” മോനെ മോനെന്തു വേണമെങ്കിലും പറഞ്ഞു കൊള്ളൂ…. കേൾക്കാൻ എനിക്ക് അവകാശം ഉണ്ട്. പക്ഷെ എനിക്ക് അവളെ കാണണം. എതിര് പറയരുത്…. ”
അവരിൽ ഞാൻ മുൻപ് കണ്ട ഒരു ഭാവവും ആയിരുന്നില്ല അവർക്കിന്നു..
അവരെന്നോട് യാചിക്കുക ആണെന്ന് കണ്ടു ഞാനും ഒന്നയഞ്ഞു ..
” എന്തിനാണ്.. അവളെ ഇനിയു ചീത്ത പറയാനോ ? അവളുടെ കണ്ണീരു കാണണോ? സമ്മതിക്കില്ല ഞാൻ. അവളിന്നനുഭവിക്കുന്ന സന്തോഷം കളയാൻ എനികാവില്ല.. നിങ്ങൾ പോകു.. അവളെ കാണാൻ പറ്റില്ല… ”
അവരുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു . പിന്നെ ഒന്നും പറയാതെ അവർ തിരിഞ്ഞു നടന്നു. അവരുടെ അവസ്ഥ കണ്ടെനിക്ക് സഹതാപം തോന്നി.. എന്ത് കാര്യമാണവർക്കു പറയാൻ ഉള്ളതെന്ന് കേൾക്കാതെ അവരെ മടക്കി അയക്കുന്നത് തെറ്റാണെന്നു തോന്നി. ദേവുവിനെ കാണാൻ അനുവദിക്കില്ലെന്ന ഒറ്റ നിബന്ധനയിൽ അവർക്കു പറയാനുള്ളതെന്തെന്നു കേൾക്കാൻ ഞാൻ തീരുമാനിച്ചു…
കോളേജിലെ ആളൊഴിഞ്ഞ സിമെന്റ് ബെഞ്ചിൽ അവരുടെ അരികിൽ ഞാനും ഇരുന്നു . അവർ വല്ലാതെ മാറി ഇരുന്നതായി എനിക്ക് തോന്നി…
” മോന് അപകടം പറ്റി എന്ന് അറിഞ്ഞപ്പോൾ ഞാൻ ഇവിടെ വന്നിരുന്നു… ദേവു മോളെ കാണാൻ.. പക്ഷെ പറ്റിയില്ല.. നിങ്ങളെ നിങ്ങളുടെ വീട്ടിൽ വന്നു കാണാനുള്ള ധൈര്യം ഇല്ലാത്തതു കൊണ്ടാണ് അവിടേക്കു കയറി വരാതിരുന്നത്. ! ”
” വളച്ചു കെട്ടാതെ നിങ്ങൾ കാര്യം പറയു എനിക്ക് തിരക്കുണ്ട് .. ”
ഞാനല്പം കനത്തിൽ പറഞ്ഞു. അതിനവർ ഒരു ദീർഘ നിശ്വാസം എടുത്തു. വീണ്ടും തുടർന്നു.
” ദേവു മോളെന്നെ കുറിച്ചെന്താണ് മോനോട്
Vayikkan kurachu vaikki poyi bro… Super ayittund… Enni nxt part undo
Kathirikkan bro appazha varra