അരമണിക്കൂർ കൊണ്ട് സ്റ്റെല്ല ഡേവിഡിനെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തി. അപ്പോഴേക്കും ഡേവിഡ് അവശനായിരുന്നു.
സ്റ്റെല്ല കാർ ഹോസ്പിറ്റലിന്റെ മുന്നിൽ തന്നെ നിർത്തി. അവൾ ഡ്രൈവിങ്ങ് സീറ്റിൽ നിന്നിറങ്ങി ഡേവിഡിനെ ഇറക്കാനായി കാറിനെ ഇടം വെച്ച് കോ-ഡ്രൈവങ്ങ് സിറ്റിനരികിലെ ഡോർ തുറന്നു.
അത് കണ്ട അറ്റന്റർമാർ സ്ട്രെക്ചറുമായി ഓടി അരിടേക്കെത്തി അവർ തന്നെ ഡേവിഡിനെ സ്ട്രെക്ചറിലേക്ക് എടുത്ത് കിടത്തി. “മാഡം കാറ് പാർക്കിങ്ങ് ഏരിയയിൽ നിർത്തിയിട്ട് വരൂ ഞങ്ങൾ ഇദ്ദേഹത്തെ ക്യാഷ്വാലിറ്റിയിൽ എത്തിക്കാം.” ഹോസ്പിറ്റലിനകത്തേക്ക് സ്ട്രെക്ചർ തള്ളുന്നതിനിടയിൽ അറ്റന്റർ അവളോട് പറഞ്ഞു.
സ്റ്റെല്ല വേഗം താൻ വന്ന കാർ പാർക്കിങ്ങ് ഏരിയയിൽ പാർക്ക് ചെയാനായി പുറപ്പെട്ടു. പാർക്കിങ്ങ് ഏരിയ വിശാലമായിരുന്നതിനാലും വാഹനങ്ങൾ ഒരു പാട് നിർത്തിയിട്ടതുണ്ടായിരുന്നതിനാലും കാർ പാർക്ക് ചെയ്ത് വരാൻ അവൾ അൽപം താമസിച്ചു.
സ്റ്റെല്ല ക്യാഷ്വാലിറ്റിയിൽ എത്തിയപ്പോഴേക്കും ഡോക്ടർമാർ ഡേവിഡിനുളള ഥമിക ശുശ്രൂഷ ആരംഭിച്ചിരുന്നു. അവൾ വേഗം തന്നെ ഡോക്ടറുടെ അരികിലേക്കെത്തി.
“ഡോക്ടർ അപ്പച്ചന് ഇപ്പോൾ എങ്ങനെയുണ്ട്.”
“പരിശോദിച്ച് കൊണ്ടിരിക്കുകയാണ് അപ്പച്ചന് നെഞ്ചുവേദന ഇടക്കിടെ വരാറുണ്ടോ”
“ചെറുതായി വേദന വരാറുണ്ടായിരുന്നു. അത് ഗ്യാസിന്റെ ഗുളിക കഴിച്ച് മാറ്റാറായിരുന്നു പതിവ്.”
“ശരി തൽകാലം വേദനക്കുളള ഇഞ്ചക്ഷൻ കൊടുത്തിട്ടുണ്ട്.ഞാൻ സ്കാനിങ്ങിന് എഴുതിയിട്ടുണ്ട്. ഒന്ന് സ്കാൻ ചെയ്യണം എങ്കിലേ കൂടുതൽ എന്തെങ്കിലും പറയാനാവൂ.”
“ശരി ഡോക്ടർ ഉടനെ ചെയ്യാം.” തന്റെ ഓഫീസിൽ നിന്നും അപ്പച്ചന്റെ അസുഖവിവരം അറിഞ്ഞ് ഓടിയെത്തിയ ജോർജായിരുന്നു മറുപടി പറഞ്ഞത്. അത് വരെ സ്റ്റെല്ലയും ജോർജിനെ കണ്ടിരുന്നില്ല.
Soooperb
നന്ദി prince of darkness
Spr spr spr…..
റോഷൻ ഒരുപാട് നന്ദി
nanayitundu…..
നന്ദി
നന്നായിരുന്നു
നന്ദി
Kollam….
???
Good story. Enjoyable…
നന്ദി
ഇര എന്റെ കഥകൂടി എന്റെ കഥകളുടെ ലിസ്റ്റിൽ ഉൾപെടുത്താൻ കഴിയുമോ
ഇര എന്ന കഥയും ഞാൻ എഴുതിയതാണ്
നൈസ് .. ആയിട്ടുണ്ട് … ആ അവസാനം എഴുതിയത് കഥയുടെ രൂപത്തിൽ ആയിരുന്നേൽ nannayirunane….
നന്ദി
??
????
Thanks
kidu
ശ്രീ ഒരുപാട് നന്ദി