ഡിറ്റക്ടീവ് അരുൺ 1 [Yaser] 218

“ഡിറ്റക്ടീവ്” പുറത്ത് നിന്ന മധ്യവയസ്കൻ ചോദ്യഭാവത്തിൽ അവനെ നോക്കിക്കൊണ്ട് പറഞ്ഞു. അവൻ അരുൺ ഇരുന്നിരുന്ന കാസാരക്ക് നേരെ വിരൽ ചൂണ്ടി. വന്നയാൾ അകത്തേക്ക് കയറിയപ്പോൾ അവൻ പുറത്തേക്കിറങ്ങി.

“സാർ ഞാൻ മോഹനൻ. എന്റെ മകളുടെ കല്യാണം ഉറപ്പിച്ചു. ചെക്കനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ ആരാണ് നല്ലത് എന്ന് കൂട്ടുകാരോട് ചോദിച്ചപ്പോൾ ഈ അഡ്രസ് ആണ് എന്റെ സുഹൃത്ത് ഹരി തന്നത്”

“ഓക്കെ നിങ്ങളിരിക്കൂ.” അരുൺ തനിക്കെതിരെയുള്ള കസാരയിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.

അയാൾ കസാരയിലേക്കിരുന്നു. “സാർ എന്തെല്ലാം കാര്യങ്ങളാണ് അതിനു വേണ്ടി നിങ്ങൾക്ക് വേണ്ടത്” അയാൾ വീണ്ടും ചോദിച്ചു.

കാര്യമായ ഒന്നും വേണ്ട. പേരും അഡ്രസും ഒരു ഫോട്ടോയും വേണം. ബാക്കിയുള്ളതെല്ലാം ഞങ്ങൾ അങ്ങോട്ടറിയിക്കാം”

“സാർ എത്ര ദിവസമെടുക്കും ഈ അന്വേഷണ റിപ്പോർട്ട് കിട്ടാൻ “

“ഒരു നാല് ദിവസം. അതിനുള്ളിൽ പയ്യനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും കൈമാറാം.” അരുൺ മറുപടി നൽകി.

അയാൾ പാന്റിന്റെ പോക്കറ്റിൽ കയ്യിട്ട് ഒരു കടലാസ് പുറത്തേക്കെടുത്ത് അരുണിനു മുന്നിൽ വെച്ച് കൊണ്ട് പറഞ്ഞു. പേരും അഡ്രസും ഇതിലുണ്ട്. ഫോട്ടോ ഇതാ” ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എടുത്ത് അരുണിനു നേരെ നീട്ടിക്കൊണ്ട് മോഹനൻ പറഞ്ഞു.

അരുൺ ആഫോട്ടോ വാങ്ങി. ആ ഫോട്ടോയിലെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി. ശേഷം മേശ വലിപ്പ് തുറന്ന് അതിൽ നിന്നും പശ എടുത്ത് ഫോട്ടോയുടെ പിൻവശത്ത് തേച്ച് പിടിപ്പിച്ചു .ശേഷം അവൻ അത് മോഹനൻ നൽകിയ അഡ്രസ് എഴുതിയ പേപ്പറിൽ പതിപ്പിച്ചു.

അത് കഴിഞ്ഞ് അരുൺ മുഖമുയർത്തി നോക്കുമ്പോൾ മോഹനൻ മേശപ്പുറത്ത് ഒരു ചെക്ക് ബുക്ക് വെച്ച് അതിൽ ഒപ്പിടുന്നതാണ് കണ്ടത്. “സാർ എത്രയാ സാറിന്റെ ഫീസ്” ഒപ്പിട്ടതിനു ശേഷം അയാൾ മുഖമുയർത്തി ചോദിച്ചു.

“സാർ സാധാരണ ഇരുപത്തയ്യായിരം രൂപയാണ് വാങ്ങാറുള്ളത്.”

“ശരി” അയാൾ വീണ്ടും തല കുനിച്ച് ചെക്കിൽ സംഖ്യ എഴുതി. ശേഷം ചെക്ക് ബുക്കിൽ നിന്നും അത് കീറി അരുണിനു നൽകി.

അവൻ ചെക്കിലേക്ക് നോക്കി അമ്പതിനായിരം ആണ് അതിൽ എഴുതിയിരുന്നത്. “സാർ ഇത് കൂടുതൽ ഉണ്ടല്ലോ”

“എത്രയും പെട്ടന്ന് അന്വേഷണം പൂർത്തിയാക്കാനാണത്”

“സോറി സാർ അതിലും വേഗത കൂട്ടിയാൽ ഒരു പക്ഷേ തരുന്ന വിവരങ്ങൾ ശരിയാവണമെന്നില്ല. ഈ നാലു ദിവസങ്ങളിലും ഒരാൾ അദ്ദേഹത്തെ നിരീക്ഷിക്കും. മറ്റൊരാൾ അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചെയ്യും. വേണമെങ്കിൽ രണ്ട് ദിവസം കൂടെ കൂടുതൽ അന്വേഷിച്ച് കൂടുതൽ വിശദമായ ഒരു റിപ്പോർട്ട് വേണമെങ്കിൽ തയ്യാറാക്കാം.”

“വേണ്ട നാല് ദിവസം അന്വേഷിച്ച് റിപ്പോർട്ട് തരൂ. കൂടുതൽ അന്വേഷണം വേണമെങ്കിൽ അത് നോക്കിയിട്ട് അന്ന് തീരുമാനിക്കാം.

“ശരി സാർ” അരുൺ ചെക്ക് മേശവലിപ്പിലേക്ക് വെച്ച് കൊണ്ട് പറഞ്ഞു.

