വീട്ടുവളപ്പിലേക്കു വണ്ടി തിരിക്കുമ്പോഴേ ജാനകിയമ്മ ഞങ്ങളെ കണ്ടിരുന്നു…. വളരെ സന്തോഷത്തോടെയും സ്നേഹത്തോടെയും അവര് ഞങ്ങളെ എതിരേറ്റു…. അന്ന് ഞാൻ കണ്ടത് പോലെ ആയിരുന്നില്ല ഇന്ന് ആ വീട്… മുഴുവൻ കാടുപിടിച്ച രീതിയിൽ വൃത്തിയാക്കാൻ പോലും ആരുമില്ല എന്ന രീതിയിൽ… അന്ന് കണ്ട മുറ്റത്തെ പൂച്ചെടികൾ എല്ലാം കാടു കയറി നശിച്ചിരുന്നു….
ഒറ്റ നോട്ടത്തിൽ ഒരു ആൾതാമസമില്ലാത്ത വീട്…
” മോനെന്താ ഈ നോക്കി നിൽക്കുന്നെ. അകത്തേക്ക് കയറി വാ….”
അമ്മ ദേവുവിനോടൊപ്പം എന്നെയും അകത്തേക്ക് വിളിച്ചു.
” ദേവു മോൾ ആയിരുന്നു ഈ വീട് മുഴുവൻ നോക്കി ഇരുന്നത്.. ഇവള് പോയതിൽ പിന്നെ ഞാനൊന്നിലേക്കും തിരിഞ്ഞു നോക്കിയിട്ടില്ല.. ”
മുറ്റത്തെ കാടുപിടിച്ച പൂതോട്ടത്തിലേക്കു നോക്കി നിന്ന എന്നോടായി അവർ പറഞ്ഞു… ചെറിയൊരു പുഞ്ചിരി അവർക്കു സമ്മാനിച്ചു ഞാൻ അവർക്കൊപ്പം അകത്തേക്ക് കയറി….
നിങ്ങളെന്താ വിശേഷിച്ചു ഇങ്ങോട്ട് വന്നതെന്ന് “ചോദിച്ച ജാനകിയമ്മയോട് ദേവു ആണ് മറുപടി കൊടുത്തത് . വീട്ടിലെ വിശേഷങ്ങളും മറ്റും പറയുന്ന തിരക്കിലായിരുന്നു ദേവു പിന്നീട്….
ഹാളിലെ കസേരയിൽ ഇരിക്കുമ്പോൾ ഭിത്തിയിൽ തൂങ്ങിയാടുന്ന ചിത്രത്തിൽ ദേവുവിന്റെ അച്ഛൻ എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു…..
” എന്റെ മകളെ നന്നായി നോക്കണം എന്ന് ആ ചിത്രം എന്നോട് പറയുന്ന പോലെ….. ”
മരിച്ചു പോയി എന്നറിഞ്ഞിട്ടും ആ മനുഷ്യന് വേണ്ടി ഒന്നും ചെയ്യാൻ പറ്റാതെ വന്ന എന്റെ അവസ്ഥയെ ഞാൻ ആ നിമിഷം പഴിച്ചു..
” കഴിഞ്ഞ വർഷം ഞങ്ങൾ ടൗണിൽ പോയപ്പോൾ എടുപ്പിച്ചതാ…. ”
എനിക്കുള്ള ചായയുമായി കടന്നു വന്ന ദേവു ഫോട്ടോ നോക്കി നിൽക്കുന്ന എന്നോടായി പറഞ്ഞു എന്റെ നേരെ ചായ ഗ്ലാസ് നീട്ടി..
പിന്നീടെന്റെ കണ്ണ് പാഞ്ഞത് ചുവരിൽ ഉള്ള മറ്റൊരു ചിത്രത്തിലേക്കായിരുന്നു.. ദേവുവിന്റെ അമ്മയുടെ . ആദ്യമായ് കണുന്നതാണെങ്കിലും അവരെ ഞാൻ തിരിച്ചറിഞ്ഞു. കാരണം അമ്മയുടെ തനി പകർപ്പായിരുന്നു എന്റെ ദേവു…
” അമ്മയാ… ” എന്റെ നോട്ടം കണ്ടു അവൾ പറഞ്ഞു…
” അമ്മയെ പോലെ തന്നെ ആണല്ലോ എന്റെ ദേവുട്ടിയും…. ”
ചായ ഗ്ലാസ് ചുണ്ടിലേക്കു മുട്ടിച്ചു ഞാൻ പറഞ്ഞു..
ചെറിയൊരു പുഞ്ചിരി സമ്മാനിച്ചു അവൾ അവളുടെ മുറിക്കകത്തേക്കു പോയതും ചെറിയമ്മ അടുക്കളയിൽ നിന്നും ഇറങ്ങി വന്നതും ഒരുമിച്ചാണ്…
” നിങ്ങൾ വരേണ്ടി ഇരുന്നില്ല…… ” എന്നെ നോക്കി അവർ പറഞ്ഞു.
” ഇടയ്ക്കു കയറി വരും അയാൾ…. നിങ്ങളെ ഇവിടെ വച്ചു കണ്ടാൽ പിന്നെ….. ….. ”
Polli bro isttayi orubadu
അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു

??
മനോഹരം
അടിപൊളി ബ്രോ.
ഇഷ്ടായി…
Eth Pdf Aakumo
വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു…?
അതെ അതെ… “ഇത്തിരി” വൈകി ഒള്ളു..?
പിന്നെ താൻ മാത്രം അല്ലട്ടോ… ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..??
Njanum bro
2023il first vaayichu theerthu