ദേവനന്ദ 5 [വില്ലി] 1976

” എന്തിന്?  “

” നീ അവളെ കൊണ്ട് കളഞ്ഞോ എന്നറിയണ്ടേ.. “

” പിന്നെ കൊണ്ട് കളയാൻ അവളു പൂച്ചകുഞ്ഞാണോ?  “

” ഡാ ചെക്കാ ….  കളിക്കല്ലേ…  ഇത്ര ദിവസം കീരിയും പാമ്പും ആയി നടന്നിട്ടു ഒറ്റ ദിവസം അവനു സ്നേഹം കൂടി ഹണിമൂൺ പോണമെന്നു പറയുമ്പോളേ ബാക്കി ഉള്ളൊരു വിശ്വസിച്ചാലും ഈ ഞാൻ വിശ്വസിക്കില്ല..  നീ അത് പറഞ്ഞപ്പോൾ തന്നെ എനിക്ക് എന്തോ പന്തികേട് മണത്തതാ… നീ കളിക്കാതെ ഫോൺ കൊടുക്കവൾക്ക് “

ഇത്ര നേരവും തമാശ ആയിട്ട് പറഞ്ഞിരുന്ന ഏടത്തി അങ്ങനെ ഒന്ന് പറഞ്ഞപ്പോൾ എന്തോ ശരിക്കും വിഷമം തോന്നി എനിക്ക്.  എന്തോ ഏടത്തിക്കു പോലും എന്നെ വിശ്വാസമില്ല എന്ന തോന്നൽ…  ഒന്നും മിണ്ടാതെ ഞാൻ അവൾ ഉണ്ടായിരുന്ന റൂമിന്റെ കതകു തുറന്നു അകത്തേക്ക് കയറി ചെന്നു.  പ്രിയയും ആയി സംസാരിച്ചു കൊണ്ടിരുന്ന ദേവു എന്നെ കണ്ടതും എഴുന്നേറ്റു നിന്നു  .

ഏടത്തി ആണ് ഫോണിൽ എന്ന് പറഞ്ഞു ഫോൺ ഞാനവൾക്ക് കൊടുത്തു.  എന്താണവൾ സംസാരിച്ചതെന്നെനിക് അറിയില്ല.   അടുത്ത് നിന്നിരുന്നു എങ്കിലും മൂളലും ചിരിയും മാത്രം ആയിരുന്നു ദേവുവിന്റെ മറുപടികൾ.  എല്ലാം കഴിഞ്ഞു ഫോൺ അവൾ എന്റെ കയ്യിൽ തിരിച്ചേൽപ്പിച്ചു.

” ഇപ്പൊ വിശ്വാസം ആയല്ലോ അല്ലെ?  “

ഫോൺ കയ്യിൽ കിട്ടിയതേ ഞാൻ ഏടത്തിയോട് ചോദിച്ചു.

” നിന്നെ ഒന്നും വിശ്വസിക്കാൻ കൊള്ളത്തില്ലെടാ   ചെക്കാ.. “

മറുതലക്കൽ നിന്ന് ചിരിച്ചു കൊണ്ട് ഏടത്തി പറഞ്ഞു.

” ഉവ്വാ …  അത്രക് വിശ്വാസം ഇല്ലെങ്കിലേ ഏടത്തി ഇനി അവളെ നേരിട്ടങ്ങു വിളിച്ചാൽ മതി കേട്ടോ    “

The Author

Villi

വില്ലി | Villi | www.kambistories.com

220 Comments

Add a Comment
  1. ഞാൻ ആദ്യമായിട്ടാ ഇതിൽ അഭിപ്രായങ്ങൾ കുറിക്കുന്നത്
    #എഴുത്തിനോടും എഴുത്തുകാരനോടും ആദ്യമായി ഇഷ്ടം തോന്നി
    #പ്രേമത്തിലെ malar miss കഴിഞ്ഞതിനു ശേഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു കഥാപാത്രം ദേവനന്ദ
    #അവളെ എന്നിലേക്കെത്തിച്ച വില്ലി നിനക്കൊരുപാട് നന്ദി ❤️❤️

  2. Next part please wish you good luck

  3. Next part please

  4. വിഷ്ണു

    ?

  5. വിഷ്ണു

    ????

  6. വിഷ്ണു

    പൊളിച്ചു

Leave a Reply

Your email address will not be published. Required fields are marked *