“ഒരു ലോഡ് കവിതയും കൊണ്ടാണല്ലോ രാജകുമാരന്റെ് വരവ്…”
ഡാനി തന്റെഡ സമീപം ഇരുന്നപ്പോള്‍ അവന്റെഗ തോളില്‍ പിടിച്ച് സെലിന്‍ പറഞ്ഞു.
“എന്റെെ അമ്മ മഹാറാണി അവളുടെ രാജകുമാരനെ കിനാവ് കണ്ട് ഉറങ്ങാതെയിരിക്കുമ്പോള്‍ കവിത താനേ വരും എനിക്ക്…”
“പോടാ ഒന്ന്…”
സെലിന്‍ നാണത്തോടെ ചിരിച്ചു.
“നീയാ…നീ മാത്രമാ എന്റെത രാജകുമാരന്‍…നിന്റെല പപ്പായും നീയും കഴിഞ്ഞെ ഉള്ളൂ ചക്കരെ എനിക്ക് ആരും…അത് നീ മറക്കരുത്…”
അവന്‍ ചിരിച്ചു.
“ട്രൈ ചെയ്തോ മമ്മി അവന് ഫോണില്‍?”
ഡാനി ചോദിച്ചു.
“ഒരു നൂറു പ്രാവശ്യവേലും…”
വിഷാദം നിറഞ്ഞ മുഖത്തോടെ സെലിന്‍ പറഞ്ഞു.
“ഒന്നുകില്‍ പരിധിക്ക് പുറത്ത്, അല്ലേല്‍ സ്വിച്ച് ഓഫ്…എന്നാ പറ്റി കാണൂടാ?”
അവള്‍ ചോദിച്ചു.
“അത് അവന്റെമ മമ്മീടെ നാടാന്നല്ലെ പറഞ്ഞെ?”
ഡാനി സെലിനോട് ചോദിച്ചു.
“ആ…”
“എന്നാ ഒന്നുകില്‍ അവന്റെല മമ്മി തിരിച്ചു വന്നുകാണും ..അതുമായി റിലേറ്റഡ് ആയ എന്തേലും ഇഷ്യൂ ആരിക്കും…അല്ലേല്‍ ആരേലും മരിച്ചോ അങ്ങനെ എന്തേലുവോ…”
“എന്നായാലെന്നാ മോനെ, അവനാ ഫോണൊന്ന് ഓണ്‍ ചെയ്ത് വെച്ചുകൂടെ?”
അവള്‍ വേദനയോടെ, അസഹ്യതയോടെ പറഞ്ഞു.
“അവന്‍ വരും മമ്മി..”
അവളെ ചേര്ത്ത് പിടിച്ച് അവന്‍ പറഞ്ഞു.
“വരാതെ എവിടെപ്പോകാനാ? കോഴ്സ് കമ്പ്ലീറ്റ് ചെയ്യണ്ടേ? എക്സാം എഴുതേണ്ടേ? അതിന് വരാതെ പറ്റില്ലല്ലോ…”
സെലിന്‍ അവന്‍ പറയുന്നത് കേട്ടിരുന്നു.
“മമ്മീ…”
“ഉം?”
“എന്നാ മമ്മീടെ പ്ലാന്‍?”
“എന്നുവെച്ചാല്‍?”
“അവനെ പുന്നാരിച്ചും സ്നേഹിച്ചും കഴിയുന്നതിന് എനിക്ക് ഒരു പ്രോബ്ലോം ഇല്ല…പക്ഷെ പപ്പാ എന്നേലും അറിഞ്ഞാ? നമ്മടെ ഫാമിലീല്‍ പെട്ടോര് ആരേലും ഒക്കെ അറിഞ്ഞാ…”
