” എടാ.. വന്നപ്പോൾ മുതൽ ആ കൊച്ചു വല്ലാണ്ടിരിക്കുന്നതാ.. ഇത് വരെ ഒന്നും കഴിച്ചിട്ടില്ല. ഞാൻ പറഞ്ഞിട്ട് കേൾക്കുന്നില്ല. നീ ഒന്ന് ചെല്ല്… ആ പെണ്ണങ്ങനെ ഇരിക്കുന്ന കണ്ടിട്ട് സഹിക്കുന്നില്ല…… ”
ഈ കുടുംബത്തിലെ ഓരോരുത്തക്കും എന്റെ ദേവുവിനോടുള്ള സ്നേഹം ഞാൻ തിരിച്ചറിയുക ആയിരുന്നു അപ്പോൾ.
ഏടത്തിയുടെ അനുവാദത്തോടെ ഞാൻ ദേവുവിനരികിലെക് നടന്നു.. മുറിയിലേക്ക് കയറുമ്പോൾ ഏടത്തി സൂചിപ്പിച്ചതു പോലെ അവൾ സങ്കടപ്പെട്ടിരിക്ക ആയിരുന്നു. കോളേജിൽ നിന്നു വന്ന അതേ കോലം. എന്നെ മുറിക്കുള്ളിൽ കണ്ടതും അവൾ ചാടി എഴുന്നേറ്റു കട്ടിലിൽ ഇരുന്നു..
” ഏടത്തി പറഞ്ഞു വലിയ കരച്ചിലാണെന്നു…. ”
അവളുടെ അടുത്തെക്ക് ചേർന്ന് നിന്നു ഞാൻ എന്റെ വരവിനു ഉദ്ദേശ്യം പറഞ്ഞു.
” സങ്കടം വരുവാ നന്ദുവേട്ട….. ചെറിയമ്മ ഒറ്റക്ക് അല്ലെ.. അവിടെ ..? ”
അവളുടെ വാക്കുകളിൽ ഇത്ര നാൾ അവരോടു കണ്ട വെറുപ്പ് അല്ലാതെ സ്നേഹം നിറഞ്ഞിരുന്നു….
” അവരിത്ര നാളും അവിടെ ഒറ്റയ്ക്ക് തന്നെ ആയിരുന്നില്ലേ പെണ്ണെ…. ഇപ്പോൾ ആണോ നിനക്ക് അങ്ങനെ ഒന്ന് തോന്നുന്നേ…. ”
” അതു പിന്നെ….. ഇന്നലെ വരെ ഉള്ളത് പോലെ അല്ലല്ലോ എനിക്ക് ഇന്ന്… …. ”
” അതിനു ഇങ്ങനെ പട്ടിണി കിടന്നാൽ ശെരി ആകുവോ .. ദേ.. നിനക്ക് വയ്യെന്ന് പറഞ്ഞു എല്ലാവരും സങ്കടപ്പെട്ടിരിക്കാ ഇവിടെ…. ”
ഒരു നിമിഷം എന്റെ കണ്ണുകളിലേക്കു നോക്കിയാ ദേവു പെട്ടെന്നെന്റെ നെഞ്ചിലേക്ക് ചാഞ്ഞു… കരയാൻ വെമ്പി നിൽക്കുകയായിരുന്നു അവൾ.
” എന്തൊക്കെ. മാറ്റമാണ് എനിക്ക് വന്നത്… .. സ്നേഹിക്കാൻ മാത്രം ഇന്ന് കുറെ പേരുണ്ടെനിക് ചുറ്റും…..ഞാൻ എത്ര ഹാപ്പി ആണെന്നറിയുവോ നന്ദുവേട്ട……. ”
എന്റെ നെഞ്ചിലേക്ക് ചേർന്നിരുന്നു എന്നെ ഇറുകെ പിടിച്ചു അവൾ പറഞ്ഞു..
” എല്ലാറ്റിനും കാരണം എന്റെ ഈ നന്ദുവേട്ടനാ…. എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കണേ….. ഇതിനൊക്കെ എന്താ ഞാൻ പകരം തരുകാ…. …. ”
Polli bro isttayi orubadu
അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു ❤❤❤??
മനോഹരം ❤️
അടിപൊളി ബ്രോ.
ഇഷ്ടായി…
Eth Pdf Aakumo
വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു…?
അതെ അതെ… “ഇത്തിരി” വൈകി ഒള്ളു..?
പിന്നെ താൻ മാത്രം അല്ലട്ടോ… ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..??
Njanum bro
2023il first vaayichu theerthu