” നന്ദുവേട്ടന്റെ കൂടെ ഒരു ദിവസം ബസ്സിൽ പോണം.. നന്ദുവേട്ടന്റെ കൂടെ മഴ നനയണം. ”
അവളോരോന്നായി അവളുടെ ആഗ്രഹങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങി
“ഉമ്മ്മ… നന്ദുവേട്ടന്റെ കൂടെ ഐസ്ക്രീം കഴിക്കണം.. നന്ദുവേട്ടന്റെ കൂടെ ഒരുപാട് നടക്കണം.. പിന്നേ……. ”
” അതെ ഈ നന്ദുവേട്ടൻ ഇല്ലാത്ത എന്തെങ്കിലും ആഗ്രഹം ഉണ്ടോ പെങ്ങളെ? ”
പെട്ടന്ന് ഹരിയുടെ ശബ്ദം കേട്ടവൾ ഞെട്ടി തിരിഞ്ഞു . നോക്കുമ്പോൾ എല്ലാം കേട്ടു ഒരു കള്ള ചിരിയോടെ അവൾക്കു പിന്നിൽ ഇരിക്കയായിരുന്നു എന്റെ ആത്മാർഥ കൂട്ടുകാരൻ. അവൻ പിന്നിൽ വന്നിരുന്നത് അവളറിഞ്ഞിരുന്നില്ല. പാവം ചുവന്നു തുടുത്ത ആ മുഖത്തെ നാണം മറക്കാൻ അവൾ വല്ലാതെ പാട്പെടുന്നുണ്ടായിരുന്നു….
ഹരിയുടെ കളിയാക്കലിന് മുന്നിൽ നിന്നു രക്ഷിച്ചു അവളെയും കൈ പിടിച്ചു ഞാൻ നേരെ കോളജിനു പുറത്തേക്കു നടന്നു
” ഇതെങ്ങോട്ടാ? ”
അവളുടെ ചോദ്യത്തിന് അറിയില്ല എന്ന മട്ടിൽ ഞാൻ കൈ മലർത്തി.
നേരെ നടന്നത് അടുത്തുള്ള ബസ്റ്റോപ്പിലേക്കാണ്. അവളുടെ കൂടെ അവിടെ അങ്ങനെ നിൽക്കുമ്പോൾ എന്താണെന്റെ ഉദ്ദേശ്യം എന്നറിയാൻ അവളെന്നെ തന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. മനസ്സിലും മുഖത്തും ഒരു കള്ള ചിരി മാത്രം നിലനിർത്തി അവളുടെ കൈയിൽ മുറുകെ പിടിച്ചു അടുത്ത് വന്ന കെ.എസ്. ആർ.ടി.സി ബസിലേക്ക് കയറി. ഒഴിഞ്ഞു കിടന്ന സീറ്റിൽ അവളോടൊപ്പം കയറി ഇരിക്കുമ്പോൾ ആ ബസ് എങ്ങോട്ടാണെന്നോ എവിടേക്ക് പോകണമെന്നോ എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു.
” ഇതെങ്ങോട്ടാ നന്ദുവേട്ട? ”
ആശ്ചര്യത്തോടെ എന്നെ നോക്കി അവൾ ചോദിച്ചു.
” ഈ ബസ് പോകുന്നതെവിടെ വരെ ആണോ അവിടെ വരെ…. ”
അവളുടെ മുഖത്തു ആശ്ചര്യവും സംശയവും അതിലുപരി സന്തോഷവും നിറഞ്ഞിരുന്നു
” വട്ടായോ? ”
ദേവുവിന്റെ ചോദ്യത്തിന് മറുപടി ഒരു ചിരിയിൽ ഒതുക്കി അവളുടെ
Vayikkan kurachu vaikki poyi bro… Super ayittund… Enni nxt part undo
Kathirikkan bro appazha varra