പതുക്കെ പതുക്കെ നിരാശ മാറി തുടങ്ങി..
കുട്ടികൾ കളിയും ചിരിയും തുടങ്ങി..
ഒരു മാസം കടന്നു പോയി..
ഹരിയേട്ടൻ വല്ലപ്പോഴും വിളിക്കും പഴയ പോലെ റൊമാന്റിക് സംസാരം ഇല്ല എന്നോട്..
കുട്ടികളോട് തമാശ പറയും..
ഇടക്ക് അമ്മയും അച്ഛനും രാജിയും വീട്ടിൽ വരും..
ഞാൻ സ്കൂളിൽ പോയി കുട്ടികളെ പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ സഹപ്രവർത്തകരുടെ സാമിപ്യം അവരുടെ ഉപദേശം എനിക്ക് വീണ്ടും ഉത്സാഹവും ഉന്മേഷവും വന്നു തുടങ്ങി..
അങ്ങനെ വീണ്ടും ദിവസങ്ങളും ആഴ്ചകളും കടന്നു പോയി..
ഒരു ദിവസം ഹരിയേട്ടൻ വിളിച്ചു…
ഞങ്ങൾ ഒരുപാട് സംസാരിച്ചു.
എനിക്ക് വല്ലാത്തൊരു സന്തോഷം തോന്നി..
പിന്നെ കുട്ടികളുടെ കൈയിൽ ഫോൺ കൊടുത്തു..
അവർ ഒരുപാട് നേരം സംസാരിച്ചു.
ചിരിച്ചു കളിച്ചാണ് കുട്ടികൾ സംസാരിക്കുന്നത്..
അപ്പോൾ ഞാൻ ചിന്തിച്ചു…
ഇനി ഹരിയേട്ടനെ ഇങ്ങോട്ട് വിളിക്കാൻ..
ഓണത്തിന് രണ്ടാഴ്ച മുൻപ് അച്ഛനും അമ്മയും വീട്ടിൽ വന്നു.
ഞങ്ങൾ പലവിഷയം സംസാരിച്ചു.
അച്ഛൻ എന്നോട് ചോദിച്ചു.
എടി മോളെ ഇനിയെന്താ നിന്റെ പ്ലാൻ..
ഞാൻ അച്ഛനെ നോക്കി.. അമ്മ എന്നോട് പറഞ്ഞു..
ഞങ്ങൾ ഉദ്ദേശിച്ചത് നിനക്ക് ഒരു ജീവിതം വേണ്ടേ…
അമ്മേ അത്…ഞാൻ…. കുട്ടികൾ…..
എടി നിന്നെ അറിയുന്ന ഒരാൾ അതാ ഞങ്ങൾ ഉദ്ദേശിക്കുന്നത്..
ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി..
അമ്മ പറഞ്ഞു
എടി കൊച്ചേ…
ഞങ്ങൾക്ക് ഹരിയെ ഇഷ്ടമാണ്.. അച്ഛൻ എന്നോട് പറഞ്ഞു.. എന്താ നിന്റെ അപിപ്രായം..
അമ്മ പറഞ്ഞു..
ഞാൻ ഒരുനമ്പർ ഇട്ടു…
അതിന് ഹരിയേട്ടൻ സമ്മതിക്കുമോ..?
അത് മാത്രമല്ല അമ്മേ എന്റെ കുട്ടികൾ..

Continue cheyuo
നോക്കട്ടെ
very good
താങ്ക്സ് ഡിയർ
നിർത്തല്ലേ അളിയാ. നല്ലോരു കഥ ആയിരുന്നു. നല്ല അവതരണം. പുതിയ ഒന്നും ആയി വാ. അല്ലെങ്കില്‍ ഇതൊന്ന് കൂടി കൊഴുപ്പിക്കാൻ നോക്ക്. പക്ഷേ അതിനു ഒരു വഴി കാണുന്നില്ല.
കഥ വായിച്ചതിൽ സന്തോഷം.
താങ്ക്സ്
❤️
❤️❤️❤️
ഈ കഥ വളരെ നന്നായിട്ടുണ്ട്. ഈ കഥയുടെ അവസാന ഭാഗമാണോ ഇതൊന്നും എനിക്കറിയില്ല വളരെ നന്നായി തന്നെ ഇത് എഴുതി അവതരിപ്പിച്ചു
തുടർന്നും എഴുതുക പുതിയ സൃഷ്ടികൾക്കായി കാത്തിരിക്കുന്നു.ഓരോഭാഗവുംവളരെ മികച്ചതാക്കാൻശ്രമിച്ചിട്ടുണ്ട്അഭിനന്ദനങ്ങൾ സുഹൃത്തേ പുതിയകഥയുംപുതിയഅവതരണ ശല്യമായിവരുമെന്നുംകാത്തിരിക്കുന്നു.
എല്ലാ ഭാഗവും വായിച്ച് എനിക്ക് പ്രോത്സാഹനം തന്നതിന് വളരെ നന്നിയുണ്ട്.
താങ്ക്സ് ❤️
Excellently written
താങ്ക്സ് ഡിയർ