എന്റെ കൈ തട്ടി മാറ്റി കേറുവോടെ അവൾ പറഞ്ഞു. അന്നെന്റെ കൈ അവളുടെ മാറിടങ്ങളിൽ അമർന്നപ്പോൾ അവൾക്കുണ്ടായ വേദന ഇന്നും അവളുടെ മുഖത്തു നിന്നെനിക്കു വായിച്ചെടുക്കാൻ കഴിഞ്ഞു.
” ഉമ്മ വക്കാൻ സമ്മതിച്ചാൽ ഉമ്മ വച്ചാൽ പോരെ… ഇത് ചുമ്മാ… കൈയും അനങ്ങാതിരിക്കില്ല ആളും വെറുതെ ഇരിക്കില്ല.. ”
ആരോടെന്നില്ലാതെ ആണ് പറയുന്നതെങ്കിലും എല്ലാം എന്റെ നേർക്കുള്ള അവളുടെ ഒളിയമ്പുകളായിരുന്നു . അവളുടെ പരാതി കേട്ടു എനിക്ക് ചിരിയാണ് വന്നത്.
” ആഹ് ചിരിച്ചോ… ചിരിച്ചോ…. ഇനിയും വരുമല്ലോ. ഉമ്മ കുമ്മ എന്നൊക്കെ പറഞ്. അപ്പോൾ ഇതിന്റെ ബാക്കി പറയാം…. സമ്മതിക്കില്ല ഞാൻ ഒന്നിനും.. ”
” എന്റെ പൊന്നു ദേവു നി ഇങ്ങനെയുള്ള കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കരുത് ട്ടോ… ”
” എടുക്കും.. എനിക്കന്നത്രക്കു വേദനിച്ചിട്ട… എന്നിട്ടു പറഞ്ഞപ്പോൾ ചിരിക്കുവല്ലേ ചെയ്തേ… അല്ലേലും പണ്ടേ എന്നെ കരയ്ക്കുന്നതും നോവിക്കുന്നതുമൊക്കെ ആണല്ലോ നന്ദുവേട്ടന് ഇഷ്ടം. … ”
അവളുടെ കണ്ണുകൾ പതിയെ നിറയുന്നത് ഞാൻ കണ്ടു. എന്തൊക്കെയോ ഇന്നും അവളുടെ മനസ്സിൽ ഉണ്ടെന്നു ഒരു തോന്നൽ.പരാതി പെട്ടി മുഴുവനായി തുറക്കപ്പെടുന്നതിനു മുൻപേ അവളെ സമാധാനപ്പെടുത്താൻ ഞാൻ തീരുമാനിച്ചു. ..
” എന്തിനാ പെണ്ണെ ഈ കഴിഞ്ഞ കാര്യങ്ങൾ ഒക്കെ ഓർത്തു ഇരുന്നു കരയുന്നത്. അതൊക്കെ കഴിഞ്ഞതല്ലേ…? ഇപ്പൊ ഞാൻ നന്നായില്ലേ… ….? ”
” മം.. എങ്കിലും ഇടക്കതൊക്കെ ഓർമ വരും നന്ദുവേട്ട… എല്ലാം ഓർക്കും. അച്ഛനേം അമ്മേനേം…. ഒക്കെ…. രാത്രി കിടക്കുമ്പോൾ എന്നും ഓർക്കും..ചിലപ്പോൾ സങ്കടം വരും. . ”
” രാത്രി അതൊന്ന് ഓർക്കാതിരിക്കാൻ എന്റെ കൈയിൽ ഒരു മരുന്നുണ്ട്…. ”
എന്റെ കള്ള ചിരി കണ്ടിട്ടും മനസിലാവാതെ അവൾ എന്നെ ചോദ്യ ഭാവത്തിൽ നോക്കി.
” എന്താ….? ” ചോദിക്കേണ്ട താമസം. ഞൊടിയിടയിൽ അവളുടെ കവിളിൽ എന്റെ ചുണ്ടു ഞാൻ പതിച്ചിരുന്നു… അവളുടെ തുടുത്ത കവിളിൽ എന്റെ ചുംബനത്തിന്റെ നനവ് അവൾ അറിഞ്ഞു. ഒന്ന് ഞെട്ടിയത് പോലെ തോന്നി. എല്ലാം ഒറ്റ സെക്കന്റിൽ..

polli bro 👍👍
അടിപൊളി ആയിട്ടുണ്ട്. ബ്യൂട്ടിഫുൾ സ്റ്റോറി. കഥാപാത്രങ്ങൾ എല്ലാവരുടെയും രൂപങ്ങൾ മനസ്സിൽ നിന്നും മായത്തത് പോലെ…..
Polli bro isttayi orubadu
അടിപൊളി പൊളിച്ചു നന്നായിട്ടുണ്ട് ബ്രോ ആ വേടൻ ബ്രോ ഇല്ലായിരുന്നു എങ്കിൽ ഞാൻ ഈ കഥ വായിക്കാൻ ഇനിയും ഒരുപാട് വൈകി പോയേനെ, പൊളിച്ചു ബ്രോ ദേവനന്ദ ഒരുപാട് ഇഷ്ട്ടപെട്ടു അത് അല്ലെങ്കിലും അങ്ങനാ നല്ല നല്ല കഥകൾ വായിക്കാൻ ഒരുപാട് വൈകും, വളരെ നല്ല രീതിയിൽ താങ്കൾ കഥ അവസാനിപ്പിച്ചു ❤❤❤??
മനോഹരം ❤️
അടിപൊളി ബ്രോ.
ഇഷ്ടായി…
Eth Pdf Aakumo
വായിക്കാൻ ഇത്തിരി late ആയി പോയെങ്കിലും ഒരുപാട് ഇഷ്ടപ്പെട്ടു…?
അതെ അതെ… “ഇത്തിരി” വൈകി ഒള്ളു..?
പിന്നെ താൻ മാത്രം അല്ലട്ടോ… ഞാനും ഇപ്പോഴാ ഈ story വായിച്ചു തീർത്തത്..??
Njanum bro
2023il first vaayichu theerthu