ഡിറ്റക്ടീവ് അരുൺ 6 [Yaser] 194

“തീർച്ചയായും നന്ദേട്ടൻ പറഞ്ഞതിലും കാര്യമുണ്ട്. പക്ഷേ ഒരാൾ ആത്മഹത്യ ചെയ്യുമ്പോൾ പുഴയുടെ തീരമോ പാലമോ തിരിച്ചെടുക്കുമോ.? ഇനി നന്ദൻ പറഞ്ഞപ്രകാരം ചിന്തിക്കുകയാണെങ്കിൽ, തീകൊളുത്തിയത് ശേഷമാണ് ജീവിക്കണമെന്ന ആഗ്രഹം രശ്മിക്ക് ഉണ്ടാവുന്നത്. അതിനു മുമ്പ് തീർച്ചയായും മരിക്കാനാണ് അവൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ പുഴയരിക് പോലെയുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കാനുള്ള സാധ്യത വളരെ കുറവാണ്.”

“നമ്മൾ ഇനിയും ആ ബോഡിയെ കുറിച്ചുള്ള അന്വേഷണം കൂടുതൽ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ടോ അരുൺ. “

“തീർച്ചയായും ഉണ്ട്. നന്ദേട്ടാ കാരണം ആ ബോഡി രശ്മിയുടെ ആണോ എന്ന് ഉറപ്പു വരുത്തേണ്ടത് നമ്മുടെ കടമയാണ്. പോസ്റ്റുമോർട്ടം ചെയ്യുന്ന ഡോക്ടറുടെ ഒരു അസിസ്റ്റന്റിനെ ഞാൻ പരിചയപ്പെട്ടിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ ഒരു കോപ്പി അദ്ദേഹം തരാമെന്ന് സമ്മതിച്ചിട്ടുണ്ട്.”

“അതേതായാലും നന്നായി അരുൺ. കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി ഇനി നമുക്ക് പോലീസിനെ കാണേണ്ട ആവശ്യമില്ലല്ലോ.” ലാഘവത്തോടെ നന്ദൻ മേനോൻ മറുപടി നൽകി.

“അതേ നന്ദേട്ടാ.. ഏതായാലും നനഞ്ഞ് ഇറങ്ങി. ഇനി ഇതിന്റെ അവസാനം എന്തെന്ന് അറിഞ്ഞിട്ടേ ഇതിൽനിന്ന് ഒരു വിശ്രമം ഉള്ളൂ..” അരുൺ തന്റെ വാക്കുകൾക്ക് ഊന്നൽ കൊടുത്തുകൊണ്ട് പറഞ്ഞു.

“അതെ അരുൺ. അത് നല്ലൊരു തീരുമാനമാണ്. പിന്നെ രാത്രി ഏറെ വൈകിയത് കൊണ്ട് ഇന്ന് നീ ഒരു മറ്റൊരു സ്ഥലം തിരയേണ്ട. തൽക്കാലം ഇവിടെ കൂടാം. പക്ഷേ നാളെ മുതൽ വേറെ സ്ഥലം നോക്കണം. ഇനി എന്ത് കാര്യം ഉണ്ടെങ്കിലും. നീ എനിക്ക് മെസ്സേജ് അയച്ചാൽ മതി. ഫോണിൽ വിളിക്കാതെ ഇരിക്കുന്നതാണ് നല്ലത്. നന്ദൻ മേനോൻ അരുണിനോടായി പറഞ്ഞു.

തുടർന്ന് അവരിരുവരും ഉറങ്ങാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. യാത്രാക്ഷീണം അലട്ടിയിരുന്നതിനാൽ അരുൺ കിടന്നയുടൻ തന്നെ ഉറക്കമായി.

പതിവിലും വൈകിയാണ് അരുൺ ഉറക്കമുണർന്നത്. അവൻ വേഗം തന്നെ പ്രഭാതകൃത്യങ്ങൾ നടത്തി പോകാൻ റെഡിയായി. നന്ദൻ മേനോനും അവനൊപ്പം തന്നെ പുറത്തേക്കിറങ്ങി. അയാൾ അപ്പോഴും യാചക വേഷത്തിൽ തന്നെയായിരുന്നു.

