“എന്റെ അറിവിൽ ഇല്ല ഇനിയുണ്ടെങ്കിലും ഒഴിവാക്കാവുന്നതേയുള്ളു. ഏട്ടൻ കാര്യം പറ.” രാകേഷ് അക്ഷമനായി.
“നാളെ പത്ത് മണിക്ക് നീ കോഴിക്കോട് എത്തണം. അവിടെ നിനക്കൊരു ജോലിയുണ്ട് അതിന് ഇവിടുന്ന് അഞ്ച് മണിക്കെങ്കിലും പുറപ്പെടേണ്ടി വരും.”
“അതിനെന്താ ഏട്ടാ ഞാൻ രാവിലെ തന്നെ പുറപ്പെടാം.”
“എങ്കിൽ പണി എന്താണെന്ന് ഞാൻ പോകുന്ന വഴി അറിയിക്കാം. അല്ലെങ്കിൽ അതിനു മുമ്പ് നേരിൽ കാണാം.”
“ശരി ഏട്ടാ.” രാകേഷിന്റെ മറുപടിക്ക് ശേഷം ഫോൺ കട്ടായ ശബ്ദമാണ് അയാളുടെ കാതിലേക്കെത്തിയത്.
രാവിലത്തെ പണി എന്തിനെ കുറിച്ചാണെന്ന് അയാൾക്കൊരു ഊഹവും ഉണ്ടായിരുന്നില്ല. അയാൾ ബൈക്ക് സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു. എത്രയും പെട്ടന്ന് വീടു പിടിച്ച് ഉറങ്ങണം അതായിരുന്നു അയാളുടെ ചിന്ത.
ഏകദേശം മിനുട്ടുകളോളമെടുത്തു അരുൺ വീട്ടിലേക്ക് തിരിച്ചെത്താൻ. വാതിൽ തുറന്ന് അകത്ത് കയറിയ അരുൺ ബെഡ് റൂമിലെ കിടക്കയിൽ തന്നെ അവന്റെ ഫോൺ കണ്ടെത്തി.
വിപിനിന്റെ നമ്പറിൽ നിന്ന് കോൾ വന്നിരുന്നോ എന്നറിയാനായി അവൻ ഫോണിന്റെ ലോക്ക് തുറന്നു. മിസ്ഡ് കോളൊന്നും കണ്ടില്ലെങ്കിലും നന്ദന്റെ മെസേജ് വന്ന് കിടക്കുന്നത് അരുൺ കണ്ടു. അവൻ വേഗമത് ഓപ്പൺ ചെയ്ത് നോക്കി.
I have enemies around me. If anything nappens to me, find out my voice recorder and laptop. മെസേജിന്റെ അർത്ഥം ഗ്രഹിച്ച അരുൺ വിയർക്കാൻ തുടങ്ങി. നന്ദേട്ടൻ അപകടത്തിലാണെന്ന് അവന് മനസ്സിലായി.
അവൻ വേഗം മെസേജിന്റെ സമയം നോക്കി. 9.50pm ഇപ്പോൾ 11:08 pm എത്രയും പെട്ടന്ന് തന്നെ നന്ദന്റെ ലോഡ്ജ് വരെ പോയി നോക്കാനുള്ള തീരുമാനം ആസമയത്താണവൻ എടുത്തത്.
അരുൺ വേഗം മൊബൈൽ പോക്കറ്റിലിട്ട് വാതിൽ പൂട്ടി വീടിന് പുറത്തിറങ്ങി. എത്രയും പെട്ടന്ന് നന്ദൻ മേനോന്റെ ലോഡ്ജ് മുറിയിലെത്താൻ തുടിക്കുന്ന ഹൃദയത്തോടെ അവൻ ബൊലേറോ സ്റ്റാർട്ട് ചെയ്തു. അപ്പോഴേക്കും വിപിനിന്റെ കാര്യം അവൻ പാടെ മറന്നിരുന്നു.
അവൻ 11.30 pm ആയപ്പോഴേക്കും നന്ദൻ താമസിച്ചിരുന്ന ലോഡ്ജിനു മുന്നിലെത്തി. ബൊലേറോയിൽ നിന്നിറങ്ങിയ അരുൺ നന്ദന്റെ റൂമിന് നേരെ കുതിച്ചു. നന്ദന്റെ റൂമിന്റെ വാതിൽ ചാരിക്കിടക്കുകയായിരുന്നു. പരിസരം മുഴുവനും ശാന്തമായ ഉറക്കത്തിലാണ്.
അരുൺ ഒരു മണ്ടനായ ഡിറ്റക്റ്റീവ് ആണെന്ന് തോന്നുന്നു മിനിമം common സെൻസ് അല്ലേൽ അന്വേഷണ ത്വര അവനുള്ളതായി തോന്നുന്നില്ല
അലിക്ക് ചിന്തിക്കാൻ കഴിയുന്ന അത്ര പോലും അത്രേം കാലം ഡിറ്റക്റ്റീവ് ആയി വർക്ക് ചെയ്യുന്ന അരുണിന് കഴിയുന്നതായി തോന്നുന്നില്ല, എല്ലാം ലാവിഷായി കാണുന്നു, നന്ദന്റെ ലാപ്ടോപ് കയ്യിൽ കിട്ടീട്ട് എന്താണ് അതിലുള്ളത് എന്ന് നോക്കാതെ സമാധാനം ആയി ഇരിക്കുമ്പോ കാണാം എന്ന് പറയുന്നു അതൊരിക്കലും ഒരു ഡിറ്റക്റ്റീവ്ന് ചേർന്ന സ്വഭാവം ആയി തോന്നുന്നില്ല, സഹപ്രവർത്തകൻ മരണപ്പെട്ടിട്ടും വിവേകപരമായി നീങ്ങാതെ എന്തൊക്കെയോ മണ്ടത്തരം ചെയ്തു കൂട്ടുന്നു.
