ദീപാരാധന 8 [Freddy Nicholas] [മൂന്നാറിലെ ആദ്യ ദിവസം] 187

മൂന്നാർ സിറ്റിയിൽ എത്തുമ്പോഴേക്കും അഞ്ച് മണി കഴിഞ്ഞു. മൂവന്തിയുടെ കുളിർ കാറ്റിന്റെ അലകൾ ഞങ്ങളെ കൂടുതൽ ആസ്വസ്ഥമാക്കി.

മൂന്നാർ സിറ്റിയുടെ തെരുവോരങ്ങളെ അവൾ അത്ഭുതത്തോടെ വീക്ഷിച്ചു കൊണ്ട് കാറിന്റെ അടച്ചു പൂട്ടിയ വിൻഡോ ഗ്ലാസിലൂടെ പുറത്തോട്ട് നോക്കി ഇരുന്ന്, വഴിയോര കാഴ്ചകൾ ആസ്വദിക്കുകയായിരുന്നു.

“”എനിക്കിനി ഏതായാലും കല്യാണവും കുഞ്ഞുട്ടിയും പരാദീനതയും ഒന്നും ആലോചനയിലില്ല… മറിച്ച് നിന്റെ കാര്യത്തിലാണ് എനിക്ക് ടെൻഷൻ മുഴുവൻ.””

“”ഒരു വിധവയായി കഴിയുമ്പോൾ നീ നാട്ടിൽ തന്നെ ആയാലും… വീട്ടിലായിരിക്കുമ്പോഴും നിനക്ക് ഒരു പ്രൊട്ടക്ഷനുമില്ലാതെ പറ്റില്ല മോളേ… ആ പ്രൊട്ടക്ഷൻ ആണ് ഇപ്പൊ നിനക്ക് വേണ്ടത്… ഞാൻ ഉദ്ദേശിക്കുന്നത്… മനസ്സിലായോ… എന്റെ മോൾക്ക്…””

“”മ്മ്മ്…അതൊക്കെ മനസ്സിലായി… പക്ഷെ ഇപ്പൊ തൽക്കാലം എനിക്ക് ചെറിയ പ്രൊട്ടക്ഷന്റെ ആവശ്യം ഉണ്ട്…

അത് പോലെ ചേട്ടായിയും ചെറിയ പ്രികോഷൻ എടുക്കേണ്ടതുണ്ട്… അത് വളരെ അത്യാവശ്യം…. എത്രയും പെട്ടെന്ന് വേണ്ടിവരും…”” എവിടെയെന്നില്ലാതെ പുറത്തോട്ട് നോക്കി ഇരിന്നു കൊണ്ട് അവൾ അല്പം സ്വരം താഴ്ത്തി പറഞ്ഞു.

“”ങേ…ഇപ്പൊ എന്ത് പ്രൊട്ടക്ഷൻ… എന്ത് പ്രികോഷൻ…???””

“”അതൊക്കെയുണ്ട് മോനെ… വണ്ടി കുറച്ചൂടെ മുന്നോട്ടെടുത്തേ റോയിച്ചാ….”” ഞാൻ വളരെ സാവധാനം കാർ മുന്നോട്ട് ഉരുട്ടി…

 

“”ഇത്തിരികൂടി മുന്നോട്ട്.. ദാ.. അവിടെ കാണുന്ന വലിയ റെഡി മെയ്ഡ് ഷോപ്പിന്റെ മുന്നിൽ നിർത്തിയാ മതി… എന്നിട്ട് ദേ… അവിടെ ഒരു മെഡിക്കൽ ഷോപ്പ് കാണുന്നുണ്ടോ…??

“”ഉണ്ടല്ലോ….!!””

“”ആ അവിടെ ചെന്നിട്ട് എനിക്കും റോയിച്ചായനും വേണ്ടിയുള്ള പ്രൊട്ടക്ഷനും, പ്രിക്കോഷനും ഒക്കെ വാങ്ങിച്ചോണ്ട് വാ…””

“”ങേ… അതെന്ത് പ്രൊട്ടക്ഷൻ…??””ഞാൻ അവളെ നോക്കി ചോദിച്ചു.

“”മ്മ്മ്… അതേയ്… ഇന്നലെത്തെ കാര്യത്തിൽ എനിക്ക് നല്ല ടെൻഷനുണ്ട്…””

“”ഇന്നലത്തേതോ…??””

“”മ്മ്മ്… ഓർക്കുന്നില്ലേ…?? ഞാൻ ഓർക്കുന്നുണ്ട്…”” എന്റെ മുഖത്തു നോക്കാതെ ഒരു കള്ളച്ചിരിയിൽ ഒതുക്കി.

“”സ്സ്‌ സ്സ്‌…. ഓഹോ… അത്…”” എനിക്ക് അൽപ്പം വൈകിയാണ് കത്തിയത്.

“”നല്ല ഉറക്കത്തിലായിരുന്നത് കാരണം ഞാൻ അത് കുറെ കഴിഞ്ഞിട്ടാണ് അറിഞ്ഞത്… അത്കൊണ്ട്,.. ഒരു ചെറിയ ടെൻഷൻ.””

ആ.. പിന്നെ ഞാൻ ഈ കാണുന്ന റെഡി മെയ്ഡ് ഷോപ്പിൽ കാണും കേട്ടോ… വേണ്ടതൊക്കെ വാങ്ങിച്ചിട്ട്‌ ഭദ്രമായി പായ്ക്ക് ചെയ്തിട്ട്, വണ്ടിയിൽ വച്ചിട്ട്, അങ്ങോട്ട് വന്നോളുട്ടോ… എനിക്ക് ചെറിയ രണ്ടുമൂന്ന് ഐറ്റം വാങ്ങാനുണ്ട്…

The Author

8 Comments

Add a Comment
  1. ??????❤️❤️❤️

    1. Thank you sajin

  2. സുഹൃത്തേ അടിപൊളി ആയിട്ടുണ്ട്… ഒരുപാട് ലാഗ് അടിപ്പിക്കാതെ അടുത്ത പാർടും തരാൻ ശ്രമിക്കുക

    1. Thank you വിച്ചു

  3. Super, waiting for next part

    1. Thank you RK

Leave a Reply

Your email address will not be published. Required fields are marked *