” ഈ ചെക്കനെ കൊണ്ട് തോറ്റല്ലോ….. ദേ ഈ പെണ്ണാ ഇന്നലെ ആ മുറിയൊക്കെ അടിച്ചു വാരി വൃത്തിയാക്കിയത് .. അതെവിടെ ആണ്എന്ന് വച്ചാൽ ഒന്ന് നോക്കി എടുത്തു കൊടുക്ക് ദേവു….. ”
കേൾക്കേണ്ട താമസം ഒരു പുഞ്ചിരിയും ചുണ്ടിൽ നിറച്ചു അവൾ മുറിയിലേക്ക് നടന്നു. പിന്നാലെ ഞാനും…
” ഏത് ബുക്ക് ആ വേണ്ടേ ? ”
മുറിക്കകത്ത് കയറ്റി വാതിൽ ചാരിയ എന്നെ ചോദ്യഭാവത്തിൽ നോക്കി അവൾ ചോദിച്ചു…
മറുപടി പറയാനായിരുന്നില്ല ചെയ്യുന്നതിൽ ആയിരുന്നു എനിക്ക് ആവേശം… ഒറ്റ നിമിഷത്തിൽ അവളെ എന്നിലേക്ക് ചേർത്ത് മുറുകെ പിടിച്ചു അവളെ ഞാൻ ഒന്ന് വട്ടം കറക്കി… അതൊട്ടും അവൾ പ്രതീക്ഷിച്ചിരുന്നില്ല…
” അയ്യോ.. നന്ദുവേട്ട എന്നെ താഴെ നിർത്തിക്കെ… എനിക്ക് തല കറങ്ങും ട്ടോ….
എന്നെ വിട്ടേ നന്ദുവേട്ട….. ഞാൻ ദേ ചേച്ചിയെ വിളിക്കൂട്ടോ…. ”
ഒരു ഭീഷണി സ്വരത്തിൽ അവൾ അതു പറഞ്ഞപ്പോൾ ഞാൻ അവളെ താഴെ നിർത്തി.. പക്ഷെ അവളിലെ പിടി വിടാൻ എനിക്ക് മനസ്സുണ്ടായിരുന്നില്ല.
” എന്റെ പെണ്ണിനെ ഒന്ന് സ്നേഹിക്കാൻ എനിക്ക് ഇനി ഏടത്തിയുടെ അനുവാദം വേണോ? ”
താഴെ നിർത്തി പരിഭവം കലർന്ന സ്വരത്തിൽ ഞാൻ ചോദിച്ചു.
” ചേച്ചിയുടെ അനുവാദം വേണ്ട.. പക്ഷെ ആ പെണ്ണിന്റെ അനുവാദം വേണ്ടേ…? ഇങ്ങനെ ഒക്കെ കെട്ടിപ്പിടിച്ചു സ്നേഹിക്കാൻ ആണേൽ. സ്നേഹിക്കാൻ അവൾ അധിക കാലം ഉണ്ടാവുല്ലട്ടോ… ചത്തുപോകും പാവം….. ”
” അങ്ങനെ അനുവാദം ചോദിച്ചിട്ടാണോ ആരെങ്കിലും സ്നേഹിക്കുന്നെ ? ”
” അതല്ല.. എന്നാലും….. ”
Vayikkan kurachu vaikki poyi bro… Super ayittund… Enni nxt part undo
Kathirikkan bro appazha varra