ഇനി നന്ദന്റെ കാര്യത്തിലേക്ക് വരാം
അയാൾ മരണം അടുത്തെത്തി എന്നറിഞ്ഞപ്പോ തന്നെ അരുണിന് മെസ്സേജ് അയച്ചു.എന്നിട്ട് സ്വന്തം ഫോണിൽ നിന്ന് മെസ്സേജ് ഡിലീറ്റ് ചെയ്തു നല്ല കാര്യം തന്നെ
പക്ഷെ കൊലയാളികൾ പുറത്തുള്ളത് അറിഞ്ഞിട്ടും താൻ കേട്ടുകൊണ്ടിരുന്ന വോയിസ് കമ്പ്യൂട്ടറിൽ ഓൺ ചെയ്തു വെച്ച് കൊലയാളികൾക്ക് വാതിൽ തുറന്നു കൊടുക്കാൻ മാത്രം മണ്ടനാണോ ഈ നന്ദൻ
മിനിമം ആ വോയിസ് close ചെയ്തു ലാപ് ഓഫ് ആക്കീട്ടല്ലേ വാതിൽ തുറക്കാൻ ശ്രമിക്കൂ അതിൽ തെളിവ് ഉണ്ടെന്ന് അറിഞ്ഞിട്ടും തന്നെ കൊല്ലാൻ വന്നവർക്ക് തെളിവ് ഇട്ടു കൊടുത്തത് പോലെയായി അത്
കഥയിൽ അതുവരെ നന്ദനെ ഒരു ഇന്റലിജന്റ് ഡിറ്റക്റ്റീവ് എന്ന നിലക്കാണ് കാണിച്ചിരുന്നത് എന്നാൽ അവസാനത്തെ ആ മണ്ടത്തരം ആളെ ശരിക്കും ഒരു മണ്ടനായ ഡിറ്റക്റ്റീവ് ആക്കി മാറ്റി.
ആൾക്ക് രക്ഷപെടാൻ ശ്രമിക്കാമായിരുന്നു എന്നാൽ അത് ചെയ്തില്ല പ്രതിരോധിക്കാൻ ശ്രമിക്കാമായിരുന്നു എന്നാൽ അതും ശ്രമിച്ചില്ല വെറുതെ കൊലയാളികൾക്ക് അവരുടെ ജോലി എളുപ്പമാക്കി കൊടുത്ത ഒരു ഭീരു ആയിട്ടാണ് നന്ദൻ അപ്പൊ പെരുമാറിയത്
ബ്രോ ഇങ്ങനെ ധാരാളം പാളിച്ചകൾ കഥയിലുണ്ട്
നിങ്ങൾ കഥാപാത്രങ്ങൾക്ക് കൊടുത്ത സ്വഭാവം അല്ല അവർ പ്രവർത്തിക്കുന്നതായി തോന്നിയത്
ഈ പാർട്ടിൽ അരുൺ ശരിക്കും ഒരു ഡിറ്റക്റ്റീവ് ആണോ എന്ന് എനിക്ക് സംശയം തോന്നി…അത്രക്കും careless ആയിരുന്നു അയാളുടെ പെരുമാറ്റം
കുറെ improvements കഥയിൽ വരേണ്ടതുണ്ട്
അതൂടെ ശ്രദ്ധിച്ചാൽ ഇത് വേറെ ലെവൽ ഡിറ്റക്റ്റീവ് സ്റ്റോറി ആകും
ബ്രോ ഈ കമന്റ് കാണുമോ എന്നറീല്ല
കണ്ടാൽ ഇനി അങ്ങോട്ട് എഴുതുന്ന പാർട്ടുകളിൽ സൂക്ഷ്മത കാണിക്കണം എന്ന് അഭ്യർത്ഥിക്കുന്നു
All the best
സോറി മോളു ലേറ്റ് ആയി പോയി…. എങ്കിലും happy birthday..
സ്റ്റോറി സൂപ്പർ
മോൾക്ക് ആയിയിരമായിരം ജന്മദിനാശംസകൾ
നന്ദി
ഈ പാർട്ട് വായിക്കാൻ കുറച്ചു വൈകി ജോലി സംബന്ധമായ തിരക്കുകൾ കാരണമാണ്
വൈകിയാണെങ്കിലും
ആദ്യം തന്നെ മോൾക്ക് ഒരായിരം ജന്മദിന ആശംസകൾ നേരുന്നു. …?????????????????????????
ഈ ഭാഗവും കിടിലൻ ആയിട്ടുണ്ട് അടുത്ത ഭാഗം ഉടനെ തരണേ കട്ട വെയ്റ്റിംഗ് ആണ്
ഈ കമന്റ് ഇപ്പോഴാണ് കാണുന്നത് അടുത്ത ഭാഗം ഓൾറെഡി പോസ്റ്റ് ചെയ്തു കഴിഞ്ഞു
ഒരു രക്ഷയുമില്ല. മികച്ച ഭാഗം തന്നെ. ഇത് പോലെ തന്നെ മുൻപോട്ട് പോകുക
ഒരുപാട് നന്ദി ഹരി