” മോളെ…. നീ… വെറുതെ….. ”
അമ്മക് അവളെ എങ്ങനെ പറഞ്ഞു മനസിലാക്കണം എന്ന് അറിയാത്ത പോലെ.
” അമ്മെ ഞാൻ….. ”
എന്റെ ശബ്ദം ഉയർന്നു. അമ്മക്കു മുന്നിൽ എന്നും അനുസരണയോടെ നിന്നേ എനിക്ക് ശീലം ഉള്ളു. എങ്കിലും ഇനിയും മൗനം പാലിക്കുന്നത് തെറ്റാണ്എന്ന് മനസ് പറഞ്ഞു.
” നീ ഇനി ഒന്നും പറയണ്ടാ….എനിക്കിനി ഒന്നും കേൾക്കുകയും വേണ്ടാ.. ”
അമ്മ എന്റെ നേരെ അലറി.
” ഇല്ലമ്മേ എനിക്ക് പറയണം….. എനിക്ക് പറയാൻ ഉള്ളതൊന്നും അന്നും ആർക്കും കേൾക്കാൻ ഉണ്ടായിരുന്നില്ലല്ലോ.. എന്നും പറയാൻ ഉള്ളതെല്ലാം പറയാതെ മിണ്ടാതിരുന്നതാണ് എനിക്ക് ഇന്നീ പറ്റിയ അവസ്ഥക്ക് കാരണം ……. ”
ഞാനൊരു മുഖാവരയോടെ തുടക്കം ഇട്ടു. ദേവുവിൽ നിന്നു മാറി എല്ലാവരും എന്നെ നോക്കി നിൽക്കെയാണ് എനിക്ക് എന്താണ് പറയാൻ ഉള്ളതെന്നറിയാൻ.
” എനിക്ക് പറയാനുള്ളതെന്തെന്ന് എപ്പോഴെങ്കിലും കേൾക്കാൻ അമ്മ കൂട്ടാക്കിട്ടുണ്ടോ.. എന്റെ മനസ്സിൽ എന്താ ഉള്ളതെന്ന് അറിയാൻ എങ്കിലും ശ്രമിച്ചിട്ടുണ്ടോ ? ”
അമ്മയുടെ മുഖത്തു നോക്കി ആദ്യമായാണ് ഞാൻ ശബ്ദം ഉയർത്തുന്നത്.
” നന്ദു ആരോടാ നീ പറയുന്നതെന്നറിയാമോ? ”
അത്രയും നേരവും മൗനത്തിൽ നിന്ന ഏടത്തി ഇടയ്ക്കു കയറി ചോദിച്ചു. അതു കാര്യം ആക്കാതെ ഞാൻ തുടർന്നു. എല്ലാവരോടും ആയി….
Vayikkan kurachu vaikki poyi bro… Super ayittund… Enni nxt part undo
Kathirikkan bro appazha varra