ബാന്റെജും പിന്നെ കാലിനു ചെറിയ ഒരു കെട്ടും മാത്രമായി എല്ലാം ചുരുക്കപ്പെട്ടു. ദേവുവിന്റെ കൈ മികവിലാണ് കാല് വേഗം ശരിയായത് എന്നും അതിന്റെ നന്ദി എന്നും ആ പെണ്ണിനോട് വേണം എന്നും ഏടത്തി എന്നും പറയുന്ന ആ പതിവ് വാചകം അന്നും പറഞ്ഞു. കാലിൽ ബാന്റെജു ചുറ്റുന്നതിടയിൽ ഏടത്തി അടുക്കളയിലേക്കു പോയി. ഇനിയെങ്കിലും പ്രശനം എന്തെന്നറിയാം എന്ന് ചോദിക്കാം എന്ന് കരുതി വന്നപ്പോളേക്കും അവളുടെ ചോദ്യം ഉയർന്നു.?
” ഒരു അഞ്ചുവിനെ അറിയുവോ? ”
പെട്ടന്ന പേര് കേട്ടപ്പോൾ എനിക്ക് ഒന്നും തോന്നിയില്ല…
” ഒരു അഞ്ചു മോഹനൻ… ”
” ആഹ് എന്റെ ക്ലാസ്സിൽ ഉള്ളതാ. അവൾക് എന്താ ഇപ്പൊ? ”
” അവൾക് ഒന്നും ഇല്ല.. നന്ദുവേട്ടനെ അന്ന്വേഷിച്ചു… ”
” ആഹ്… അതിനാണോ നീ ഇങ്ങനെ മുഖവും വീർപ്പിച്ചു ഇരിക്കുന്നെ.? ”
മറുപടിയായി ഒന്നും തന്നെ പറയാതെ അവൾ എന്റെ കാലിൽ ബാന്റേജ് ചുറ്റി. അങ്ങനെ തന്നെ മുറിക്കു വെളിയിലേക്കു ഇറങ്ങി നടന്നു. പകുതി വരെ നടന്നു അവൾ വേഗത്തിൽ തിരിഞ്ഞു നിന്നു.
” കോളേജിൽ ചെന്നാൽ അവളോട് ഒത്തിരി കൂട്ടുകൂടാൻ നിക്കണ്ടാ.. എനിക്ക് അവളെ അങ്ങ് ഇഷ്ടമായില്ല…. ”
അവൾ പറഞ്ഞതിന് അർദ്ധം വ്യക്തയില്ല എങ്കിലും അതൊരു താക്കിത് ആയിരുന്നെന്നും . അതൊരു തുടക്കം മാത്രം ആയിരുന്നെന്നും പിന്നീട് ആണെനിക്ക് മനസ്സിലായത്. ( അതു ഞാൻ വഴിയേ പറയാം… )
****—-*****—–****—–******—
Vayikkan kurachu vaikki poyi bro… Super ayittund… Enni nxt part undo
Kathirikkan bro appazha varra