ഡിറ്റക്ടീവ് അരുൺ 9 [Yaser] 201

“സാവിത്രി നന്ദൻ തൂങ്ങി മരിച്ച വിവരം പറയാൻ വരുന്നതിനും ഒരു മണിക്കൂറെങ്കിലും മുൻപാണ്.”

“പിന്നിട് അവരെപ്പോഴാണ് പോയത്.”

“ഇരുപത് മിനുട്ട് എടുത്ത് കാണില്ല സാർ.”

“ആ വണ്ടിയുടെ മോഡലോ കളറോ നമ്പറോ അങ്ങനെയെന്തെങ്കിലും ഓർമ്മയുണ്ടോ.?”

“സാർ അത് ജീപ്പിന്റെയൊക്കെ പോലെയുള്ള ഒരു വണ്ടിയാണ്. പക്ഷേ ജീപ്പല്ല. സൈഡുകളിലെല്ലാം ഗ്ലാസ് ഉണ്ടായിരുന്നു. കർട്ടൺ അല്ല. വെളുത്ത നിറമായിരുന്നു. നമ്പർ ഓർമ്മയില്ല സാർ.”

“ആ വണ്ടി ഇനി കണ്ടാൽ തിരിച്ചറിയുമോ.?”

“ഉവ്വ് സാർ. ഇനി ആവണ്ടി കണ്ടാൽ തിരിച്ചറിയും ജനാലയിലൂടെ ആ വണ്ടി ഞാൻ കണ്ടതാണ്.”

“അത് പോലെയുള്ള വണ്ടിയുള്ള വേറെ ആരെയെങ്കിലും അറിയമോ.?”

“സാർ ഇന്നലെ രാവിലെ അതുപോലെയുള്ള ഒരു വണ്ടിയിലാണ് നന്ദൻ മേനോനെ അന്വേഷിച്ച് ഒരാൾ വന്നത്. “

“ആര്.?”

“കൂടെ ജോലി ചെയ്യുന്ന ആളാണെന്നാണ് പറഞ്ഞത്.”

“അരുൺ എന്നാണോ പേര് പറഞ്ഞത്..?”

“അതേ.”

“അയാൾ തന്നെയാണോ ആ സമയത്ത് ഇവിടെ വന്നത്.? അതോ അതിനു ശേഷമോ.?” അരുണിനെ അതിനു ശേഷം കണ്ടത് അനുസ്മരിച്ച് കൊണ്ട് ചോദിച്ചു.

“ആളെ ഞാൻ കണ്ടിട്ടില്ല സാർ.”

“ഇന്നലെ രാവിലെ വന്ന വണ്ടിയും ഇന്ന് മൂന്ന് മണിക്ക് വന്ന വണ്ടിയും ഒരു വണ്ടി തന്നെയാണോ.?”

“അതേ എന്ന് തോന്നുന്നു സാർ.”

“നന്ദി മനോഹരൻ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വീണ്ടും വരാം.” കസാരയിൽ നിന്നെഴുന്നേറ്റ് കൊണ്ട് സ്വാമിനാഥൻ പറഞ്ഞു.

സുകുമാരൻ തിരിച്ച് കൈ കൂപ്പിയതേയുള്ളു.
സ്വാമിനാഥനും രാമനും പുറത്തേക്ക് നടന്നു.

The Author

14 Comments

Add a Comment
  1. sambhavam kidu…

  2. Nalla Interesting avunnute, kathirikunu, adutha bagathinayi

  3. 9 പാർട്ടും ഇന്നലെ ആണ് വായിച്ചതു .സൂപ്പർ ക്രൈം സ്റ്റോറി ഓരോ പാർട്ടും ചങ്കിടിപ്പോടെ ആണ് വായിച്ചത് അപ്പോൾ അടുത്ത പാർട് ഉടനെ ഇങ്ങു പൊരുവല്ലോ

    സ്നേഹപൂർവ്വം

    അനു(ഉണ്ണി)

  4. സൂപ്പർ… കഥയുടെ കുരുക്ക് മുറുകിവരുന്നുണ്ട്.. ഇനിയും സ്ട്രോങ്ങ്‌ ആവട്ടെ

  5. സൂപ്പർ സ്റ്റോറി അടുത്ത ഭാഗം ഉടനെ കാണും എന്ന് പ്രതീക്ഷിക്കുന്നു

  6. പൊന്നു.?

    നല്ല സൂപ്പറാവുന്നുണ്ട്.

    ????

  7. Ajith(roy alex valiyaveedan)

    ചേട്ടാ ഒരു രക്ഷയും ഇല്ല next part ന്. I am waiting

  8. വെയ്റ്റിംഗ്

    1. സൂപ്പർ സ്റ്റോറി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  9. നന്നായിട്ടുണ്ട്. അടുത്ത ഭാഗം വേഗം പ്രതീക്ഷിക്കുന്നു

  10. പാവം പൂജാരി

    ഈ ഭാഗവും നന്നായിട്ടുണ്ട്.
    പക്ഷെ പേജുകൾ വളരെ കുറവാണു. കഴിഞ്ഞ ഭാഗത്തെ പോലെ കുറച്ചുകൂടി പേജുകൾ കൂട്ടിയാൽ നന്നായിരിക്കും.

    1. രണ്ടുംകൂടി നടക്കൂല ബ്രോ ഒന്നുകിൽ പേജ് കൂടി എഴുതും അപ്പോൾ കുറച്ച് ലേറ്റ് ആവും അല്ലെങ്കിൽ പെട്ടന്ന് പോസ്റ്റ് ചെയ്യും അപ്പോൾ പേജ് കുറയും

      1. നന്ദൻ

        യാസർ ചേട്ടൻ… ചേട്ടനെ ഞാൻ PL ൽ കണ്ടിരുന്നു… കഥകൾ എല്ലാം കിടുക്കൻ ആണ്‌ ട്ടോ

        1. നന്ദി നന്ദൻ ബ്രോ

Leave a Reply

Your email address will not be published. Required fields are marked *