അവളുടെ അധികാര സ്വരം ഉയർന്നു. ഒന്ന് പുറത്തു പോയി വന്നപ്പോളേക്കും പെണ്ണാകെ മാറിപോയി …. പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല.. ഏടത്തി കൈയും കഴുകി തിരികയെത്തി ദേവുവിനെയും അവളുടെ പ്രവൃത്തിയും നോക്കി ഇരുന്നു..
” അവസാനം ദേവു തന്നെ വേണ്ടി വന്നു.. നിന്നേ സഹായിക്കാൻ… അല്ലെ? ”
ഏടത്തി ഒരു പുച്ഛ സ്വരത്തിൽ പറഞ്ഞു ദേവുവിന് നേരെ തിരിഞ്ഞു
” നിന്നെ ആരാ പെണ്ണെ ഇതൊക്കെ പഠിപ്പിച്ചേ? ”
” അതു അച്ഛന് കാലിനു വയ്യാത്തതാണ്…. ഇടക്ക് ഇതുപോലെ നീര് കയറും. അപ്പോൾ ഞാൻ തിരുമ്മി കൊടുക്കറുണ്ട്. ”
പെട്ടെന്നെവിടെ നിന്നോ ഒരു മിന്നൽ പിണർ വന്നു പതിച്ചത് പോലെ തോന്നി. .. ഭൂമയിലല്ല എന്റെ മനസ്സിൽ.. ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത ആ വലിയ സത്യം എന്റെ മനസിലേക്കോടി എത്തിയിരുന്നു അപ്പോളേക്കും….
” അച്ഛനെപ്പോളും കാലിനു വേദനയും നീരും ഒക്കെ ഉണ്ടാകും അപ്പൊ എന്നെ വിളിച്ചു തിരുമ്മി തരാൻ പറയും…..അങ്ങനെ പഠിച്ചതാ ”
” അതേതായാലും നന്നായി….. ഇവന് വേണ്ടിയിട്ട് ആണെങ്കിൽ കൂടിയും ഉപകാരപ്പെട്ടല്ലോ… ”
ഒന്നും കേൾകാത്തവനെ പോലെ കണ്ണുകൾ അടച്ചു കിടന്നതേ ഒള്ളു ഞാൻ… മനസ്സിൽ എവിടെ നിന്നോ രാഘവനും അയാളുടെ ആ ശബ്ദവും എന്റെ കാതുകളിൽ അലയടിക്കുന്നു പോലെ…
” അച്ഛനെന്തായിരുന്നു പണി ? ”
വീണ്ടും ഏടത്തി ചോദിച്ചു
” അങ്ങനെ ഒന്നുല്ല. എല്ലാ പണിക്കും പോകും. കാലിനു വയ്യാത്തോണ്ട് വലിയ പണിക്കൊന്നും പോകണ്ട എന്ന് ഞാൻ പറയും … അപ്പോൾ എന്നെ പഠിപ്പിക്കണ്ടേ എന്നെ കല്യാണം കഴിപ്പിച്ചു വിടണ്ടേ എന്നൊക്കെ ചോദിച്ചു എന്നേ കുറെ വഴക്ക് പറയും…. ”
Vayikkan kurachu vaikki poyi bro… Super ayittund… Enni nxt part undo
Kathirikkan bro appazha varra