നുവല്ലേ…..,
      പക്ഷേ ഇന്നത്തെ കാലത്ത്……??

      അങ്ങനെയാണെങ്കിൽ യാഥാസ്ഥിതികമായ അന്നത്തെ കാലത്ത് ഡാവിഞ്ചി രഹസ്യമായി വരച്ചത് എന്ത്,എങ്ങനെ ???

      ആ രഹസ്യങ്ങൾ അറിയാൻ മാത്രം
      കാത്തിരിക്കുന്നു…………………..

      1. ഇത് ഡാവിഞ്ചി കോഡ് അല്ലേ??
        കടപ്പാട് വെക്കാമായിരുന്നു

        1. അതെ.ഇത് തുടങ്ങുന്നതിന് മുന്നേ അഭിപ്രായം ബോക്സിൽ പറഞ്ഞിരുന്നു.കാര്യങ്ങൾ. പബ്ലിഷ് ചെയ്തത് അഡ്മിൻ പാനൽ പെർമിഷൻ കൊടുത്തു കഴിഞ്ഞ് ആണ്.കടപ്പാട് ആൾറെഡി കൊടുക്കുന്നത് പൂർത്തിയാകുമ്പോൾ ആണ്

        2. Kindly read the first chapter

Leave a Reply

Your email address will not be published. Required fields are marked *