” മോനെ ഞാൻ…… ”
ഞാനവരുടെ കൈകൾ രണ്ടും എന്റെ കൈകൾക്കുള്ളിൽ ആക്കി ചേർത്തു പിടിച്ചു.
” അവളറിയരുത്….. ഒന്നും … ഒരിക്കലും…… ”
അതെന്റെ അപേക്ഷ ആയിരുന്നു… കേൾകാത്തതെന്തോ കേട്ട അതിശയ ഭാവത്തിൽ അവരെന്റെ കണ്ണിലേക്കു ഉറ്റു നോക്കി… എന്നിട്ടെന്റെ കവിളുകളിൽ കൈയിൽ ഉയർത്തി തലോടി. എന്റെ അപേക്ഷക്കു സമ്മതം എന്ന മട്ടിൽ…..
********====******====*****
കോളേജ് വരാന്തയിലൂടെ ദേവുവിന്റെ ക്ലാസ്സ് ലക്ഷ്യമാക്കി നടക്കുമ്പോൾ മനസ് ശൂന്യം ആയിരുന്നു…. ക്ലാസ്സിലേക്ക് കടന്നു ചെന്നു ക്ലാസ്സ് എടുത്തു കൊണ്ടിരുന്ന സ്റ്റെല്ല മിസ്സിനെ നോക്കി ഞാൻ നീട്ടി വിളിച്ചു…
” മിസ്സ്….. ”
ക്ലാസ്സിലെ എല്ലാ ശ്രദ്ധയും എന്നിലേക്ക് മാത്രമായി..
” ആഹ്… എന്താ അനന്ദു….? ”
” ദേവുവിനെ…. സോറി… ദേവാനന്ദയെ കാണാൻ ഒരാള് വന്നിട്ടുണ്ട് …. ഒന്ന് വിടാമോ ? ”
” ആഹ് … അതെന്താടോ.. വീട്ടിൽ വന്നു കണ്ടൽ പോരെ അവളെ…. ? ”
സ്ഥിരം തമാശ രൂപേണ പറഞ്ഞു…. പിന്നെ ദേവുവിനോട് എന്റെയൊപ്പം പോകാൻ അനുവാദവും നൽകി…
” എന്നും ഇങ്ങനെ ഉണ്ടാവില്ലട്ടോ അനന്ദു. ഇനി പറയാനും മിണ്ടാനും ഉള്ളതൊക്കെ വീട്ടിൽ ഇരുന്നു തന്നെ പറഞ്ഞു തീർത്തിട്ട് ഇങ്ങോട്ടു വന്നാൽ മതി…. ”
Vayikkan kurachu vaikki poyi bro… Super ayittund… Enni nxt part undo
Kathirikkan bro appazha varra