” ഞാൻ വരുമ്പോളേക്കും ആ പെണ്ണിനെ വല്ലതും പറഞ്ഞു കരയിച്ചാൽ എന്റെ സ്വഭാവം മാറും കേട്ടോ നന്ദു…… ”
പോകുന്നതിനു മുൻപ് ഒരു താക്കിത് കൂടി തന്നിട്ടാണവർ പോയത് ….
” ദേവു …… ”
വിളിച്ചത് മാത്രമേ ഓര്മയുള്ളു…. പിന്നെ കണ്ടത് അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ ആണ്…
” എന്നോട് മിണ്ടണ്ടാ… പോ… ! ഞാൻ പറഞ്ഞതല്ലേ പോവണ്ടാ എന്ന്….. അതെങ്ങനെയാ ആര് പറഞ്ഞാലും കേൾക്കില്ലല്ലോ…. ”
അവൾ പരാതി എന്ന വണ്ണം പറഞ്ഞു .
” എന്റെ പൊന്നു പെണ്ണെ. നി കരയല്ലേ…. ”
” നന്ദുവേട്ടനിങ്ങനെ വേദനയെടുത്തു കരയണത് കാണാൻ പറ്റാത്ത കൊണ്ടല്ലേ ഞാൻ വേണ്ട പോകണ്ട എന്ന് പറയന്നത്.. എന്റെ കാര്യം എന്താ മനസിലാകാതെ…. ഇതിപ്പോ ഞാൻ കാരണം അല്ലെ എന്നോർക്കുമ്പോളാ…. ”
” ദേവു.. ആര് കാരണവും അല്ല ഇത്….. ശെരി… ഞാൻ ഇനി ബൈക്കെടുക്കുന്നില്ല പോരെ…. സത്യമായിട്ടും ഇല്ല…. ആ കണ്ണൊന്നു തുടച്ചേ….. ”
ഒന്നും മിണ്ടാതെ അവൾ കണ്ണുകൾ തുടച്ചു. അവളുടെ വാക്കുകളിലെ പ്രതിക്ഷേധം പ്രവൃത്തിയിലും തെളിഞ്ഞു കണ്ടു.. കാലിൽ നന്നായി ഒന്ന് അമർത്തി തിരുമ്മിയതും ഞാൻ ഈരേഴുലകവും കണ്ടു…… എന്തോ മനസ്സിൽ വച്ചു പെരുമാറുന്നത് പോലെ.
” ദേവു എനിക്ക് വേദനിക്കുന്നുണ്ടട്ടോ ”
” മിണ്ടാതെ ഇരുന്നോ അവിടെ… എനിക്ക് ശെരിക്കും ദേഷ്യോ സങ്കടം ഒക്കെ വരണ്ടു….. ഇങ്ങനെ ചെയ്താലേ വേഗന്നു നീര് മാറു… അല്ലാണ്ട് തലോടികൊണ്ടിരുന്നാൽ മാറില്ല.. മിണ്ടാതെ ഇരിക്ക്.. എനിക്ക് അറിയാം…. ”
Vayikkan kurachu vaikki poyi bro… Super ayittund… Enni nxt part undo
Kathirikkan bro appazha varra