ഡാനി അദ്ഭുതത്തോടെ അവനെ നോക്കി.
ക്രിസ്റ്റിയുടെ കണ്ണുകളില്‍ നീര്‍ പൊടിയുന്നത് ഡാനി കണ്ടു.
“ഞാന്‍ തിരിച്ചു പോയി….”
ക്രിസ്റ്റി തുടര്ന്നു .
“തിരിച്ച് ഇവിടെ വീട്ടില്‍ വന്നപ്പോള്‍ ആരുമില്ല….ആളുകള്‍ ഒക്കെ റോട്ടിലൂടെ ഓടിപ്പാഞ്ഞു പോകുന്നത് കണ്ടു. ഞാന്‍ ഒരാളോട് ചോദിച്ചു, ചേട്ടാ എന്നാ പറ്റി? എങ്ങോട്ടേക്ക് ആണ് എല്ലാവരും ഈ ഓടുന്നെ? അയാള് പറഞ്ഞു, എടാ നീ അറിഞ്ഞില്ലേ, രതീഷ് ചേട്ടന്റെട മകള്‍ ശാലിനിയെ ആരോ വീട്ടിക്കേറി ആ കൊച്ചിനെ…ബാക്കി പറയാതെ അയാള്‍ ഓടി…തലക്ക് അടിയേറ്റത് പോലെ ഞാന്‍ അവിടെ നിന്നു…ബോധം കെട്ടു നിലത്ത്…”
ഡാനി അദ്ഭുതസ്തബ്ധനായി ക്രിസ്റ്റിയെ മിഴിച്ചുനോക്കി.
“പിന്നെ അറിഞ്ഞു, രതീഷ് ചേട്ടന്റെത വീട്ടില്‍ ഇടയ്ക്കിടെ വരുന്ന ഒരു ഫ്രണ്ട്, സോളമന്‍ ആണ്…അയാളാണ്…”
കണ്ണീര്‍ തുടച്ച് ക്രിസ്റ്റി തുടര്ന്നു്.
“അയാള് ശാലിനിയെ റേപ്പ് ചെയ്തു…അതിനിടേല്‍ ആ കൊച്ച് മരിച്ചു…”
ഡാനിക്ക് പെട്ടെന്നോര്മ്മ വന്നു.
“അത് ഞാന്‍ കേട്ടിട്ടുണ്ട് ക്രിസ്റ്റി…”
വാര്ത്ത യില്‍ കേട്ട ആ സംഭവം ഓര്മ്മി ച്ച് ഡാനി പറഞ്ഞു.
“അയ്യോ, അത് ഇവിടെ നടന്നത് ആയിരുന്നോ? യെസ്…മയിലാടും കുന്ന്…അതെ..ഞാന്‍ അത് ഓര്ത്തി്ല്ല…”
ക്രിസ്റ്റി തലകുലുക്കി.
“അത് കഴിഞ്ഞ് മൊത്തം ഒരു മരപ്പാരുന്നു….ശരിക്കും വട്ടു പിടിച്ച പോലെ…അതിനിടേല്‍ അമ്മ ഒരുത്തന്റെക കൂടെപ്പോയി….അപ്പന്‍ സ്യൂയിസൈഡ് ചെയ്തു…ഞാന്‍ ആശൂത്രീലും…മൊത്തം ബ്രേക്ക് ആയി…ഡാര്ക്ക് എന്നുവെച്ചാല്‍ അതുപോലെ ഡാര്ക്ക് …അന്നേരം ആണ് നമ്മുടെ സ്കൂളീന്ന് ബാസ്ക്കറ്റ് ബോള്‍ പ്ലേയെഴ്സിനെ അന്വേഷിച്ച് വീട്ടില്‍ ആള് വരുന്നത്..ചേച്ചി ഒന്നും നോക്കാതെ എന്റെെ പേര് കൊടുത്തു …സ്കൂളില്‍ അഡ്മിഷന്‍ കിട്ടി…സ്കൂളിലെ ആദ്യ ദിവസങ്ങളില്‍ ആ ഡാര്ക്ക്നെ സ് അങ്ങനെ തന്നെ ഉണ്ടായിരുന്നു. നിന്റെക മമ്മിയെ കാണുന്നത് വരെ…”
