ദേവനന്ദ 5 [വില്ലി] 1976

” അതിന് നീ എന്തിനാ ദേഷ്യപ്പെടുന്നെ.. ഒന്നുമില്ലെ ങ്കിൽ  അതങ്ങു പറഞ്ഞാൽ പോരെ.. .  “

കയ്യിൽ കരുതിയ പുതപ്പു തല വഴി മൂടി വീണ്ടും ഞാൻ ഉറങ്ങാൻ കിടന്നു.

” നന്ദുവേട്ടന് ആരോടേലും ഇഷ്ടോണ്ടോ?  “

ഞാൻ പുതപ്പു മുഖത്തു നിന്നു മാറ്റി അവളെ ഒന്നുകൂടി നോക്കി. എന്നെ തന്നെ നോക്കി എന്റെ മറുപടിക്കായി കാത്തിരിക്കയായിരുന്നു അവൾ.

” പറയാൻ പാകത്തിന് ഒന്നും ഇല്ലാരുന്നെടോ… “

” അപ്പൊ ഉണ്ടായിരുന്നോ ? “

” മ്മ്..  ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോ.  ഡബിൾ സൈഡ് ഒന്നും അല്ല സിംഗിൾ…  “

” എന്നിട്ടു….    “

ദേവു ആകാംഷയോടെ ചോദിച്ചു.

” എന്നിട്ടെന്താ..  അവൾ ഇപ്പൊ കെട്ടി പെണ്ണിന് ഒരു കുട്ടിയും ആയി…  “

” അതെന്താ നന്ദുവേട്ടൻ പോയി പറഞ്ഞില്ലേ അവളോട്.  “

” ഇല്ലെടോ….  പേടി ആയിരുന്നു.   അവളിനി സമ്മതിച്ചില്ലെങ്കിലോ എന്നോർത്തു.  നമുക്കു ശരി ആകുമോ എന്നോർത്തു. പറയാൻ പറ്റിയില്ല..  “

” അയ്യോ കഷ്ടം ആയി പോയി… “

” അന്ന് എനിക്ക് ഒരു കാര്യം മനസിലായി.  നമുക് ആരോടേലും ഇഷ്ടം തോന്നിയാൽ അപ്പൊ തന്നെ അങ്ങ് പറഞ്ഞേക്കണം..  പിന്നെ അത് പോയി എന്നും പറഞ്ഞു കരഞ്ഞിട്ടൊരു കാര്യോം ഇല്ല…  “

പെട്ടന്നെവളുടെ ഭാവം മാറി.  ചിരിച്ചു കൊണ്ടിരുന്ന അവളെന്തോ ചിന്തിച്ചു കൊണ്ട് കട്ടിലിലേക്ക് കിടന്നു.

The Author

Villi

വില്ലി | Villi | www.kambistories.com

220 Comments

Add a Comment
  1. ഞാൻ ആദ്യമായിട്ടാ ഇതിൽ അഭിപ്രായങ്ങൾ കുറിക്കുന്നത്
    #എഴുത്തിനോടും എഴുത്തുകാരനോടും ആദ്യമായി ഇഷ്ടം തോന്നി
    #പ്രേമത്തിലെ malar miss കഴിഞ്ഞതിനു ശേഷം മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു കഥാപാത്രം ദേവനന്ദ
    #അവളെ എന്നിലേക്കെത്തിച്ച വില്ലി നിനക്കൊരുപാട് നന്ദി ❤️❤️

  2. Next part please wish you good luck

  3. Next part please

  4. വിഷ്ണു

    ?

  5. വിഷ്ണു

    ????

  6. വിഷ്ണു

    പൊളിച്ചു

Leave a Reply

Your email address will not be published. Required fields are marked *