ദേവനന്ദ 8
Devanandha Part 8 | Author : Villi | Previous Parts
ശരീരം ദേവുവിനോടൊപ്പം ആയിരുന്നു എങ്കിലും മനസ്സ് പറക്കുക ആയിരുന്നു. എങ്ങോട്ടെന്നില്ലാതെ. എന്തെന്നില്ലാത്ത നിലക്കാത്ത സന്തോഷം എന്നിലും അതിലുപരി ദേവുവിലും വന്നു നിറഞ്ഞിരുന്നു. ഈ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ.
*******…. ——… ****——-********
” എന്റെ പൊന്നേടത്തി ഒന്ന് പതിയെ തിരുമ്മു കാല് പറിചെടുക്കുമല്ലോ പണ്ടാരം …. ”
കുഴമ്പിട്ടു കാൽ തിരുമുമ്പോളുണ്ടായ പ്രാണവേദയിൽ ഞാൻ അലറി..
” ദേ…ചെക്കാ…. മിണ്ടാതെ ഇരുന്നോ….. ആരും കാണാതെ ബൈക്ക് എടുത്ത് കറങ്ങാൻ പോയിട്ടല്ലേ ..ആരും നിർബന്ധിച്ചിട്ടല്ലോ. ഇത്തിരി വേദന ഒക്കെ സഹിച്ചോ ….. ”
നല്ല ചൂടിലാണ് ഏടത്തി.
” അല്ലെങ്കിലും ഈ വയ്യാത്ത കാലും വച്ചു നി എന്ത് കാണാനാ ഇത്ര തിരക്കിട്ടു അങ്ങ് പോയത്? ആരെ കാണാനാ പോലും? ആ ബൈക്ക് വിൽക്കാം എന്നാ ഏട്ടൻ പറഞ്ഞത്… ”
” ഏട്ടനോടൊക്കെ എന്തിനാ ഏടത്തി ഇതൊക്കെ വിളിച്ചു പറയുന്നേ… ”
” പിന്നെ പറയാതെ … നിന്റെ കൂടെ ബൈക്ക് കൂടി കാണാതെയായപ്പോൾ മുതല്‍ തീ തിന്നുകയായിരുന്നു ഇവിടെ ഉള്ളവർ. ….. ചേട്ടൻ കൂടി അറിയട്ടെ പുന്നാര അനിയന്റെ വിശേഷങ്ങൾ….. ”
അമ്മയുടെ വക കഴിഞ്ഞു പോയ ഒരു കൊടുംകാറ്റിനേക്കാൾ ഏടത്തിയുടെ ഈ വഴക്കെല്ലാം വെറും ഇളം കാറ്റു ആണ്… പക്ഷെ വരാനിരിക്കുന്ന സുനാമിയെ ഓർത്തയിരുന്നു എന്റെ പേടി. ആ സുനാമി ആണെങ്കിൽ വാതിൽക്കൽ എന്നെ തന്നെ നോക്കി നിൽപ്പുണ്ടയിരുന്നു താനും.
കലങ്ങിയ കണ്ണുകളും വീർത്ത മുഖവും എല്ലാ കൂടി കൂട്ടിവായിച്ചപ്പോൾ കക്ഷി നല്ല ദേഷ്യത്തിലാണ് എന്ന് മനസിലായി….
Vayikkan kurachu vaikki poyi bro… Super ayittund… Enni nxt part undo
Kathirikkan bro appazha varra