ഡേവിഡ് ഡേവിഡ് മിസ്റ്റർ ഡേവിഡ് 1 [ഡേവിഡ് ജോൺ] 357

ഒരാളുടെ കെട്ടിയോൻ സെക്രറ്റേറിയറ്റിൽ ജോലിയും പിന്നെ എൽഐസി ഒക്കെയായി വലിയ സെറ്റപ്പ് ആണ്. മറ്റേ കുഞ്ഞമ്മയുടെ കെട്ടിയോൻ ആണെങ്കിൽ PWD യിൽ എന്തോ നല്ല ജോലിയും പിന്നെ കുറെ വസ്തു കച്ചവടവും ബിസിനസ്സ് ഒക്കെയുണ്ട്. രണ്ടു പേർക്കും ഓരോ കുട്ടികൾ. അവർ രണ്ടും ഏതോ ബോർഡിങ് സ്കൂളിൽ ആയിരുന്നു. ഞങ്ങളെ കാണാൻ വരുന്നത് തന്നെ പൊങ്ങച്ചം പറയാൻ ആണ്. അപ്പോ പറഞ്ഞു വന്നത് ഇവരെല്ലാം കൂടെ എന്റെ വിദ്യാഭ്യാസം അന്താരാഷ്ട്ര പ്രശ്നമാക്കി. അവസാനം തീരുമാനിച്ചു. തിരുവനന്തപുരം. അത് കേട്ടതോട് കൂടി ഹോസ്റ്റൽ ജീവിതം വയ്യ എന്നു പറഞ്ഞു ഞാൻ സീൻ ആക്കി. അവിടെയും അവരെന്നെ വെട്ടി നിരത്തി. ഏതെങ്കിലും കുഞ്ഞമ്മമാരുടെ വീട്ടിൽ നില്ക്കാൻ കല്പനയും വന്നു.

ക്രിസ്മസ് എല്ലാരും കൂടെ നാശമാക്കി. അവർ പോയതിന് ശേഷമാണ് ലത ചേച്ചിയെ വീട്ടിലേക്കു കണ്ടത്. എവിടായിരുന്നു ചേച്ചി . തട്ടി പോയെന്ന കരുതിയത്. ഓഹ് അവരൊക്കെ വന്നത് കൊണ്ടാടാ ഞാൻ അധികം ഇങ്ങ് വാരാത്തെ. അത് ചേച്ചിയുടെ ബുദ്ധിയായിരുന്നു, അല്ലെങ്കിൽ പണികാരി പെണ്ണിനെ വീട്ടിൽ കയറ്റി അവളാണ് വീട് ഭരിക്കുന്നത് എന്നൊക്കെ കുഞ്ഞമ്മമാർ പറയും. മുന്പ് പറഞ്ഞിട്ടുമുണ്ട്.

നിന്നെ നാട് കടത്താനുള്ള പരിപാടി എവിടം വരെയായേടാ. ഓഹ് ഞാനൊന്ന് പത്തു കഴിഞ്ഞു കിട്ടിയാൽ എന്നെ അങ്ങോട്ടു പറപ്പിക്കും അപ്പനുംഅമ്മയും. പത്തു ജയിക്കുമോടാ. ജയിച്ചാൽ നിനക്കു കൊള്ളാം.

അതും പറഞ്ഞു ചേച്ചി പോയി.അങ്ങനെ എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞു റിസൽറ്റ് വന്നു. ഫസ്റ്റ് ക്ലാസ് ഉണ്ടായിരുന്നു. ഇതറിഞ്ഞ ഉടനെ തന്നെ തിരുവനന്തപുരത്ത് അഡ്മിഷൻ കിട്ടാൻ എല്ലാ കോളേജിലും ആപ്ലിക്കേഷൻ കുഞ്ഞമ്മമാരും അങ്കിൾ മാരും കൂടെ കൊടുത്തു. ഇതിനിടെ എന്നെ എവിടെ നിർത്തൂം എന്നത് സംസാര വിഷയമായി.

