” ആഹാ അപ്പൊ ഇതിനായിരുന്നോ ഈ പെണ്ണ് മുഖവും വീർപ്പിച്ചിരുന്നതല്ലേ….. ”
ഏടത്തിയുടെ ശബ്ദം കെട്ടവൾ വേഗം ഞെട്ടി തിരിഞ്ഞു എന്റെ നെഞ്ചിൽ നിന്നു പിടഞ്ഞെഴുന്നേറ്റു….. നോക്കുമ്പോൾ അമ്മയോടൊപ്പം വാതിൽക്കൽ ചാരി ഞങ്ങളെ തന്നെ നോക്കി നിൽക്കയായിരുന്നു ഏടത്തി…
” ദൈവമേ അമ്മ….. ” അവരെ കണ്ട ആശ്ചര്യത്തിൽ
അറിയാതെ അവളുടെ വായിൽ നിന്നും അവ്യകതമായി ഞാനത് കേട്ടു…..
” കണ്ടോ അമ്മെ…. ഇപ്പോൾ മനസിലായില്ലേ നമ്മുടെ ചെക്കനിട്ടല്ല ഈ മിണ്ടാപ്പൂച്ചക്കിട്ടാ രണ്ടു പൊട്ടിക്കേണ്ടത്….. ”
ഇരമ്പി വന്ന നാണം മറക്കാൻ ആവാതെ അവൾ മുഖം പൊത്തി. അമ്മയ്ക്കും ചിരി വരുന്നുണ്ടായിരുന്നു.. എന്ത് വേണമെന്നറിയാതെ ഞാൻ അവിടെ ഇരുന്നു ഉരുകി. .
” മം. മതി മതി…. വന്നു കഴിക്കാൻ നോക്ക് എല്ലാവരും… ”
ആ നേരമത്രയും ആ വീട്ടിലേ ആരും ഒന്നും കഴിച്ചിരുന്നില്ല. ദേവുവിന്റെ വിഷമത്തിൽ അവരും പങ്കാളികളായിരുന്നു…..
കഴിക്കാനിരിക്കുമ്പോഴേക്കും ദേവു പഴയ പോലെ സന്തോഷവതി ആയിരുന്നു… എല്ലാവരും ഒരുമിച്ചു ആണ് കഴിച്ചത്.. തമാശകളും കളി പറയലും ഒക്കെയായി വേഗം ഞങ്ങൾ കഴിച്ചെഴുന്നേറ്റു…
” പണ്ട് ഇവന്റെ ഏട്ടൻ ഉണ്ടായിരുന്നപ്പോൾ ഞങ്ങൾ എല്ലാം ഒരുമിച്ചു ഇവിടെ കിടക്കുമായിരുന്നു….. ”
അമ്മയുടെ മുറിയിലെ വലിയ കട്ടിലിൽ എല്ലാവരുമൊത്തു കഥ പറഞ്ഞു ഇരിക്കുമ്പോൾ അമ്മ ദേവുവിനോടായി പറഞ്ഞു..
” അങ്ങനെ കിടക്കാൻ വേണ്ടി ഏട്ടൻ പ്രത്യേകം പറഞ്ഞു ചെയ്യിച്ച കട്ടിൽ ആണിത്… ”
ഏടത്തിയും പറഞ്ഞു.. എല്ലാം കേട്ടിരുന്ന ദേവുവിന്റെ ശ്രദ്ധ പക്ഷെ അമ്മയുടെ മടിയിൽ തല വച്ചു കിടന്ന എന്നിൽ ആയിരുന്നു…
” നമുക്കെല്ലാം ഇന്നിവിടെ കിടക്കാം അമ്മെ? ”
ഞാൻ ചോദിച്ചു
Polli bro isttayi orubadu
അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു ❤❤❤??
മനോഹരം ❤️
അടിപൊളി ബ്രോ.
ഇഷ്ടായി…
Eth Pdf Aakumo
വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു…?
അതെ അതെ… “ഇത്തിരി” വൈകി ഒള്ളു..?
പിന്നെ താൻ മാത്രം അല്ലട്ടോ… ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..??
Njanum bro
2023il first vaayichu theerthu