ഡിറ്റക്ടീവ് അരുൺ 8 [Yaser] 391

ഹൈവേയിലെത്തിയതോടെ വണ്ടിയുടെ വേഗത അവൻ വീണ്ടും വർധിപ്പിച്ചു. ഇടക്കിടെ വരുന്ന ചില വണ്ടികൾ ഒഴിച്ചാൽ റോഡ് വിജനമായിരുന്നു. അത് അവന് കൂടുതൽ സ്പീഡിൽ വണ്ടിയോടിക്കാൻ അനുകൂല സാഹചര്യമൊരുക്കി. തണുത്ത കാറ്റടിക്കുമ്പോൾ കണ്ണുകളിൽ അനുഭവപ്പെട്ട എരിച്ചിലൊന്നും വണ്ടിയുടെ വേഗതക്കുളള പ്രതികൂല ഘടകങ്ങളായില്ല.

ഏകദേശം രണ്ടര മണിക്കൂർ കൊണ്ട് തന്നെ അവൻ കോഴിക്കോട് എത്തി. ഇനി എങ്ങോട്ടെന്നറിയാനായി അവൻ വിപിനിന്റെ നമ്പർ ഡയൽ ചെയ്തു. അതിനിടയിൽ അവന് ആ നമ്പറിൽ നിന്ന് കോളുകളൊന്നും വന്നിരുന്നില്ല.

“ഹലോ.. ഞാൻ അരുണാണ്.” അപ്പുറത്ത് ഫോണെടുത്തയുടൻ അവൻ പറഞ്ഞു.

“എവിടെ എത്തി.” മുമ്പ് കേട്ട അതേ പരുക്കൻ സ്വരം.

“കോഴിക്കോട്.”

“വടകര എത്തിയിട്ട് വീണ്ടും വിളിക്കുക.” അപ്പുറത്ത് ഫോൺ കട്ട് ചെയ്ത സ്വരവും അരുണിന്റെ കാതുകളിൽ എത്തി.

അവൻ ഫോൺ ചെയ്യാനായി നിർത്തിയ ബൊലേറേ വീണ്ടും സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു.

മുക്കാൽ മണിക്കൂർ സമയമെടുത്തു. അവൻ വടകരയിലെത്താൻ. ഒഴിഞ്ഞ ഒരിടത്ത് നിർത്തിയ ശേഷം അരുൺ വീണ്ടും വിപിനിന്റെ നമ്പർ ഡയൽ ചെയ്ത് ഫോൺ കാതോട് ചേർത്തു.

“വടകരയിൽ എത്തി അല്ലേ.” ഫോൺ എടുത്ത ശബ്ദത്തിനൊപ്പം ആ പരുക്കനായ ശബ്ദവും അരുണിന്റെ കാതുകളിൽ എത്തി.

“അതേ.”

“കണ്ണൂർ റോഡിലൂടെ നാല് കിലോമീറ്റർ മുമ്പോട്ട് വരുക. വലത് സൈഡിലായി പൂട്ടിക്കിടക്കുന്ന ഒരു കയർ ഫാക്ടറി കാണാം. മതിൽ കെട്ടെടുത്ത് ചാടിയാൽ റാന്തലിന്റെ വെളിച്ചവും കാണാം.” അപ്പുറത്ത് കോൾ വീണ്ടും ഡിസ്കണക്ടായി.

അരുൺ ഫോൺ പോക്കറ്റിലിട്ട ശേഷം ബൊലേറോ സ്റ്റാർട്ട് ചെയ്ത് മുമ്പോട്ടെടുത്തു. എന്താണവിടെ തന്നെ കാത്തിരിക്കുന്നതെന്ന ആലോചനയോടെയാണ് അരുൺ വണ്ടിയോടിച്ചത്.

പത്ത് മിനുട്ട് സമയമെടുത്തു അവൻ ആ പഴയ ഫാക്ടറിക്ക് സമീപമെത്താൻ. ഫാക്ടറി നോക്കി നോക്കി വന്നതാണ് നേരം വൈകാനുണ്ടായ കാരണം.

