എത്ര നാൾ എന്റെ അടുത്ത് വന്നു കരഞ്ഞിട്ടുണ്ടെന്നറിയുവോ…. എത്ര മാപ്പ് ചോതിച്ചിട്ടുടെന്നറിയുവോ, ? ”
ദേവുവിന്റെ വാക്കുകൾ എനിക്ക് അക്ഷരാർഥത്തിൽ ഞെട്ടലാണുണ്ടാക്കിയത്. എന്നും എപ്പോളും വഴക്ക് മാത്രം പറയുന്ന കളി ചിരി മാത്രം നിറഞ്ഞ ഏടത്തി കരഞ്ഞുവന്നു കേട്ടപ്പോൾ മനസ്സ് വല്ലാതെയായി…
” കഴിഞ്ഞ ദിവസം നന്ദുവേട്ടൻ അച്ഛനെ കുറെ ചീത്ത പറഞ്ഞില്ലേ അന്ന്…ചേച്ചി .. നന്ദുവേട്ടനു വേണ്ടി ഒത്തിരി സോറി പറഞ്ഞു…അല്ലെങ്കിലും ചേച്ചി കൂടി ഇവിടെ ഇല്ലാതിരുന്നു എങ്കിൽ ഞാനെന്നെ ഈ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വരുമായിരുന്നു. ചിന്തിച്ചിട്ടുണ്ടോ? അവര് മാത്രമേ എനിക്ക് കൂട്ടിനുണ്ടായിരുന്നൊള്ളു അന്നും ഇന്നും…. . ….പാവമാ…. .. ”
ഏടത്തി എന്തുകൊണ്ടാണ് ദേവുവിനെ എന്നിൽ നിന്നും ഒളിക്കുന്നതെന്നു എനിക്ക് ഏകദേശം വ്യക്തമായി .. ദേവുവിന്റെ ജീവിതം നശിപ്പിച്ചു എന്ന ചിന്തയിൽ ഉണ്ടായ കുറ്റബോധം ഉണ്ടവർക്കു ഇപ്പോളും .. അതിന്റെ കൂടെ ദേവുവിനോടുണ്ടായിരുന്ന എന്റെ അവഗണനയും ദേഷ്യവും കൂടി ആയപ്പോൾ അവളിവിടെ ഒറ്റപ്പെട്ടു പോകാതിരിക്കാനും ഞാൻ അവളെ ഉപദ്രവിക്കാതിരിക്കാനും ഉള്ള മറയാണ് ദേവുവിനെ എന്നിൽ നിന്നും ഒളിപ്പിച്ചു വക്കുക എന്നത്…. ദേവുവിന്റെ അച്ഛന്റെ കയ്യിൽ അവളെ ഒരു പോറൽ പോലും ഏൽക്കാതെ തിരികെ ഏൽപ്പിക്കുക എന്നതണു അവർക്കു ദേവുവിനോട് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം എന്നതായിരിക്കാം ഇപ്പോഴത്തെ അവരുടെ ചിന്ത…..
” അപ്പോൾ അമ്മയോ? ”
അറിയാനുള്ള ആകാംക്ഷയിൽ ഞാൻ ചോദിച്ചു… എല്ലാവക്കും ദേവുവിനോടുള്ള മനോഭാവം എന്തെന്നറിഞ്ഞാൽ എനിക്ക് അവളോടുള്ള ഇഷ്ടം എങ്ങനെ അവതരിപ്പിക്കണം എന്നുള്ളതിൽ ഒരു ധാരണ കിട്ടും എന്ന് ഞാൻ പ്രതീക്ഷിച്ചു.
” ഞാൻ ഇവിടെ ആദ്യത്തെ പോലെ ഇരുന്നോട്ടെ….? ”
എന്റെ ചോദ്യം കേൾകാത്തതെന്ന പോലെ അവൾ എന്റെ നെഞ്ചിൽ കൈ അമർത്തി ചോദിച്ചു. എന്റെ നെഞ്ചിൽ ചേർന്നിരിക്കാൻ അവൾ വല്ലാതെ ആഗ്രഹിക്കുന്നത് പോലെ… പിന്നെ ഒന്നും ആലോചിച്ചില്ല. അവളെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു. മുൻപ് പിടിച്ചതിലും ചേർത്ത്. എന്റെ ഹൃദയത്തോട് ചേർത്തു…….
” അമ്മക്ക് ഇപ്പോളും ഞാൻ മോളാ…. അന്നെങ്ങനെ എന്നെ സ്നേഹിച്ചോ. ഇപ്പോളും അങ്ങനെ തന്നെ… പക്ഷെ നന്ദുവേട്ടന്റെ കാര്യത്തിൽ വിഷമം ഉണ്ടെന്നു ഞാനിവിടെ വന്ന സമയതെന്നോട് പറഞ്ഞിട്ടുണ്ട്… ”
Vayikkan kurachu vaikki poyi bro… Super ayittund… Enni nxt part undo
Kathirikkan bro appazha varra