“”എന്റെ ഈ ശാപം പിടിച്ച ജീവിതം ഇനി എന്ന് തളിർക്കാനാ… ചേട്ടായി… എന്റെ കാര്യം വിട്ടുകള,.. ചേട്ടായി, ഇനി അതേപ്പറ്റി ഓർത്ത് മനസ്സ് പുണ്ണാക്കേണ്ട… ഞാൻ ഇങ്ങനെയൊക്കെ അങ്ങ് കഴിഞ്ഞു പോയി കൊള്ളാം….””
“”ടീ മോളെ ചേട്ടായിക്ക് പ്രായം മുപ്പത് കഴിഞ്ഞു… പക്ഷെ അതുപോലാണോ നിന്റെ കാര്യം… ഇരുപതിമൂന്ന് തികയുന്നതിന് മുൻപ്… ഇത്രയും ചെറുപ്പത്തിൽ വിധവയായ നിനക്ക് ഇനിയും കാലം കുറെ ബാക്കിയുണ്ട്…
ഒരു സ്ത്രീയായ നിനക്ക് ഈ നാട്ടിൽ ഒറ്റപ്പെട്ട ജീവിക്കാൻ ഒരുപാട് ബുദ്ധിമുട്ടേണ്ടി വരും. അമ്മച്ചിയുള്ളത് വരെ കാര്യങ്ങൾ ഓക്കേ… അമ്മച്ചിയുടെ കാലം കഴിഞ്ഞാൽ പിന്നെ നീ തികച്ചും ഒറ്റയ്ക്കല്ലേ…
ഓ… അതുള്ളതും ഇല്ലാത്തതും ഒരുപോലാ… ഇപ്പോഴുള്ള ഇത്രേം ടെൻഷനുണ്ടാവില്ല എന്നാണ് എനിക്ക് തോന്നുന്നത്…
അങ്ങനെയൊന്നും പറയണ്ട…
അമ്മച്ചിയുടെ കാലശേഷം ചേട്ടായി ഉണ്ടല്ലോ എനിക്ക്…
“”അതിനിപ്പോ, അമ്മച്ചിയില്ലാതാവണ മെന്നൊന്നും ഇല്ല… ചേട്ടായി, ഇപ്പഴുള്ളത് പോലെ അപ്പോഴും നിന്നെ നോക്കും… ഒരു ഗാഡ്യൻ ആയിട്ട്.
സത്യം…??? സത്യമാണോ ചേട്ടായി പറയുന്നത്…??
അത് മതി ചേട്ടായി… നിങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഈ ദീപുവും പരമാവധി ശ്രമിക്കാം…
നീ എന്ന വ്യക്തി എന്നെ സംബന്ധിസിച്ചിടത്തോളം ഒരു ബുദ്ധിമുട്ടൊന്നുമല്ല.. എനിക്ക് അതൊരു വിഷയവുമല്ല… മറിച്ച് നീ എന്റെ കാണാ മറയത്തായിരിക്കുമല്ലോ എന്നോർക്കുമ്പോൾ എന്തോ ഒരു വിഷമം…
“”പക്ഷെ നിനക്ക് ഈ ചേട്ടായിയോട് എന്ത് സഹായവും ചോദിക്കാം… പിന്നെ വല്ലപ്പോഴും ഇതുപോലെ ഒരു ത്രീ ടേയ് ടുറോ, മറ്റോ വേണമെങ്കിൽ എന്നോട് പറ… ഞാൻ വരാം നമ്മുക്ക് അടിച്ചു പൊളിക്കാം… അതിനൊന്നും ആരോടും നമ്മൾ കണക്ക് പറയേണ്ടതും അനുവാദം ചോദിക്കുകയും വേണ്ടല്ലോ…””
“”അത് മതി ചേട്ടായി… ഈ ദീപുവിന്… അത് മതി… എന്നെ രക്ഷിച്ചില്ലങ്കിലും ശിക്ഷിക്കില്ല എന്നെനിക്കുറപ്പുണ്ട്… ചേട്ടായിയെ എനിക്ക് അത്രക്ക് വിശ്വാസമാ…!!!””
അവളുടെ കണ്ണുകൾ ഈറനണിഞ്ഞു, തൊണ്ട ഇടറുന്നത് ഞാൻ കണ്ടറിഞ്ഞു…
“”നിനക്ക് ദോഷമുണ്ടാവത്തക്ക ഒരു കാര്യവും ഈ ചേട്ടായി ചെയ്യില്ല… പോരെ…..??””
ആ യാത്ര മൂന്നാറിന്റെ ഹൃദയഭാഗത്ത് ചെന്നവസാനിക്കുമ്പോഴും അവൾ തന്റെ മനസ്സിലെ വേദനകളും, പരിഭവങ്ങളും ഒക്കെ ഞാനുമായി പങ്കുവയ്ക്കുകയായിരുന്നു…
??????❤️❤️❤️
Thank you sajin
?
?
സുഹൃത്തേ അടിപൊളി ആയിട്ടുണ്ട്… ഒരുപാട് ലാഗ് അടിപ്പിക്കാതെ അടുത്ത പാർടും തരാൻ ശ്രമിക്കുക
Thank you വിച്ചു
Super, waiting for next part
Thank you RK