“എങ്കിൽ ശരി, ഞാൻ അഞ്ചാം ദിവസം വരാം.” മോഹനൻ പോവാനായി എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.

The Author

27 Comments

Add a Comment
  1. കൊള്ളാം….. നല്ല തുടക്കം.

    ????

    1. ഒരുപാട് നന്ദി

  2. വൈഫിനേ വെള്ളം എടുക്കാൻ നിർബന്ധിച്ച് പറഞ്ഞു വിട്ട് അവർ നേരെ രശ്മിയുടെ റൂമിലേക്ക് പോയാൽ പിന്നെ അവരെ എന്തിനാ വന്നത് എന്ന് വൈഫിനു മനസ്സിലായിട്ടുണ്ടാകും ഇനി അഥവാ അവളും പ്രതി എങ്കിൽ അവളുടെ കൂടെയുള്ളവരോട് ഇന്ന് സാറിൻറെ കൂടെ ഫ്രണ്ട്സ് ആണെന്ന് പറഞ്ഞ് രണ്ടാളുകൾ വന്നിരുന്നു ലക്ഷ്മിയുടെ റൂം ഒന്ന് സെർച്ച് ചെയ്തിരുന്നു എന്ന് പറയില്ലേ

    1. അവൾ പ്രതിയാണ് എന്ന് പറഞ്ഞിട്ടില്ലല്ലോ വരും ഭാഗങ്ങളിൽ സംശയങ്ങൾക്കുള്ള മറുപടികളും ഉണ്ടാവും

  3. നല്ലൊരു തുടക്കം ബ്രോ….

    Interesting… ത്രില്ലെർ എനിക്ക് പണ്ടേ ഭയങ്കര ഇഷ്ടം ഉള്ള തീം ആണു ….

    വേഗം ഇതിന്റെ ബാക്കി ആയിട്ട് വാ…. കാത്തിരിക്കുന്നു…..

    1. കാത്തിരിക്കൂ 29 ന് പ്രസിദ്ധീകരിക്കാം.

  4. കൊള്ളാം, വീണ്ടുമൊരു ത്രില്ലെർ കൂടി, തുടക്കം നന്നായിട്ടുണ്ട്, ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ

    1. താങ്ക്സ് റഷീദ്

  5. കഥ ഞാൻ വായിച്ചു. എനിക്കിഷ്ടപ്പെട്ടു. പണ്ട് അപസർപ്പക വനിത എന്നൊരു കഥ ഏകദേശം ആറേഴ് പാർട്ട് എഴുതിയിരുന്നു.

    ഇനിയും അത് പൂർത്തിയാക്കാൻ സാധിച്ചില്ല. ഒരിക്കൽ athum

    1. ഒരിക്കൽ ആ കഥയും തീർക്കണം…

      കഥ തുടരുക … ഒരു വായനക്കാനായി ഒപ്പമുണ്ട്…

      കിരാതൻ

      1. Dr കിരാതൻ ആ കഥ എഴുതിയത് ഞാനല്ല

      2. സോറി ഞാൻ തെറ്റിദ്ധരിച്ചു

  6. Kollam bro kidilan
    Nalla starting nalla avatharana shaily

    1. നന്ദി ശ്യാം

  7. വായിച്ചു യാസർ കഥ അത്ര മോശം പറയാൻ പറ്റില്ല. കൊള്ളാം
    ബീന മിസ്സ്‌. പി.

    1. ഒരുപാട് നന്ദി ബീന വായനയ്ക്കും അഭിപ്രായത്തിനും

  8. Kadah thudaranam plsss

    1. തുടരുക തന്നെ ചെയ്യും

  9. Kollam .. adipoli avathranam ..

    Waiting for next part

    1. താങ്ക്സ്

  10. Good one, keep it up, waiting for next part.

    Thanks

    1. തീർച്ചയായും ആഴ്ചയിൽ ഒരു ഭാഗം വീതം എന്തായാലും പോസ്റ്റ് ചെയ്യുന്നതാണ്

  11. നല്ലൊരു തുടക്കം.വ്യത്യസ്തമായ ഒരു തീം. അഭിനന്ദനങ്ങൾ

    1. Alby ഒരുപാട് നന്ദി

  12. Dark Knight മൈക്കിളാശാൻ

    Yaser, നല്ല തുടക്കം. കൊറേ നാളായി ഇവിടെയൊരു കുറ്റാന്വേഷണ കഥ വായിച്ചിട്ട്. ആ ഇംഗ്ലീഷ് സംഭാഷണം നന്നായിട്ടുണ്ട്. Just keep up with the good work. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. ഈ കഥ കരുതി ബാക്കിയുണ്ട് എന്ന കഥ പൂർത്തിയായശേഷം ഇതിന്റെ രണ്ടാംഭാഗം ഒന്നല്ല മൂന്നു നാലാം ഭാഗം നാലാം ഭാഗമായിട്ടുള്ള സിഐ വി എസ് സി ഐ ഡി എന്ന കഥ കൂടി പബ്ലിഷ് ചെയ്യുന്നതാണ്

    2. വോയ്സ് ടൈപ്പ് ആയിരുന്നു ഉപയോഗിച്ചത് നോക്കിയപ്പോൾ ഫുൾ മിസ്റ്റേക്ക് ഈ കഥ പൂർത്തിയായതിനുശേഷംഡിറ്റക്റ്റീവ് അരുൺ എന്ന സീരീസിലെ നാലാമത്തെ കഥയായ ci vs cid എന്ന കഥ പ്രസിദ്ധീകരിക്കുന്നതാണ്

Leave a Reply

Your email address will not be published. Required fields are marked *