ദേവ കല്യാണി 6 308

ദേവൻ മുറിയിലേക്ക് പോയി ഉറങ്ങുന്ന കല്യാണിയെ നോക്കി . അവൻ കുനിഞ്ഞു അവളുടെ നിറവയറിൽ പതുക്കെ ഉമ്മവെച്ചു . അകത്തു കുഞ്ഞനങ്ങിയോ എന്നൊരു സംശയം …ദേവൻ പതുക്കെ അവളുടെ വയറിൽ ചെവി വെച്ച് കാതോർത്തു …ഒരു തുടിപ്പ് . തന്റെ ശിരസ്സിൽ കല്യാണിയുടെ കൈ തലോടുന്നു അറിഞ്ഞു ദേവൻ തല ചെരിച്ചു അവളെ നോക്കി . ഒന്ന് പുഞ്ചിരിച്ചു ശേഷം അവൾ വീണ്ടും നിദ്രയിലേക്ക് വീണു

…………………………………………………………….

അന്ന് ദേവന് ഷോപ്പിൽ കുറച്ചേറെ ജോലിയുണ്ടായിരുന്നു . അതിൽ പ്രധാനപ്പെട്ടത് ഒരു ക്വട്ടേഷനും…ഏതു വിധേനയും വസുന്ധരയ്ക്ക് ആ ക്വട്ടേഷൻ പോകാതെ നോക്കുക എന്നതായിരുന്നു അയാളുടെ വെല്ലുവിളി .. ക്വട്ടേഷന്റെ സമയം അവസാനിക്കുന്നതിനു രണ്ടു മിനുട്ടു മുമ്പേയാണ് അയാൾ അത് സബ്മിറ് ചെയ്‌തത്‌ . ഇത്തവണ അതിന്റെ ഡീറ്റെയിൽസ് മെയിലിൽ ഒന്നും കിടക്കാതെ ഗൂഗിൾ ഡ്രൈവിൽ കോപ്പി ചെയ്യാൻ ശ്രദ്ധിച്ചിട്ടാണ് ദേവൻ മടങ്ങിയത് .

എന്നാൽ അതും വസുന്ധരയ്ക്ക് ലഭിച്ചു എന്ന വാർത്തയാണ് പിറ്റേദിവസം ദേവന് കിട്ടിയത്

അന്ന് ഷോപ്പടച്ചു ദേവൻ വീട്ടിൽ എത്തിയപ്പോൾ ടെസയും വീട്ടിൽ ഉണ്ടായിരുന്നു . കല്യാണിയും ശാരദയും ടെസയും ഒന്നിച്ചു വർത്തമാനം പറഞ്ഞിരിക്കുന്നത് കണ്ടു അയാൾ ചിരിച്ചു കൊണ്ട് ഡ്രെസ് മാറാൻ അകത്തേക്ക് പോയി .ഡ്രെസ് മാറി ടോയ്‌ലെറ്റിൽ കയറി ഫ്രഷായി ഇറങ്ങി വന്നപ്പോഴേക്കും ടെസ ചായയുമായി അകത്തേക്ക് വന്നു

‘ എന്താടോ ഇന്ന് വീട്ടിൽ ആരുമില്ലേ ?’

‘ ഉണ്ട് ദേവേട്ടാ ..ഞാൻ ദേ ഇറങ്ങുവാ ..ദേവേട്ടൻ ഏതു കോലത്തിൽ വരൂന്നു നോക്കാനിരുന്നതാ ” ടെസ ആക്കിയ ചിരിയോടെ പറഞ്ഞു

” അതെന്താടോ ?”

” അല്ല …ഈ ക്വട്ടേഷനും പോയില്ലേ ?”

” പോകട്ടെ …അല്ലാതെ തന്നെ നമുക്ക് ആവശ്യത്തിന് കിട്ടുന്നില്ലേ “

” ഹ്മ്മ് ..ശെരിയാ ദേവേട്ടാ …പക്ഷെ ടെസ ഇത് വിടുന്നില്ല. ഇന്ന് മുപ്പതല്ലേ …ഇപ്പോൾ വസുന്ധരയിൽ മാസാവസാന മീറ്റിങ്ങിന്റെ ആഘോഷം തകർക്കുകയായിരിക്കും . നടക്കട്ടെ …നാളെ ഒന്നാം തീയതി …നാളെയല്ലേ ആ അമേരിക്കൻ സമാജത്തിന്റെ ക്വട്ടേഷൻ …..അതീ ടെസ നേടിയിരിക്കും .തീർച്ച ‘

‘ അത് വിടടോ ..താനതിന്റെ പുറകെ പോയി ടെൻഷൻ അടിക്കേണ്ട ….അല്ലാതെ തന്നെ നമ്മുടെ കൗണ്ടർ സെയിൽ ഇപ്പോൾ ടോപ്പിൽ അല്ലെ ‘

” ഹ്മ്മ് …ശെരി ദേവേട്ടാ ..ഞാൻ ഇറങ്ങുവാ ….”

” ടെസ ..താൻ നിൽക്ക് …ഞാൻ കൊണ്ടുപോയി വിടാം “

വേണ്ട ദേവേട്ടാ …രാത്രിയായില്ലേ …ഇനിയെന്നും കല്യാണിയുടെ കൂടെ ആള് വേണം …ഗുഡ് നൈറ്റ് “

The Author

മന്ദന്‍ രാജ

76 Comments

Add a Comment
  1. 5 th part illallo

  2. Adutha part varathath enthe katta waiting

    1. മന്ദന്‍ രാജ

      ഇന്ന് വരുമായിരിക്കും , കുട്ടന്‍ തമ്പുരാന്‍ ഫ്ലാഷ് അടിച്ചു കാണിക്കുന്നത് കണ്ടില്ലേ ?

  3. Gambheeram.manjuvine Devan thirichariyan????.Atho twist undo,means Tessa thirinju kothiyo

    1. മന്ദന്‍ രാജ

      ഒന്നുമില്ല ..ഇതൊരു സാധാരണ കഥയല്ലേ ……….നന്ദി

  4. അഭ്യുദയകാംക്ഷി

    ഇതും ഗംഭീരം.. മഞ്ജുവിന്റെ വേഷം അഴിഞ്ഞു വീഴുകയാണോ. ദേവൻ തിരിച്ചു അറിഞ്ഞോ മഞ്ജുവിനെ…

    1. മന്ദന്‍ രാജ

      നന്ദി …അടുത്ത പാര്‍ട്ടില്‍ കാണാം ..

Leave a Reply

Your email address will not be published. Required fields are marked *