എനിക്ക് എന്തോ അകെ വിഷമം ആയി , ആ ദിവസം തീരാത്തതു പോലെ അനുഭവപ്പെട്ടു . ഒരു വിധം കഴിച്ചുകൂട്ടി , അങ്ങനെ ഞായറാഴ്ച വൈകിയിട്ട് ദീപേട്ടൻ വന്നു കയറി . ഞാൻ വല്ലാത്ത ആഹ്ലാദത്തിൽ ദീപേട്ടനെ കാണാൻ ചെന്ന് .പക്ഷെ ദീപേട്ടൻ മറ്റുള്ളവരെ പോലെ തന്നെ മാത്രം എന്നോട് പെരുമാറി , എല്ലാവരും ഉണ്ടായിരുന്നു അവിടെ . എന്റെ വിഷമം ഇരട്ടിച്ചു . എന്നെ ഇഷ്ടം ആയില്ല എന്ന് ഞാൻ ഊഹിച്ചെടുത്തു .
ഇനി ഏട്ടനെ ബുദ്ധിമുട്ടിക്കില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു ദിവസങ്ങൾ തള്ളിനീക്കി . വെള്ളിയാഴ്ച എത്തി. ഞാൻ വീട്ടിൽ പോകാൻ ഉറപ്പിച്ചു രാവിലെ ബാഗ് പാക്ക് ചെയ്യുകയായിരുന്നു . ബാക്കി എല്ലാവരും ഓഫീസിൽ പോയിരുന്നു .
ദീപേട്ടൻ എല്ലാവരോടും സംസാരിക്കുന്നുണ്ടായിരുന്നു . അങ്ങനെ അവസാനം എന്റെ അടുത്തെത്തി .
നീ ഈ ആഴ്ച്ച വീട്ടിൽ പോകുന്നുണ്ടോ
ആ , ഉണ്ട് . ബാഗ് പാക്ക് ചെയ്യാന് . ദീപേട്ടൻ എപ്പോഴാ പോകുന്നെ .
ഞാൻ ഇന്ന് പോകുന്നില്ലെടാ , വീട്ടിൽ ആളില്ല . അതുകൊണ്ട ഇവിടെ നിക്കന്നു വച്ച് .നീ ബസ്സിനാണോ
തീരുമാനിച്ചിട്ടില്ല . ബസ് ബുക്ക് ചെയ്തില്ല. ട്രെയിൻ ഉണ്ടോന്നു നോക്കണം ഇല്ലങ്കിൽ ബസ്സനു പോകണം .
ആ ശരി , ഇറങ്ങുമ്പോ വിളിക് , ഞാൻ തമ്പാനൂർ കൊണ്ട് വിടാം . ദീപേട്ടൻ പറഞ്ഞു നിർത്തി . ദീപേട്ടന്റെ മുഖത്തു ചെറിയ ഒരു വിഷമം നിഴലിച്ചു
അങ്ങനെ വൈകുന്നേരം ഞാൻ ഏട്ടനെ വിളിച്ചു . ചേട്ടൻ ബൈക്കുമായി വന്നു . എന്നെ കൂടി പുറപ്പെട്ടു . ടെക്പാർക്കിനു പുറത്തെത്തിയപ്പോൾ ഒരു ചായ കുടിക്കാനായി ഒരു കടയിൽ കയറി . ദീപേട്ടൻ നല്ല ടെൻഷനിൽ ആണെന്ന് തോനുന്നു . എന്തോ പറയാൻ തുടങ്ങുന്നു , ബട്ട് പറയുന്നില്ല .

Nannaittundu… pakshe crossdressing koode kondu varamo athu kurachu interesting aayirikkum.. baakki adipoli
Ith thanne alle part2
Athe, first time upload aayappol error kanichu. Angane thittipoyathanu. Sorry