ബൈക്ക് ഓടിക്കരുത്. . ക്രിക്കറ്റ് കളിക്കരുത്.. നന്നായി പഠിക്കണം… ക്ലാസ് കഴിഞ്ഞാൽ നേരത്തെ വീട്ടിൽ എത്തണം. അങ്ങനെ അനവധി നിബന്ധനകൾക്ക് സമ്മതം മൂളിയാണ് പിറ്റേന്ന് കോളജിലേക്ക് യാത്ര തിരിച്ചത്. അവർക്ക് എന്നും എന്നിൽ കുറ്റങ്ങളും കുറവുകളും മാത്രമേയുള്ളൂ എന്ന എന്റെ ചിന്തയെ മാറ്റി മറിച്ചത് ദേവു ആണ്. എല്ലാം അവർക്ക് എന്നിൽ ഉള്ള അമിത സ്നേഹം കൊണ്ടൊന്നു മാത്രമാണെന്ന് ചിന്തിക്കാൻ പഠിപ്പിച്ചതുമവൾ തന്നെ ആണ്.
ഹരിയോടൊപ്പം കോളേജിൽ എത്തുമ്പോൾ ചക്കപ്പഴത്തിൽ ഈച്ച വന്നൊട്ടുന്ന പോലെ കുറെ പേരെന്റെ ചുറ്റും കൂടി. എന്റെ വിശേഷങ്ങൾ അറിയാൻ വേണ്ടിയാണു. എല്ലാവരെയും ഒഴിവാക്കി ഒന്ന് ഒറ്റക്ക് ആകാൻ അല്പം പാടുപെട്ടു. ദേവു എത്തേണ്ട സമയം കഴിഞ്ഞിരുന്നു. ക്ലാസ്സിൽ കയറാതെ അലഞ്ഞു നടക്കുന്ന ആളുകൾക്കിടയിലൂടെ കണ്ണൊന്നു പരാതി. അതികം നോക്കേണ്ടി വന്നില്ല. അവസാനം കണ്ണുകൾ അവളിൽ തന്നെ ഉടക്കി നിന്നു. ചെറു പുഞ്ചിരിയോടെ എന്നെ തന്നെ നോക്കി കോളേജ് ഗ്രൗണ്ടിന്റെ ഗാലറിയിൽ ഇരിക്കുന്ന ദേവുവിനടുത്തേക്കു നടന്നു.
അവളുടെ അരുകിൽ ചേർന്നിരിക്കുമ്പോൾ മുൻപെങ്ങും തോന്നാത്ത ഒരു ഭംഗി അവളിൽ ഞാൻ നോക്കി കണ്ടു.. ഇതിനെ ആണോ പ്രണയം എന്ന് വിളിക്കുന്നത്. അറിയില്ല..
” എന്താ ഇങ്ങനെ നോക്കെന്നേ? ”
” ഇന്ന് നിന്നെ കാണാൻ നല്ല ഭംഗിയുണ്ട്..? പതിവില്ലാതെ ഇന്നെന്താ നി കുളിച്ചോ? ”
അവളെ നോക്കി ഒരു തമാശയും പറഞ്ഞു ചിരിക്കാൻ ആഞ്ഞതും കൈയിൽ അവളുടെ നഖം ആഴ്ന്നിറങ്ങിയതും ഒരുമിച്ചായിരുന്നു.
” ഞാനെന്നും കുളിക്കുന്നത.. വെറുതെ കളിയാക്കാൻ നിക്കല്ലേ…. ”
നുള്ളിയതിനൊപ്പം പരിഭവം കലർത്തി അവൾ പറഞ്ഞു.
” ഓ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ…. ”
” അല്ലെങ്കിലും നന്ദുവേട്ടന് എല്ലാം തമാശയാ…. ..! ”
Vayikkan kurachu vaikki poyi bro… Super ayittund… Enni nxt part undo
Kathirikkan bro appazha varra