“പിക്ക് ചെയ്യാൻ വരണോ?”
ചായ കുടിച്ച് കൊണ്ടിരിക്കെ ദീപയുടെ reply വന്നു.
“വേണ്ട ആസിഫ് ഡ്രോപ്പ് ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ട്.”
അവന്റെ പേര് കൂടെ കണ്ടപ്പോൾ എനിക്ക് വീണ്ടും കലി കയറി വന്നു.
എന്ത് വന്നാലും കുഴപ്പം ഇല്ല ഇന്നത്തോടെ ഇതിനൊരു അവസാനം ഉണ്ടാക്കാൻ ഞാൻ തീരുമാനിച്ചു.
നേരിട്ട് അവളുടെ ഓഫീസിലേക്ക് പോവുക തന്നെ
വരുന്നത് എന്ത് തന്നെ ആയാലും അപ്പോൾ നോക്കാം
കുടിച്ചിരുന്ന ചായ ഗ്ലാസ്സ് തിരികെ കൊടുത്ത് എന്റെ കാറിലേക്ക് ഞാൻ നടന്നു.
തിരികെ നടക്കുന്ന എന്നെ പുറകിൽ നിന്ന് ആരോ വിളിക്കുന്നത് കേട്ട് കൊണ്ട് ഞാൻ തിരിഞ്ഞു നോക്കി
“മോനെ അരുണെ “
ശ്യാമ ചേച്ചി ആയിരുന്നു എന്നെ വിളിച്ചത്,
കുറച്ച് ദൂരെ നിന്നും ആയിരുന്നു വിളിച്ചത് കൂടെ ഒരാൾ കൂടെ ഉണ്ട്.
അവർ എന്റെ അടുത്തേക്ക് നടന്ന് വന്നു.
അടുത്ത് വന്നപ്പോൾ ആണ് ചേച്ചിയുടെ കൂടെ ഉള്ള ആളെ ഞാൻ കാണുന്നത്.
അത് ഷെൽമ ആയിരുന്നു.
ഞാനും ഷെൽമയും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും നോക്കി, 2 പേരുടെയും കണ്ണിൽ അതിശയം ആയിരുന്നു.
ചേച്ചി: മോനെ സുഖമാണോ? ഞാൻ ഇന്നലെ നാട്ടിൽ നിന്നും വന്നത്. മോൻ ഇന്നലെ ലീവ് ആയിരുന്നു എന്ന് കേട്ടു.
അരുൺ: അതെ ചേച്ചി ലീവ് ആയിരുന്നു. ഇന്ന് കുഴപ്പം ഒന്നും ഇല്ല
ചേച്ചി: ആണോ. മോനെ ഇത് ഷെൽമ എന്റെ ചേച്ചിയുടെ മകൾ ആണ്. ഇവിടെ ടൗണിൽ ആണ് വർക്ക് ചെയ്യുന്നത്.
അരുൺ: എനിക്ക് അറിയാം ഞങ്ങൾ പരിചയ പെട്ടിട്ടുണ്ട്. ചേച്ചിയുടെ റിലേറ്റീവ് ആണെന്ന് അറിയില്ലായിരുന്നു. എന്റെ ഭാര്യയും ഷെൽമയും ഒരു കമ്പനിയിൽ ആണ് വർക്ക് ചെയ്യുന്നത്.
