“ഇതുപോലെ ഒരു പന്ന സ്ഥലത്ത് നിന്ന് ഡാനി പഠിക്കുന്ന പോലെ ഒരു പോഷ് സ്കൂളില്‍ എങ്ങനെ എത്തിപ്പെടാന്‍ പറ്റി ഈ ക്രിസ്റ്റി എന്ന് പറഞ്ഞവന്?”
അഡ്രസ്സില്‍ പറഞ്ഞിരിക്കുന്നിടത്തേക്ക് ഡ്രൈവ് ചെയ്യവേ അദ്ഭുതത്തോടെ അവള്‍ ആലോചിച്ചു.
പെട്ടെന്ന് ഒരു ആല്‍മരം അവള്‍ കണ്ടു.
അതിന്‍റെ എതിരിലേക്ക് അവള്‍ നോക്കി.
“യെസ്!”
അവള്‍ മന്ത്രിച്ചു.
“അതാ അമ്പലം…സ്ഥലമെത്തി..”
എതിരില്‍ ഒരു മതിലിനകത്ത് ഒരു ക്ഷേത്രവും മുമ്പില്‍ കുറച്ച് ആളുകളെയും അവള്‍ കണ്ടു.
“അതിനടുത്ത് ഇളം നീല പെയിന്‍റ്ടിച്ച വീടാണ്…”
അവള്‍ മന്ത്രിച്ചു.
പെട്ടെന്ന് അവള്‍ ആ വീട് കണ്ടു. റോഡിന്‍റെ സൈഡില്‍ അവള്‍ കാര്‍ നിര്‍ത്തി.
ചെറിയ തുരുമ്പെടുക്കാന്‍ തുടങ്ങിയ ചെറിയ ഒരു ഇരുമ്പു ഗേറ്റ് ഉണ്ട് ആ കെട്ടിടത്തിനു മുമ്പില്‍. അത് തുറന്നപ്പോള്‍ വലിയ അസ്വാസ്ഥ്യമുണ്ടാക്കുന്ന ശബ്ദം കേള്‍പ്പിച്ചു.
“ഏത് ടൈപ്പ് ആള്‍ക്കാരാ ഇതിനകത്ത് താമസിക്കുന്നേന്ന് ആര് കണ്ടു!”
വീടിന്‍റെ കോമ്പൌണ്ടിലേക്ക് കയറവേ അല്‍പ്പം ആശങ്കയോടെ അവള്‍ ചിന്തിച്ചു.
അവള്‍ ദീര്‍ഘമായി നിശ്വസിച്ചു.
“എന്തായാലും വേണ്ടില്ല! കാര്യത്തിനു ഒരു തീരുമാനം ഉണ്ടാക്കണം. അല്ലാതെ പിമ്പോട്ടു പോകുന്ന പ്രശ്നമില്ല!”
അവള്‍ ഉറപ്പിച്ചു.
എന്നിട്ട് ധൈര്യ സമേതം ആ വീടിന്‍റെ ഫ്രണ്ട് ഡോറിന് നേരെ നടന്നു.
രാവിലത്തെ ബാസ്ക്കറ്റ് ബോള്‍ പ്രാക്ക്റ്റീസ് കഴിഞ്ഞ് കുളി മുറിയില്‍ ഷവറിനു കീഴെയായിരുന്നു ക്രിസ്റ്റി.

അടുത്ത part പെട്ടെന്നു ഇടൂ by…..
Tony❤️