കുറച്ച് കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് ഒരു സ്ത്രീ പുറത്തേക്ക് വന്നു. യൂണിഫോമിലുള്ള പോലീസുകാരെ കണ്ടപ്പോൾ അവർ ഒന്ന് പകച്ചു.
“എന്താ സാർ കാര്യം.” പേടിയോടെയായിരുന്നു അവരുടെ ചോദ്യം.
” ഞങ്ങൾക്കൊന്ന് അകത്തേക്കിരിക്കാമല്ലോ അല്ലേ.?”സ്വാമിനാഥൻ ചോദിച്ചു.
“അതിനെന്താ സാർ, അകത്തേക്കിരിക്കാം.” ആ സ്ത്രീ ഉള്ളിലേക്ക് നടന്നു. പുറകെ സ്വാമിനാഥനും രമേട്ടനും.
സ്വാമിനാഥൻ ആ സ്ത്രീ നൽകിയ കസാരയിലിരുന്നു. ഓപ്പോസിറ്റായി അവരും. മറ്റൊരു സ്റ്റൂളിലിരുന്ന് രാമൻ എഴുതാൻ തയ്യാറെടുത്തു.
“എന്താണ് നിങ്ങളുടെ പേര്.”
“ശാന്ത.”
“മരണപ്പെട്ട നന്ദൻ മേനോനെ ശാന്തക്ക് പരിചയമുണ്ടോ.?”
“രണ്ട് മൂന്ന് തവണ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടൊന്നുമില്ല.”
“അതെന്താ സംസാരിക്കാത്തത്.”
“ഒന്നാമത്തെ കാര്യം അയാൾക്ക് എന്നോടും എനിക്കയാളോടും സംസാരിക്കേണ്ട ഒരു കാര്യവുമുണ്ടായിരുന്നില്ല. പിന്നെ അയാൾ ഇവിടെ താമസമാക്കിയിട്ട് കുറച്ച് ദിവസം മുമ്പാണ് അതിന് മുമ്പൊക്കെ വേറൊരാളായിരുന്നു.”
“രാവിലെ അയാളുടെ മുറിയിലേക്ക് വരുന്ന ആരെയെങ്കിലും അറിയുമോ.?”
“ഇന്നലെ അരുൺ എന്നൊരാൾ വന്നിരുന്നു…” എന്തോ ആലോചിച്ചു കൊണ്ട് ശാന്ത പറഞ്ഞു.
“ഞാൻ ഇന്നലെത്തെ കാര്യം മാത്രമായിട്ടല്ല ചേദിച്ചത്. സ്ഥിരമായി അതായത് പാൽ, പത്രം അത് പോലെ എന്തെങ്കിലും”
“പത്രവും പാലും പുറത്ത് നിന്നാണ് വാങ്ങിക്കാറുള്ളതെന്ന് തോന്നുന്നു. ആ… പിന്നെ സാവിത്രി വരാറുണ്ട്. അവർക്ക് അഞ്ചാം നമ്പർ മുറി തുടക്കലും നന്നാക്കലുമൊക്കെ രാവിലെയാണ്.” ആലോചിച്ചു കൊണ്ട് ശാന്ത പറഞ്ഞു.
“അത് ശരി. ഇന്ന് രാവിലെ അവർ വന്നിരുന്നോ.?”
“അതിപ്പോ ആ റൂമിലുള്ളവരോട് തന്നെ ചോദിക്കുകയാണ് സാറേ നല്ലത്. ഇന്ന് രാവിലെ അവരെ കണ്ടിരുന്നോ എന്ന് ഞാൻ ഓർകുന്നില്ല.”
“ഓകെ. ഞങ്ങൾ അവരെ കാണാം. നിങ്ങളുടെ വിലപ്പെട്ട ഇത്രയും സമയം എനിക്ക് വേണ്ടി ചിലവഴിച്ചതിന് നന്ദി.” സ്വാമിനാഥൻ കസാരയിൽ നിന്നെഴുന്നേറ്റ് കൊണ്ട് പറഞ്ഞു.
അയാളോടൊപ്പം കോൺസ്റ്റബിൾ രാമനും ആ മുറി വിട്ടിറങ്ങി. അവരുടെ നടത്തം അവസാനിച്ചത് അഞ്ചാം നമ്പർ മുറിയുടെ മുന്നിലായിരുന്നു. ആ മുറിയുടെ വാതിലിലും സ്വാമിനാഥന്റെ കൈ താളത്തിൽ അമർന്നു.
sambhavam kidu…
Nalla Interesting avunnute, kathirikunu, adutha bagathinayi
9 പാർട്ടും ഇന്നലെ ആണ് വായിച്ചതു .സൂപ്പർ ക്രൈം സ്റ്റോറി ഓരോ പാർട്ടും ചങ്കിടിപ്പോടെ ആണ് വായിച്ചത് അപ്പോൾ അടുത്ത പാർട് ഉടനെ ഇങ്ങു പൊരുവല്ലോ
സ്നേഹപൂർവ്വം
അനു(ഉണ്ണി)
സൂപ്പർ… കഥയുടെ കുരുക്ക് മുറുകിവരുന്നുണ്ട്.. ഇനിയും സ്ട്രോങ്ങ് ആവട്ടെ
സൂപ്പർ സ്റ്റോറി അടുത്ത ഭാഗം ഉടനെ കാണും എന്ന് പ്രതീക്ഷിക്കുന്നു
നല്ല സൂപ്പറാവുന്നുണ്ട്.
????
ചേട്ടാ ഒരു രക്ഷയും ഇല്ല next part ന്. I am waiting
വെയ്റ്റിംഗ്
സൂപ്പർ സ്റ്റോറി അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
നന്നായിട്ടുണ്ട്. അടുത്ത ഭാഗം വേഗം പ്രതീക്ഷിക്കുന്നു
ഈ ഭാഗവും നന്നായിട്ടുണ്ട്.
പക്ഷെ പേജുകൾ വളരെ കുറവാണു. കഴിഞ്ഞ ഭാഗത്തെ പോലെ കുറച്ചുകൂടി പേജുകൾ കൂട്ടിയാൽ നന്നായിരിക്കും.
രണ്ടുംകൂടി നടക്കൂല ബ്രോ ഒന്നുകിൽ പേജ് കൂടി എഴുതും അപ്പോൾ കുറച്ച് ലേറ്റ് ആവും അല്ലെങ്കിൽ പെട്ടന്ന് പോസ്റ്റ് ചെയ്യും അപ്പോൾ പേജ് കുറയും
യാസർ ചേട്ടൻ… ചേട്ടനെ ഞാൻ PL ൽ കണ്ടിരുന്നു… കഥകൾ എല്ലാം കിടുക്കൻ ആണ് ട്ടോ
നന്ദി നന്ദൻ ബ്രോ