അവളും എന്നിലേക്ക് കൂടുതൽ പറ്റിച്ചേർന്നു ഇരുന്നു എന്റെ കൈകളിൽ ചുറ്റി വരിഞ്ഞു തോളിലേക് തല ചായ്ച്ചിരുന്നു.
” ഞാനും നിങ്ങൾക്ക് തമാശയാണോ നന്ദുവേട്ട?
”
തോളിൽ ചാരിയിരുന്ന അതെ ഇരുപ്പിൽ എങ്ങോട്ടോ നോക്കി കൊണ്ടവൾ ചോദിച്ചു.
എത്ര പറഞ്ഞാലും ദേവുവിൽ ആ സംശയമെന്നും ബാക്കിയാണല്ലോ. ഈ ചങ്കു പിളർത്തി കാട്ടിയാലും ചെമ്പരത്തി പൂ എന്നാരോ പറഞ്ഞത് പോലെ..
” ഇത്ര നാളുകൾക്കിടയിൽ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ പെണ്ണെ എനിക്ക് നി ഒരു തമാശക്കാണ് എന്ന്. ”
എന്റെ എല്ലാ വിഷമങ്ങളും ആ വാക്കുകളിൽ നിറഞ്ഞിരുന്നു.
” നന്ദുവേട്ടന്റെ ഇങ്ങനെയുള്ള മറുപടി കേൾക്കാൻ വേണ്ടി ആണ് ഞാൻ അങ്ങനെ ചോതിക്കുന്നെ… അല്ലാതെ….. !
അങ്ങനെ കേൾക്കുമ്പോൾ ഒരു സുഖ… അതുകേട്ടു ഇങ്ങനെ നന്ദുവേട്ടനോട് ചേർന്നിരിക്കാൻ ഒരു പ്രത്ത്യേക സുഖം തോന്നും. അതുകൊണ്ടാണ്….. ”
” വിഷമം ആയെങ്കിൽ ഞാൻ ഇനി അങ്ങനെ പറയില്ല… ”
എന്റെ ഭാഗത്തു നിന്നു മറുപടിയൊന്നും കാണാഞ്ഞു അവൾ കൂട്ടിച്ചേർത്തു..
എന്തുവാടെ ഇത്. നിങ്ങള്ക്ക് വീട്ടിൽ ഇരുന്നു പ്രേമിച്ചു മതിയായില്ലേ…… ”
രാവിലത്തെ ക്രിക്കറ്റ് പ്രാക്ടീസ് കഴിഞ്ഞു വന്ന ഒരുത്തന്റെ ശബ്ദം കേട്ടാണ് പിന്നെ ബോധം വന്നത്.
” നി ഒന്ന് പോയെടാ…. ”
ഞങ്ങളെ നോക്കി ഒരു ആക്കിയ ചിരിയും ചിരിച്ചവൻ അവിടെന്നു നടന്നകന്നു.
” നി വന്നേ… ഇനിയും ഇവിടെ ഇങ്ങനെ ഇരുന്നാൽ ശരിയാവില്ല. ”
Vayikkan kurachu vaikki poyi bro… Super ayittund… Enni nxt part undo
Kathirikkan bro appazha varra