അരുൺ: എന്താ ചേച്ചി വിളിച്ചെ?
ചേച്ചി : മോനെ ഞാൻ അന്ന് വേടിച്ചിരുന്ന പൈസ ഇല്ലേ 2000 അത് തിരിച്ച് തരാൻ വേണ്ടി ആയിരുന്നു .
അരുൺ: ഞാൻ കമ്പനിയിൽ ഇല്ല ചേച്ചി .
ചേച്ചി : അതെനിക്ക് അറിയാം മോനെ ഞാനും ഇന്ന് ജോലി ചെയ്യുന്നില്ല . ഇന്ന് നൈറ്റ് ഞാൻ നാട്ടിൽ പോവ ഞാൻ കുറച്ചു സാധനങ്ങൾ വേടിക്കായിരുന്നു എപ്പോഴാ ദീപ മോളെ കണ്ടത് .
അരുൺ : ദീപയെയോ എവിടെ ?
ചേച്ചി : അതെ മോൾ ഇവിടെ മാളിൽ ഉണ്ട് ഞാൻ മോനോട് ചോദിച്ചതിന് ശേഷം പൈസ മോളുടെ കയ്യിൽ കൊടുക്കാം എന്ന് വിചാരിച്ചിട്ടു വിളിച്ചതാ.
അരുൺ: എയ് അത് വേണ്ട ചേച്ചി 2000 രൂപ അല്ലേ . എനിക്ക് ഇപ്പോ കാശിന്റെ ആവശ്യം ഒന്നും ഇല്ല . ചേച്ചി നാട്ടിൽ പോവുന്നതല്ലേ അത് കയ്യിൽ തന്നെ ഇരിക്കട്ടെ എന്തെങ്കിലും ആവശ്യം ഉണ്ടാവും .
ചേച്ചി : അല്ല മോനെ എന്നാലും .
അരുൺ : അതൊന്നും കുഴപ്പമില്ല ചേച്ചി . നാട്ടിൽ പോയി വരുമ്പോൾ കാണാം.
ചേച്ചി: എങ്കിൽ ശരി മോനെ ..
ഞാൻ സമയം നോക്കിയപ്പോൾ 2:30 ആവുന്നു . ഓഫീസിൽ പോയ ദീപ എങ്ങനെ മാളിൽ എത്തി ? അവളുടെ മീറ്റിംഗ് ക്യാൻസൽ ആയോ ? ഫോണിൽ അവളുടെ മെസ്സേജ് ഒന്നും
തന്നെ ഇല്ല . ഞാൻ എന്തായാലും അവളെ ഒന്ന് വിളിച്ച് നോക്കാം എന്ന് കരുതി . ഫോൺ റിങ് ചെയ്തു എടുക്കുന്നില്ല . പിന്നെയും വിളിച്ച് നോക്കി ഇത്തവണ call cut ചെയ്തു. ശേഷം വാട്സാപ്പിൽ ഒരു മെസ്സേജ് വന്നു . ഓഫീസിൽ ആണ് മീറ്റിംഗ് അറ്റൻഡ് ചെയുന്നു ഇപ്പോൾ call എടുക്കാൻ പറ്റില്ല. മീറ്റിംഗ് കഴിയുമ്പോൾ 7 ആവും എന്നായിരുന്നു മെസ്സേജ്.
എനിക്ക് ആകെ തലക്ക് പിടിക്കുന്നപോലെ തോന്നി . കുറച്ച് ദിവസങ്ങൾ മുൻപ് മിഥുൻ പറഞ്ഞപോലെ അല്ല. ചേച്ചിക് ദീപയെ നല്ലപോലെ അറിയാം . ടൗണിൽ പോവുന്ന വഴിയെ ഞങ്ങളുടെ ഫ്ലാറ്റിൽ പലതവണ ചേച്ചി വന്നിട്ടുണ്ട് . എന്തുകൊണ്ടും ചേച്ചി പറയുന്നത് വിശ്വസിക്കാം.
