അരുൺ : okay
ഒരു റിപ്ലേ കൊടുത്തു
ഷിഫ്റ്റ് കഴിഞ്ഞാൽ ചിലപ്പോഴൊക്കെ വർക്കേഴ്സിന്റെ കൂടെ പുറത്തുനിന്നും ഒരു ചായ പതിവുള്ളതാണ് അടുത്തുള്ള കടയിൽ ചായ കിടിച്ചിരിക്കുമ്പോൾ ആണ് ബൈക്കിൽ വന്ന ഒരാൾ അരുണെ എന്ന് വിളിക്കുന്നത് ഹെൽമെറ്റ് മാറ്റിയപ്പോൾ ആണ് ആളെ മനസ്സിലായത് മിഥുൻ എന്റെ ഒരു പരിചയക്കാരൻ എന്ന് പറയാം .
പൂനെയിൽ വന്ന ടൈം ഇൽ ഒരു വീടൊക്കെ സെറ്റ് ആകാൻ പുള്ളിക്കാരൻ ഹെല്പ് ചെയ്തിരുന്നു. ഇവിടെ medical rep ആയി വർക്ക് ചെയുന്നു. നാട്ടിലുള്ള എന്റെ ഫ്രണ്ട്സ് വഴിയാണ് മിഥുനെ ഞാൻ പൂനെയിൽ മീറ്റ് ചെയ്യുന്നത്.
മിഥുൻ : എങ്ങനെ ഉണ്ട് അരുണെ ലൈഫ് . നാട്ടിലേക്കൊക്കെ പോയിരുന്നോ?
അരുൺ: ലൈഫ് ഫുൾ busy ആണ് പ്രത്യേകിച്ചു പറയേണ്ടല്ലോ . നാട്ടിലേക്ക് പോവണം എന്നൊക്കെ ഉണ്ട് സമയം കിട്ടുന്നില്ല, എനിക്കും അവൾക്കും ലീവ് ഒരുമിച്ച് കിട്ടണ്ടേ.
മിഥുൻ : അതും ശരിയാണ്. ഞാൻ wife നെ വരുന്ന സമയത്ത് വഴിയിൽ വെച്ചു കണ്ടിരുന്നു സംസാരിക്കാനൊന്നും പറ്റിയില്ല. വീട്ടിലേക് വരുന്ന വഴി ആണെന്ന് തോനുന്നു ഒരു സുഹൃത്ത് കൂടെ ഉണ്ടായിരുന്നു .
അരുൺ: അങ്ങിനെ വരാൻ ചാൻസ് കുറവാണ് അവൾ വരാൻ ലേറ്റ് ആവും എന്ന് മെസ്സേജ് കിട്ടിയിരുന്നു മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു .
മിഥുൻ : ചിലപ്പോൾ മീറ്റിംഗ് കഴിഞ്ഞു കാണും മെസ്സേജ് അയക്കൻ മറന്നതും . എന്തായാലും ഞാൻ വരുന്ന വഴിയിൽ കണ്ടിരുന്നു ഒരു വൈറ്റ് ടോപ്പ് ഡ്രസ് ബ്ലാക്ക് പാന്റ്സ് റെഡ് ഹെൽമെറ്റ്. കൂടെയുള്ള ഫ്രണ്ടിനെ കണ്ടിട്ടില്ല.
അരുൺ: ഓഹ് അപ്പോൾ വന്നുകാണും . ഒക്കെ അപ്പോൾ പിന്നെ നാട്ടിലും വീട്ടിലും എല്ലാവരും സുഖമായി ഇരികുന്നോ?
