“”റോയിച്ചായാ… എനിക്ക് ഒരു സാധനം കൂടി വാങ്ങിച്ചു തരുവോ… ചേട്ടായി…??”” വണ്ടി മുന്നോട്ടെടുത്തപ്പോൾ ദീപു എന്നോട് ചോദിച്ചു.
“”എനിക്കൊരു രണ്ട് ടിൻ ബിയർ വാങ്ങിച്ചു തരുവോ…???””
“”ടീ.. പെണ്ണേ… നീ കുടിക്കുവോ…???””
“”മ്മ്മ്… വല്ലപ്പോഴും… ഇതുപോലത്തെ അവസരങ്ങളിലല്ലാതെ പിന്നെ എപ്പോഴാ കുടിക്കേണ്ടത്…??””
“”ചേട്ടായിക്ക് വല്ല ഹോട്ടും വേണെങ്കിൽ വാങ്ങിച്ചോ കേട്ടാ… എനിക്ക് വിരോധമൊന്നുമില്ല…!!””
“”അപ്പൊ നിന്റെ… അവനും കുടിക്കുമായിരുന്നോ…??””
“”ഹ്മ്മ്… കുടിക്കുമോന്നോ… എയ്… കുടക്കില്ല… കുളിക്കത്തേയുള്ളു…””
ഓഹോ… അപ്പൊ നല്ല ക്യാപസിറ്റിയുള്ള കുടിയനാ ല്ലേ..??
പിന്നെ എങ്ങനെയാ മരിച്ചതെന്നാ കരുതിയെ..?? കൂട്ടുകാരുമൊത്ത് ഒടുക്കത്തെ കുടി കുടിച്ച് വണ്ടിയോടിച്ചല്ലേ ആക്സിഡന്റ് സംഭവിച്ചത്…
ഓഹോ… അപ്പൊ അതാണ് കാര്യം…
പുള്ളി ഹോട്ട് കഴിക്കുമ്പം എനിക്ക് കോൾഡ് വാങ്ങിച്ചു തരും അങ്ങനെ അത് എനിക്കും ഒരു ഹാബിറ്റായി.
പക്ഷെ നല്ല സ്നേഹമുള്ളവനായിരുന്നു പുള്ളി… ഇല്ല, വേണ്ട… എന്ന വാക്ക് പുള്ളിക്കാരന്റെ നിഗണ്ടുവിൽ ഇല്ല… എന്ത് പറഞ്ഞാലും സാധിപ്പിച്ചു തരും… നൂറു ശതമാനം, അതാ പ്രകൃതം. സമയം കുറവ് മാത്രമാണ് പുള്ളീടെ വിഷയം…
ഞങ്ങൾ ബുക്ക് ചെയ്ത റിസോട്ടിന്റെ ഗെയ്റ്റ് കടന്ന് കാർ അകത്തു കയറി.
ഞാൻ റിസെപ്ഷനിൽ ചെന്ന് റിപ്പോട് ചെയ്തപ്പോൾ റൂം ബോയ് കീ എടുത്തു തന്നു.
ഞങ്ങളുടെ റോയൽ സ്യുട്ട് റൂമിൽ കയറി ചെന്ന ഉടനെ ഞാൻ റൂം ബോയോട് രണ്ടു ലൈം ടീ ഓർഡർ ചെയ്തു.
അതുവരെ ദീപു ഞങ്ങളുടെ റൂം മൊത്തത്തിൽ എല്ലായിടവും വീക്ഷിക്കുകയായിരുന്നു. അൽപ്പം ഇരുട്ട് വീഴാൻ തുടങ്ങിയിരുന്നെങ്കിലും ബാൽക്കണിയിൽ പോയി നിന്ന് കുന്നിൻ ചരുവിലെ ദൂരെ കാഴ്ചകൾ വീക്ഷിച്ചു ആസ്വദിച്ചുകൊണ്ടിരുന്നു…
പതിനഞ്ചു മിനിട്ട് കൊണ്ട് റൂം ബോയ് ലൈം ടീയുമായെത്തി…
റൂംബോയ് തിരികെ പോകുന്നതിന് മുൻപ് ഞാൻ രണ്ട് ബീറും ഒരു ഹാഫ് ബോട്ടിൽ ഹോട്ടും ഓർഡർ ചെയ്തു.
അങ്ങനെ ആ ലഹരിയുടെ ആനന്ദവും, ദീപുവിന്റെ സ്നേഹത്തിന്റെ ലഹരിയും ഒന്നിച്ച് ആസ്വദിക്കുന്നതിനായി എന്റെ മനസ്സ് കൊതിയോടെ കാത്തു നിന്നു.
തുടരും…….
??????❤️❤️❤️
Thank you sajin
?
?
സുഹൃത്തേ അടിപൊളി ആയിട്ടുണ്ട്… ഒരുപാട് ലാഗ് അടിപ്പിക്കാതെ അടുത്ത പാർടും തരാൻ ശ്രമിക്കുക
Thank you വിച്ചു
Super, waiting for next part
Thank you RK