ദേവാദി 6 ❤? [അർജുൻ അർച്ചന] 204

” കൂട്ടായ അല്ല ആയിരുന്നു……. നിന്നോടു ചോദിച്ചാൽ അറിയില്ല എന്ത് പറയണം അല്ലാതെ എന്നെ വിളിച്ചു ചോദിക്കുന്നത് എന്തിന് അതുമല്ല നിന്റെ ടീച്ചറുടെ സ്റ്റാറ്റസ് അല്ലേ അപ്പൊ പിന്നെ അവളോട് ചോദിക്ക് എന്നെ മേലിൽ വിളിക്കരുത് ”

അവൾക്ക് മറ്റൊന്നും തിരിച്ചു പറയാൻ അവസരം നൽകാതെ ഞാൻ കാൾ കട്ട്‌ ചെയ്തു…..

തിരിഞ്ഞു നോക്കുമ്പോൾ എന്നെ നോക്കി ചിരിക്കുന്ന ആദിയെ കണ്ടു……

” ന്തേ…..”

” നിനക്ക് ഇങ്ങനെ ദേഷ്യപ്പെടാനും അറിയോ….. ”

” സാഹചര്യം അല്ലെ… ”

” അവളെന്താ ചോദിച്ചേ….. ”

” നമ്മൾ തമ്മിൽ എന്ത് ബന്ധം ന്ന്….. ”

” എന്നിട്ട്…. ”

” എന്നിട്ടെന്താ …. ഞാൻ തന്നോട് തന്നെ ചോയ്ക്കാൻ പറഞ്ഞു….. അത്ര തന്നെ…… ”

” ആഹാ അപ്പൊ ബന്ധം പറഞ്ഞില്ലേ….. ”

” ഇല്ലല്ലോ പറയണമായിരുന്നോ…..”

” ഓ…. വല്ല പ്രേമവും ആണെന്ന് പറഞ്ഞൂടായിരുന്നോ നിനക്ക്…… ”

” ഓ പിന്നെ അത് വിശ്വസിക്കാൻ മാത്രം മണ്ടിയല്ല അവൾ….. ”

” അവൾ വിശ്വസിക്കേണ്ട ഞാൻ വിശ്വസിക്കുമല്ലോ……. ”

ഞാനവളെ തുറിച്ചു നോക്കി യാതൊരു ഭാവഭേദവുമില്ല…..

” നീയെന്തൊക്കെയാണ് വിളിച്ചു പറയുന്നത് ആദീ….. ”

പെട്ടന്ന് അവളെ നീയെന്ന് കേറി വിളിച്ചുപോയി……അതിനപ്പോ തന്നെ ഞാനൊരു സോറിയും പാസ്സാക്കി…..

” ഓ അതിലൊന്നും കാര്യമില്ല…. അല്ലേലും എന്നെ കണ്ടാൽ നിന്നെക്കാൾ പ്രായമുണ്ടെന്ന് പറയോ ഇല്ലല്ലോ അതോണ്ട് അത് നല്ലതാണ്…… ”

അവളുടെ തലയ്ക്കു അടികിട്ടിയോ എന്ന് വരെ ഞാൻ സംശയിച്ചു….. ഒടുവിൽ ഞാൻ പറഞ്ഞു പോയി….

” തനിക്ക് വട്ടാടോ പോയി കെടന്ന് ഉറങ്ങിക്കേ ….. നിക്ക് നാളെ പോകണം…….”

അതൊരു ചൂണ്ട ആയിരുന്നു…. അവളെന്നെ വിടുമോ ഇല്ലയോ എന്നുള്ള

7 Comments

Add a Comment
  1. നല്ല ഫീൽ ആയിട്ട് വായിച്ചു വരികയായിരുന്നു പക്ഷെ പെട്ടന്ന് നിന്ന് പോയി….. ❤❤❤❤❤കുറച്ചു page കൂട്ടിയാൽ നല്ലതായിരുന്നു പെട്ടന്ന് തീരുന്നപോലെ

  2. ചാക്കോച്ചി

    ഹലോയ്…. ജ്ജ് എന്ത് പണിയാണ് കാണിച്ചേ… ഞമ്മളൊnn രസിച്ചു വരുവായിരുന്നു…ഇതിപ്പോ സഡൻ ബ്രേക്ക് ഇട്ടപോലായില്ലേ…….എന്തായാലും സംഭവം കൊള്ളാട്ടോ… പെരുത്തിഷ്ടായി….. ആദിയെയും ദേവൂനെയും…. എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

  3. നീരാശകാമുകൻ

    ഇത് എന്താ ഇങ്ങനെ ഒരു ഒഴുക്ക് കളയുന്ന രീതിയിൽ എഴുത്ത് Bro Page minnimum 15 എങ്കിലും ഉണ്ട് എങ്കിലെ കൊള്ളാവു

  4. Muvattupuzhakkaaran

    Delay കുറച്ച് page കൂട്ടി എഴുതൂ bro

  5. രുദ്ര ശിവ

    നൈസ് പേജ് കൂട്ടി എഴുതു ബ്രോ

  6. കൊള്ളാം Super
    Bro page കൂട്ടി ഒന്ന് എഴുതുവോ
    ❤️❤️❤️❤️

  7. കൊള്ളാം, 15 പേജ് എങ്കിലും എഴുതൂ.

Leave a Reply

Your email address will not be published. Required fields are marked *