അവന്‍ തിരിച്ചിറങ്ങി.
പെട്ടെന്ന് വീടിരുന്നതിന്‍റെ പിമ്പിലെ കാടുപിടിച്ച ഭാഗത്ത് നിന്നും പൊട്ടിയടരുന്ന ശബ്ദം കേട്ട് ഡാനി അങ്ങോട്ട് നോക്കി.
അവിടെ വലിയൊരു മരത്തിന് ചുവട്ടില്‍ ആരെങ്കിലും നില്‍ക്കുന്നുണ്ടോ?
അവനങ്ങനെ തോന്നി.
പോയി നോക്കിയാലോ?
മൊത്തം ഇരുട്ടാണ്. ചിലയിടത്ത് നിലാവുണ്ട്.
എങ്കിലും തനിയെ അവിടെ!
എന്ത് ചെയ്യണം?
ഡാനി ശബ്ദം കേട്ട ഭാഗത്തേക്ക് ഒച്ച കേള്‍പ്പിക്കാതെ, ശ്വാസമടക്കിപ്പിടിച്ച് നടന്നു. അങ്ങോട്ട് പോകുന്നത് എന്തിനെന്ന് ഒരു വേള അവന്‍ സംശയിച്ചു. പപ്പായും മമ്മിയും ഈ രാത്രി സമയത്ത് അവിടെ എങ്ങനെ കാണും? ഒന്നുകില്‍ അവര്‍ ഏതോ പാര്‍ട്ടിക്ക് പോയി. അല്ലെങ്കില്‍ ക്രിസ്റ്റിയുടെ അടുത്ത് തനിക്ക് വേണ്ടി സംസാരിക്കാന്‍ വന്നു. അല്ലാതെ ഈ കാട് പിടിച്ചു കിടക്കുന്നിടത്ത് അവര്‍ എന്തിന് വരണം?
എങ്കിലും ഏതോ ഒരു അന്തര്‍ പ്രേരണയാല്‍ അവന്‍ മുമ്പോട്ട് തന്നെ നിശബ്ദം നടന്നു.
പെട്ടെന്ന് അവന്‍ മുമ്പില്‍ ഒരു ഷാര്‍പ്പ് സൌണ്ട് കേട്ടു. ഡാനി അപ്പോള്‍ പെട്ടെന്ന് നിന്നു.
അവന്‍ നിലത്തേക്ക് പതുങ്ങി.
ശബ്ദത്തിന്‍റെ ഉറവിടം താന്‍ നില്‍ക്കുന്നിടത്തിന്‍റെ എതിര്‍ ഭാഗത്താണെന്ന് അവനു മനസ്സിലായി. തൊട്ടടുത്ത് നിന്നാണ്. അവന്‍ മുഖം അല്‍പ്പം കൂടി ചരിച്ചു.
ഒരു വലിയ, പടര്‍ന്നു പന്തലിച്ച ശാഖകളോട് കൂടിയ മരം . അതിന്‍റെ മുമ്പില്‍ മൂന്ന് പേര്‍!
ശബ്ദമൊട്ടും കേള്‍പ്പിക്കാതെ, ശ്വാസം ശരിക്കും നിയന്ത്രിച്ച്, അവന്‍ അല്‍പ്പം കൂടി അടുത്തു.
അടുത്തടുത്ത് നിന്നിരുന്ന രണ്ടുമൂന്ന് ചെറിയ മരങ്ങള്‍ക്ക് പിമ്പില്‍ അവന്‍ തന്‍റെ സ്ഥാനം സുരക്ഷിതമാക്കി.

Update plz
അയച്ചിട്ടുണ്ട്
dear smitha അടുത്ത ഭാഗം എന്തേലും update
cheriya request താങ്കളുടെ (രാത്രി സംഗീതം) എന്നാ കഥ തുടർന്നു എഴുതുമോ
𝗯𝘆……. 𝘁𝗼𝗻𝘆❤️
send ചെയ്തിട്ടുണ്ട്
“രാത്രി സംഗീതം” വരും
സ്മിത കഥയെക്കുറിച്ച് ഒരു അപ്ഡേറ്റ് തരൂ വെയിറ്റിംഗ് ആണ് 😋
send ചെയ്തിട്ടുണ്ട്