നന്ദൻ മേനോൻ പോകുന്നത് നോക്കി നിൽക്കുമ്പോഴാണ് അരുണിന്റെ പോക്കറ്റിൽ കിടന്ന ഫോൺ ബെൽ അടിച്ചത്. അവൻ വേഗം ഫോണെടുത്തു നമ്പർ നോക്കി. പ്രേമചന്ദ്രൻ ആണ്. ഇയാൾക്ക് എന്തായിരിക്കും ഇപ്പോൾ പറയാനുള്ളത് എന്ന ചിന്തയോടെ അരുൺ വേഗം കോൾ അറ്റൻഡ് ചെയ്തു “ഹലോ.”

“ഹലോ ഡിറ്റക്ടീവ് അരുൺ അല്ലേ.” പ്രേമചന്ദ്രൻ പരുഷമായ സ്വരമാണ് അരുണിനെ കാതുകളിലേക്ക് എത്തിയത്. അതുകൊണ്ടുതന്നെ പ്രേമചന്ദ്രന് പറയാനുള്ള കാര്യവും ഗൗരവമേറിയതാണെന്ന് അരുണിനെ മനസ്സിലായി.

“അതെ ഡിറ്റക്ടീവ് അരുണാണ്. എന്താണ് സർ രാവിലെ തന്നെ.” അരുൺ ഭാവമാറ്റ മേതുമില്ലാതെ ചോദിച്ചു.

The Author

44 Comments

Add a Comment
  1. ബാക്കി എവടെ യാസർ

  2. Dear Yasar,

    Katha nannayi thanne mumpotu pokunnunde, thamilum nannayi thanne ezhuthiyiriknnu., edaku Arunum Gokulum mix avunude, sradhkkuka.

    Thanks & Waiting for next part.

    1. ഒരുപാട് നന്ദി

      1. Orupadu pere support cheythathukondano pettannu nirthiyathe, mosamayipoyi.

  3. കംബികഥയുടെ അടിമ

    ഈ പാർട്ടും നന്നായിട്ടുണ്ട് പിന്നെ തമിഴ് ചെറിയ ചില പോരായ്മകളുണ്ടെങ്കിലും അതൊന്നും തന്നെ കഥയുടെ ഒഴുക്കിനെ ബാധിച്ചിട്ടില്ല. …അടുത്ത ഭാഗം പെട്ടെന്ന് അയക്കണേ
    I am waiting. ….

  4. Dark Knight മൈക്കിളാശാൻ

    യാസർ, ഈ ഭാഗം ഞാൻ @$#%^^ വായിച്ചിരുന്നു. താങ്കളുടെ മറ്റു കഥകളും ഇവിടെ പ്രസിദ്ധീകരിക്കണം. നല്ല കഥകളെ വളരെ നല്ല രീതിയിൽ തന്നെ സ്വീകരിക്കുന്ന വായനക്കാരാണ് ഇവിടെയുള്ളവർ.

    1. ആശാനേ നിങ്ങൾ അവിടെയുമുണ്ടോ

      1. Dark Knight മൈക്കിളാശാൻ

        അവടെയുമുണ്ട് ഞാൻ, ഇവിടെയുമുണ്ട് ഞാൻ

  5. യാസിർ.., തമിഴ് ഒക്കെ നന്നായി. പക്ഷെ എനിക്കൊരു സംശയം. ഒരു d.n a. ടെസ്റ്റ്‌ നടത്തിയാൽ ആ ഡെഡ് ബോഡി അയാളുടെ മകളുടേതാണോ അല്ലയോ എന്ന് കണ്ടു പിടിക്കാൻ പറ്റില്ലേ?

    1. കട്ടപ്പനയിലെ ഹൃതിക് റോഷൻ

      ഞാനും അത് തന്നെ വിചാരിച്ചു. ഇനി ചിലപ്പോൾ സ്വന്തം മകളായിരിക്കില്ല..

