ചേച്ചി: ആണോ ഷെൽമെ. ഇവൾക്ക് അറിയില്ലല്ലോ മോനെ.
അരുൺ: ഷെൽമ ഇന്ന് നേരത്തോടെ ആണോ. ഇതുവരെ ചേച്ചിയുടെ കൂടെ കണ്ടിട്ടില്ല.
( ചോദിച്ചത് ഷെൽമയോട് ആണെങ്കിലും ചേച്ചിയാണ് മറുപടി പറയുന്നത്, ഷെൽമക്ക് എന്നോട് സംസാരിക്കാൻ മടി ഉള്ളത് വ്യക്തമായിരുന്നു)
ചേച്ചി: അല്ല ഇന്നവൾ വൈകിയ വരുന്നേ. അല്ലെങ്കിൽ എല്ലാ ദിവസവും 4:30 കഴിയുമ്പോൾ വിട്ടിൽ എത്തുന്നത.
(ഷെൽമയോട്) മോളെ അരുൺ മോന്റെ നമ്പർ വാങ്ങിച്ച് വച്ചോ എന്തെങ്കിലും ആവശ്യം വന്നാൽ വിളിക്കാലോ.
അരുൺ: ശരിയ എനിക്കും ഷെൽമയുടെ നമ്പർ കിട്ടിയാൽ കൊള്ളാമായിരുന്നു, ഓഫീസിൽ വിളിച്ച് ദീപയെ കിട്ടിയില്ലെങ്കിൽ ഷെൽമയെ വിളിച്ചാൽ മതിയല്ലോ.
ഷെൽമ എനിക്ക് നമ്പർ പറഞ്ഞ് തന്നു ഞാൻ ഷെൽമയുടെ നമ്പറിലേക്ക് ഒരു മിസ്സ് അടിച്ചു
അപ്പോഴാണ് ചേച്ചിയുടെ ഫോണിൽ ഒരു call വരുന്നത്, ചേച്ചി ഞങ്ങളിൽ നിന്നും മാറി നിന്ന് call attend ചെയ്തു.
ഷെൽമ: അരുൺ ചേട്ട എന്ന് വിളിച്ചോട്ടെ
അരുൺ: വിളിച്ചോളൂ ഒരു കുഴപ്പവും ഇല്ല
ഷെൽമ: എനിക്ക് ചേട്ടനോട് കുറച്ച് സംസാരിക്കാൻ ഉണ്ട്. ഇപ്പോൾ അല്ല വീട്ടിൽ എത്തിയിട്ട് ഞാൻ call ചെയ്തോട്ടെ?!
തുടരും…
