അയാളാകട്ടെ തകര്‍ന്ന ആളെപ്പോലെ അവളെ തിരിച്ചു നോക്കി.
അപ്പോള്‍ ഇനി മാര്‍ഗ്ഗം ഒന്നുമില്ല.
ഡാനി ഉപദ്രവം സഹിച്ചുകൊണ്ടേയിരിക്കണം!
എന്ത് ചെയ്യും?
അവള്‍ ഫിലിപ്പിനെ നോക്കി.
“അച്ചായാ,”
അവള്‍ അയാളെ വിളിച്ചു.
“ഒന്നിങ്ങ് വന്നേ!”
അവള്‍ അയാളുടെ കൈ പിടിച്ചു വലിച്ചുകൊണ്ട് വാതില്‍ക്കലേക്ക് നടന്നു.
“ക്രിസ്റ്റി, ഒരു മിനിറ്റ്, ഞങ്ങള് ദാ വന്നു…”
വാതില്‍ക്കലെത്തി തിരിഞ്ഞു നിന്ന് അവന്‍റെ മുഖത്തേക്ക് നോക്കി അവള്‍ പറഞ്ഞു.
അവര്‍ വെളിയിലേക്ക് ഇറങ്ങി.
“ശ്യെ! എന്ത് കഷ്ടമാ ഇത് അച്ചായാ!”
വീടിന്‍റെ കോമ്പൌണ്ടില്‍ നിന്ന് അവള്‍ നിരാശയോടെ ചോദിച്ചു.
“പോലീസോ ലോയോ എന്തൊക്കെ പറഞ്ഞിട്ടും അവനൊരു കൂസലുമില്ലല്ലോ! പക്ഷെ ഇങ്ങനെ പോയാല് എങ്ങനെ ശരിയാവും? കൊച്ച് വെഷമിക്കുന്നത് കാണാന്‍ എനിക്ക് പറ്റത്തില്ല!”
“ഈ പന്നന്‍ നമ്മള് കരുതിയ പോലെ അല്ല എന്‍റെ സെലിനേ!”
നിരാശയും ദേഷ്യവും നിറഞ്ഞ ശബ്ദത്തില്‍ ഫിലിപ്പ് പറഞ്ഞു.
“ഇനിയിപ്പം പറയുന്ന പൈസ കൊടുക്കാതെ ഒരു രക്ഷേം ഇല്ല,”
“അതൊന്നും നടക്കുവേല!”
സെലിന്‍ പറഞ്ഞു.
“കഴിഞ്ഞ പ്രാശം വന്നപ്പം ഞാന്‍ പൈസാടെ കാര്യം അവന്‍റെ അടുത്ത് പറഞ്ഞതല്ലേ! എന്നിട്ടെന്നായി? അവനു വേണ്ടത് ഒരേയൊരു കാര്യവാ! എനിക്ക് ജീവനുണ്ടേ അത് നടക്കുവേല!”
അത് പറഞ്ഞ് അവള്‍ ഭര്‍ത്താവിനെ നോക്കി. അവളുടെ വലിയ വിടര്‍ന്ന കണ്ണുകളില്‍ എന്തോ തീരുമാനിച്ച് ഉറച്ചത് പോലെ കാണപ്പെട്ടു.

Katta waiting for Next part
അടുത്ത part പെട്ടെന്നു ഇടൂ by…..
Tony❤️