അവൻ ബൊലേറോ മതിലിനരികിലേക്ക് നിർത്തിയ ശേഷം വണ്ടി ഓഫ് ചെയ്ത് അതിൽ നിന്നും ചാടിയിറങ്ങി. റിവോൾവർ പോക്കറ്റിലുണ്ടെന്ന് ഉറപ്പ് വരുത്തിയ ശേഷം അവൻ മതിൽ ചാടി അപ്പുറത്ത് കടന്നു.

പുറത്ത് റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ഒരു ഒമ്നി സ്റ്റാർട്ടായ ശബ്ദം അരുൺ കേട്ടു. അതിനു പുറകെ ആ വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഇരുളിനെ കീറി മുറിച്ചു കൊണ്ട് മുമ്പോട്ട് കുതിച്ചു. അരുൺ അത് കാര്യമാക്കാതെ ദൂരെ കാണുന്ന റാന്തൽ വെളിച്ചത്തിനു നേരെ മുന്നോട്ട് കുതിച്ചു. അവന് വെളിച്ചമേകാനെന്ന പോലെ ആകാശത്ത് ചന്ദ്രനുമുണ്ടായിരുന്നു.

The Author

68 Comments

Add a Comment
  1. വായനക്കാരൻ

    അരുൺ ഒരു മണ്ടനായ ഡിറ്റക്റ്റീവ് ആണെന്ന് തോന്നുന്നു മിനിമം common സെൻസ് അല്ലേൽ അന്വേഷണ ത്വര അവനുള്ളതായി തോന്നുന്നില്ല
    അലിക്ക് ചിന്തിക്കാൻ കഴിയുന്ന അത്ര പോലും അത്രേം കാലം ഡിറ്റക്റ്റീവ് ആയി വർക്ക്‌ ചെയ്യുന്ന അരുണിന് കഴിയുന്നതായി തോന്നുന്നില്ല, എല്ലാം ലാവിഷായി കാണുന്നു, നന്ദന്റെ ലാപ്ടോപ് കയ്യിൽ കിട്ടീട്ട് എന്താണ് അതിലുള്ളത് എന്ന് നോക്കാതെ സമാധാനം ആയി ഇരിക്കുമ്പോ കാണാം എന്ന് പറയുന്നു അതൊരിക്കലും ഒരു ഡിറ്റക്റ്റീവ്ന് ചേർന്ന സ്വഭാവം ആയി തോന്നുന്നില്ല, സഹപ്രവർത്തകൻ മരണപ്പെട്ടിട്ടും വിവേകപരമായി നീങ്ങാതെ എന്തൊക്കെയോ മണ്ടത്തരം ചെയ്തു കൂട്ടുന്നു.

    ഇനി നന്ദന്റെ കാര്യത്തിലേക്ക് വരാം
    അയാൾ മരണം അടുത്തെത്തി എന്നറിഞ്ഞപ്പോ തന്നെ അരുണിന് മെസ്സേജ് അയച്ചു.എന്നിട്ട് സ്വന്തം ഫോണിൽ നിന്ന് മെസ്സേജ് ഡിലീറ്റ് ചെയ്തു നല്ല കാര്യം തന്നെ
    പക്ഷെ കൊലയാളികൾ പുറത്തുള്ളത് അറിഞ്ഞിട്ടും താൻ കേട്ടുകൊണ്ടിരുന്ന വോയിസ്‌ കമ്പ്യൂട്ടറിൽ ഓൺ ചെയ്തു വെച്ച് കൊലയാളികൾക്ക് വാതിൽ തുറന്നു കൊടുക്കാൻ മാത്രം മണ്ടനാണോ ഈ നന്ദൻ
    മിനിമം ആ വോയിസ്‌ close ചെയ്തു ലാപ് ഓഫ്‌ ആക്കീട്ടല്ലേ വാതിൽ തുറക്കാൻ ശ്രമിക്കൂ അതിൽ തെളിവ് ഉണ്ടെന്ന് അറിഞ്ഞിട്ടും തന്നെ കൊല്ലാൻ വന്നവർക്ക് തെളിവ് ഇട്ടു കൊടുത്തത് പോലെയായി അത്
    കഥയിൽ അതുവരെ നന്ദനെ ഒരു ഇന്റലിജന്റ് ഡിറ്റക്റ്റീവ് എന്ന നിലക്കാണ് കാണിച്ചിരുന്നത് എന്നാൽ അവസാനത്തെ ആ മണ്ടത്തരം ആളെ ശരിക്കും ഒരു മണ്ടനായ ഡിറ്റക്റ്റീവ് ആക്കി മാറ്റി.
    ആൾക്ക് രക്ഷപെടാൻ ശ്രമിക്കാമായിരുന്നു എന്നാൽ അത് ചെയ്തില്ല പ്രതിരോധിക്കാൻ ശ്രമിക്കാമായിരുന്നു എന്നാൽ അതും ശ്രമിച്ചില്ല വെറുതെ കൊലയാളികൾക്ക് അവരുടെ ജോലി എളുപ്പമാക്കി കൊടുത്ത ഒരു ഭീരു ആയിട്ടാണ് നന്ദൻ അപ്പൊ പെരുമാറിയത്