    2. ഇത് 12 വർഷം മുമ്പെഴുതിയ കഥയാണ് dna ടെസ്റ്റ്‌ ഉണ്ടെങ്കിലും കേരളത്തിൽ അതിന്റെ കേട്ടു കേൾവി പോലും ഇല്ലാത്ത കാലമാണ് കഥ നടക്കുന്നതും ആ കാലത്താണ്

  6. തമ്പുരാൻ

    ബ്രോ സൂപ്പർ, അടുത്ത പാർട്ട്‌ വേഗം പോന്നോട്ടെ…

    1. നന്ദി

    1. നന്ദി

  7. കൊള്ളാം, ചില ഭാഗത്തു അരുണിന് പകരം ഗോകുൽ എന്ന് വരുന്നുണ്ട്, അത് ശ്രദ്ധിക്കണം, തമിഴ് എനിക്കും വലിയ വശം ഇല്ലാത്തത്കൊണ്ട് അതിനെ കുറിച്ച് ഒന്ന് പറയുന്നില്ല.

    1. ശ്രദ്ധിക്കാം

  8. അഭിരാമി

    ഓഹ് അടിപൊളി.

    1. നന്ദി

    2. ഒരുപാട് നന്ദി

  9. നൈസ്

    1. നന്ദി

  10. കഥ പൊളിച്ച യാസറെ….. പിന്നെ എനിക്ക് തമിഴ് അറിയാതോണ്ടും, യാസർ അത് തമിഴാണെന്ന് പറഞ്ഞതോണ്ടും ഞാനും വിശ്വസിക്കുന്നു.

    ????

    1. വല്ലാത്തൊരു അഭിപ്രായമായിപ്പോയി

  11. Eni എങ്ങോട്ടേക്കാ കഥ….. Full കൺഫ്യൂഷൻ ആയല്ലോ….. രശ്മി തന്നെ ആണോ മരിച്ചത്…. ഒന്ന് അടുത്ത പാർട്ട് പെട്ടന്ന് ഇട് bro.

    1. കഴിയുന്നതും വേഗം ഇടാം ഒരു ചെറിയ short ഫിലിമിന് തിരക്കഥ എഴുതാനുണ്ട് അതിന് ശേഷം എഴുതാം

    2. കംബികഥയുടെ അടിമ

      മരിച്ചത് രശ്മി അല്ല ആ പൊളിമാർക്കറ്റ് ഉടമയുടെ മകളാണ് അങ്ങനെ ആണ് ഇനി കഥയുടെ ട്വിസ്റ്റ്???

  12. നല്ല വിവരണം …, കഥയിൽ ഉടനീളം ഒരു സസ്പെൻസ് നിലനിർത്താൻ സാധിച്ചിട്ടുണ്ട് … അടുത്ത ഭാഗങ്ങളും ഉടനെ തന്നെ ഉണ്ടാവുമല്ലോ

    1. പേജ്‌ കുറക്കാൻ പറ്റില്ലല്ലോ അതുകൊണ്ട് കുറച്ചു താമസിക്കും

  13. தமிழ் കലക്കി.

    1. നന്ദി അത് ഒരു പരീക്ഷണമായിരുന്നു

  14. Kalakkki bro, nalla vivaranam, keep going ….

    1. Vipi ഒരുപാട് നന്ദി

  15. നന്നായിട്ടുണ്ട്. എനിക്ക് ഇങ്ങനത്തെ Investigation കഥ നല്ല ഇഷ്ടമാണ്.വൈകിപ്പിക്കരുതെ Next part.

    1. മനപ്പൂർവ്വം വൈകിപ്പിക്കില്ല എഴുതി തീരുന്ന മുറയ്ക്ക് പോസ്റ്റ് ചെയ്യാം

      1. ഇതിപ്പോ 2 Masathil kuduthal ayallo entha vykune

  16. വളരെ നന്നായിട്ടുണ്ട്

    1. വായനയ്ക്കും അഭിപ്രായത്തിനും ഒരുപാട് നന്ദി

  17. അത്യാവശ്യം സെക്സ്, romance, Rape എല്ലാതും വേണം. അല്ലാതെ വെറും അന്വേഷണം മാത്രം പോരാ

    1. സോറി സെക്സ് ഇല്ലാട്ടോ

    1. നന്ദി

      1. Yaasr bakki evide

Leave a Reply

Your email address will not be published. Required fields are marked *