” എനിക്കെന്നും ഇത് തന്നെ അല്ലാട്ടോ നന്ദു പണി.. എതിലെയെങ്കിലും തെണ്ടി നടന്നു വൈകിട്ടു കാലിനു ഒരു കൊട്ട നീരുമായിട്ട് കയറി വരും…. കാല് തിരുമ്മി തിരുമ്മി എന്റെ കൈ ഒടിയാറായി……. ”
” മടുത്തെങ്കിൽ ഞാൻ ചെയ്യാം ചേച്ചി… മാറു… ”
അതും പറഞ്ഞു ദേവു മുന്നോട്ടു വന്നു.
” നി മിണ്ടാതെയിരി പെണ്ണെ…. എന്നിട്ടു വേണം ഈ ചെകുത്താനു പ്രാന്തിലാകാൻ…. ”
ഏടത്തി നല്ല ദേഷ്യത്തിൽ തന്നെ ആണ്.. അതു കേട്ടപ്പോൾ ദേവുവിന്റെ മുഖം വല്ലാതെയാകുന്നത് ഞാൻ ശ്രദ്ധിച്ചു…
” ആരെങ്കിലും ഒക്കെ ഒന്ന് ചെയ്യാമോ….. ഹോ… ഈ വേദന എന്നെ കൊണ്ടേ പോകു…… ”
ആർക്കും ഒരു ചേതവും വരാതെ രീതിയിൽ ഞാൻ പറഞ്ഞൊപ്പിച്ചു.
” ആഹാ. ഇപ്പോ അങ്ങനെ ആയോ …. എന്ന വാ ദേവു…. എന്റെ കൈ കയച്ചിട്ടു വയ്യ…. ”
ഏടത്തിയുടെ അനുവാദം കിട്ടേണ്ട താമസം. ദേവു ചാടി എന്റെ മുന്നിലേക്കിരുന്നു….
” ദേ ഞാൻ ചെയ്യ്തത് പോലെ ചെയ്താൽ മതി… ഞാൻ ഇപ്പോൾ വരാ…. ”
എന്നെയും എന്റെ കാലും ദേവുവിനെ ഏൽപ്പിച്ചു ഏടത്തി അടുക്കളയിലേക്കു നടന്നു . പുറത്തെ ബാത്റൂമിലേക്ക് ആണെന്ന് തോന്നുന്നു ..
Vayikkan kurachu vaikki poyi bro… Super ayittund… Enni nxt part undo
Kathirikkan bro appazha varra