    ബ്രോ ഇങ്ങനെ ധാരാളം പാളിച്ചകൾ കഥയിലുണ്ട്
    നിങ്ങൾ കഥാപാത്രങ്ങൾക്ക് കൊടുത്ത സ്വഭാവം അല്ല അവർ പ്രവർത്തിക്കുന്നതായി തോന്നിയത്
    ഈ പാർട്ടിൽ അരുൺ ശരിക്കും ഒരു ഡിറ്റക്റ്റീവ് ആണോ എന്ന് എനിക്ക് സംശയം തോന്നി…അത്രക്കും careless ആയിരുന്നു അയാളുടെ പെരുമാറ്റം

    കുറെ improvements കഥയിൽ വരേണ്ടതുണ്ട്
    അതൂടെ ശ്രദ്ധിച്ചാൽ ഇത് വേറെ ലെവൽ ഡിറ്റക്റ്റീവ് സ്റ്റോറി ആകും

    ബ്രോ ഈ കമന്റ് കാണുമോ എന്നറീല്ല
    കണ്ടാൽ ഇനി അങ്ങോട്ട് എഴുതുന്ന പാർട്ടുകളിൽ സൂക്ഷ്മത കാണിക്കണം എന്ന് അഭ്യർത്ഥിക്കുന്നു

    All the best

  2. Ajith(roy alex valiyaveedan)

    സോറി മോളു ലേറ്റ് ആയി പോയി…. എങ്കിലും happy birthday..

    സ്റ്റോറി സൂപ്പർ

  3. മോൾക്ക് ആയിയിരമായിരം ജന്മദിനാശംസകൾ

    1. നന്ദി

  4. കംമ്പികഥയുടെ ആരാധകൻ

    ഈ പാർട്ട് വായിക്കാൻ കുറച്ചു വൈകി ജോലി സംബന്ധമായ തിരക്കുകൾ കാരണമാണ്

    വൈകിയാണെങ്കിലും
    ആദ്യം തന്നെ മോൾക്ക് ഒരായിരം ജന്മദിന ആശംസകൾ നേരുന്നു. …?????????????????????????

    ഈ ഭാഗവും കിടിലൻ ആയിട്ടുണ്ട് അടുത്ത ഭാഗം ഉടനെ തരണേ കട്ട വെയ്റ്റിംഗ് ആണ്

    1. ഈ കമന്റ് ഇപ്പോഴാണ് കാണുന്നത് അടുത്ത ഭാഗം ഓൾറെഡി പോസ്റ്റ് ചെയ്തു കഴിഞ്ഞു

  5. ഒരു രക്ഷയുമില്ല. മികച്ച ഭാഗം തന്നെ. ഇത് പോലെ തന്നെ മുൻപോട്ട് പോകുക

    1. ഒരുപാട് നന്ദി ഹരി

Leave a Reply

Your email address will not be published. Required fields are marked *