എന്നെ സ്വന്തം വീട്ടിൽ നിർത്താൻ കുഞ്ഞമ്മമാർ അങ്കം വെട്ട് തന്നെയായിരുന്നു. അവിടെ താമസിക്കാൻ ചെന്നപ്പോഴാണ് അതിന്റെ ഗുട്ടൻസ് പിടി കിട്ടിയത്. അത് വഴിയേ പറയാം. എന്റെ കുഞ്ഞമ്മമാരെ പരിചയപ്പെടുത്തിയില്ലല്ലോ. മേഴ്സി ആന്റണി , സെലീന ജോയി എന്നിവരാണ് ആ മഹതികൾ. പറഞ്ഞ പോലെ രണ്ടും സ്വല്പം പൊങ്ങച്ചകാരികളാണ്. ശ്രീകാര്യത്തും പേരൂർകടയിലും ആയിട്ടാണ് രണ്ടു പേരും താമസം. പട വെട്ടിനു ശേഷം ആരും വീഴുന്നില്ലാ എന്നു കണ്ടപ്പോൾ കാരണവർ അതായത് എന്റെ ഉടയോനായ അപ്പൻ ഉത്തരവിട്ടു. ഇത്രയും സ്നേഹം ഉള്ള നിങ്ങളുടെ കൂടെ അവൻ മാറി മാറി താമസിക്കും. സഭ പിരിഞ്ഞു. കുഞ്ഞമ്മമാരിൽ മൂത്തത് എന്ന നിലയിൽ ആദ്യം മേഴ്സി കുഞ്ഞമ്മയുടെ കൂടെ ആണ് എന്റെ വാസം തീരുമാനിക്കപ്പെട്ടത്.

The Author

15 Comments

Add a Comment
  1. വൈകാതെ തുടർന്ന് എഴുതുക. ?

  2. കമന്റ്റിനു നന്ദി. അടുത്ത ഭാഗം പ്രതീക്ഷിക്കാം.

  3. സ്പാർട്ടക്കസ് ..

    Adipoli

    1. നല്ല കിടിലൻ എഴുത്താണ് ബ്രോ…

      നിങ്ങ പൊളിക്ക്.. നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക… ❤

  4. വേഗം ഉണ്ടാവില്ലെ ബ്രോ

    ബാക്കി ഉടനെ ഉണ്ടാകുമോ അതോ ഒന്നാം പാർട്ട് കൊണ്ട് അവസാനിപ്പിച്ചു പോകുമോ പുതിയ കഥ വന്നാൽ ആദ്യം നോക്കുന്നത് എത്ര പേജ് ഉണ്ടെന്നാണ് കുറച്ചേ ഉള്ളങ്കിൽ പിന്നെ ആ ഭാഗത്തേക്ക് പോകാറില്ല

    1. അടുത്ത ഭാഗം പ്രതീക്ഷിക്കാം.

  5. Pls continue. It’s a nice beginning

    1. Will continue

  6. Baki poratta ????????

    1. കമന്റ്റിനു നന്ദി. അടുത്ത ഭാഗം പ്രതീക്ഷിക്കാം.

  7. Good adipoly next part waiting

    1. അടുത്ത ഭാഗം തീർച്ചയായും ഉണ്ടാവും.

  8. നല്ല തുടക്കം
    ഒരു ബേസ് ഇപ്പൊ സെറ്റ് ആയി
    അടുത്ത പാർട്ട്‌ ഒരു 20+ പേജിൽ എങ്കിലും എഴുതാൻ നോക്കണേ ബ്രോ
    പേജ് കുറഞ്ഞാൽ പെട്ടെന്ന് വായിച്ചു കഴിയുന്ന പോലെയാണ്
    ഒരു 20 പേജെങ്കിലും മിനിമം ഉണ്ടായാൽ വായിക്കാൻ കുറച്ചേലും ഉണ്ടാകും
    അപ്പൊ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കണെ

    1. അതിനുള്ള ശ്രമം തീർച്ചയായും ഉണ്ടാകും

Leave a Reply

Your email address will not be published. Required fields are marked *